For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മമ്മൂട്ടി ലോ പഠിച്ച വ്യക്തിയാണല്ലോ ജിഷമോളും ലോ പഠിച്ചതാണ്, അതുകൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്'; ജിഷയുടെ അമ്മ!

  |

  കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു പെരുമ്പാവൂർ സ്വദേശിനിയായ ജിഷയുടേത്. ഇപ്പോൾ ജിഷയുടെ ജീവിതം സിനിമയാകുന്നുവെന്ന വാർത്തയാണ് വരുന്നത്. കൊളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മ രാജേശ്വരിയായി അഭിനയിച്ചിരിക്കുന്നത്.

  Recommended Video

  മമ്മൂക്ക അഭിനയിക്കണം, ജിഷയുടെ മരണം സിനിമയാക്കുന്നു: Jisha's Mother Speaks | *Interview

  കൊളപ്പുള്ള ലീലയ്ക്ക് പുറമെ സലീംകുമാർ, ദേവൻ, ലാൽ ജോസ് തുടങ്ങിയവരെല്ലാം നിപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭാ​ഗമായിട്ടുണ്ടെന്ന് നടി കൊളപ്പുള്ളി ലീല പറഞ്ഞു. 2016 ഏപ്രില്‍ 28നാണ് വീടിനുള്ളിൽവെച്ച് നിയമവിദ്യാർഥി കൂടിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

  Also Read: ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

  ജിഷയുടെ കൊലപാതകത്തെ തുടർന്ന് ശാരീരികവും മാനസികവുമായി തളർന്ന അവസ്ഥയിലായിരുന്നു അമ്മ രാജേശ്വരി. ഇതോടെ നിത്യരോഗിയായി മാറി രാജേശ്വരി. ജിഷയുടെ മരണത്തിന് പിന്നാലെ സഹോദരി ദീപയ്ക്ക് സർക്കാര്‍ ജോലി കിട്ടിയിരുന്നു. ഇപ്പോള്‍ ദീപയ്ക്കൊപ്പമാണ് രാജേശ്വരി താമസിച്ചുവരുന്നത്.

  ഇപ്പോൾ സിനിമയെ കുറിച്ച് നടി കൊളപ്പുള്ളി ലീലയും ജിഷയുടെ അമ്മയും ഫിലിമി ബീറ്റ് മലയാളത്തോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'കേസിൽ പ്രതിയായത് അമീറുൾ ഇസ്ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയാണ്. അമീറുൾ ഇസ്ലാം വരുന്നതിന് മുമ്പ് അയൽവാസികളാണ് ഞങ്ങളെ കൊല്ലുമെന്ന് പറഞ്ഞിരുന്നത്.'

  Also Read: അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍

  'ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കുറ്റകൃത്യമല്ല ഇത്. അതുകൊണ്ട് തന്നെ ഇതിന് പിറകിൽ‌ വേറെയും ആളുകളുണ്ടെന്നാണ് എനിക്ക് തോന്നലുള്ളത്. ഇടയ്ക്ക് ഞാൻ മമ്മൂട്ടിയോ മോഹൻലാലോ വരണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇവരൊക്കെ പടത്തിൽ അഭിനയിക്കുന്ന ഏറ്റവും വലിയ നടന്മാരാണ്.'

  'ലോകത്തെല്ലാവരും ഇവരെ ഇഷ്ടപ്പെടുന്നുണ്ട്. മമ്മൂട്ടി ലോ കോളജിൽ‌ പഠിച്ച വിദ്യാർഥിയാണ്. എന്റെ ജിഷ മോളും വക്കീലിന് പഠിച്ചിരുന്ന കുട്ടിയായതുകൊണ്ടാണ് മറഞ്ഞ് ഒളിച്ചിരിക്കുന്ന ബാക്കി അവശേഷിക്കുന്ന പ്രതികളെ കൊണ്ടുവരാൻ വേണ്ടിയാണ് ഞാൻ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരെ കുറിച്ച് അന്ന് പറഞ്ഞത്.'

  'അവര് വന്ന് കഴിഞ്ഞാൽ ഇതൊരു സിനിമയാക്കി കൊണ്ടുവരുമ്പോഴേക്കും ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതികൾ സത്യത്തിൽ പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. അതിന് വേണ്ടിയാണ് മമ്മൂട്ടിയെ കൊണ്ടുവരണമെന്നൊക്കെ പറഞ്ഞത്. മകളെ വളർത്താൻ ഒരുപാട് പണിയെടുത്തിട്ടുണ്ട്.'

  'ജിഷയെ പഠിപ്പിക്കണമെന്ന് ആ​ഗ്രഹമുള്ളതുകൊണ്ടാണ് അറ്റൻഡറായി അടം തുടരെ തുടരെ ജോലിക്ക് പോയത്. എന്റെ മക്കൾ ചെറുപ്പം മുതൽ നൃത്തമൊക്കെ പഠിച്ചിരുന്നു. എന്റെ മകൾ ആരേയും ഇതുവരെ പ്രണയിച്ചിട്ടില്ല. അടുപ്പ് കൂട്ടിയപോലെ വീടുണ്ട്.'

  'പക്ഷെ എന്റെ കൊച്ച് അവിടെ കിടന്ന് നിലവിളിച്ചിട്ട് ആരും കേട്ടില്ല എന്നത് അറിയില്ല' ജിഷയുടെ അമ്മ പറഞ്ഞു. 'ജിഷയുടെ അമ്മ ആവശ്യപ്പെടുന്നത് അവർക്ക് ആളെ തെളിയിച്ച് കിട്ടണമെന്നതാണ്.'

  'സാധാരണ നമ്മളൊരു സിനിമയിൽ കഥാപാത്രം ചെയ്യുന്നത് പോലെയല്ല നമ്മൾ ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ ചെയ്യുന്നത്. ഞാൻ‌ ജിഷയുടെ അമ്മ രാജേശ്വരിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.'

  'ജിഷയുടെ അമ്മ അനുഭവിക്കുന്ന വേദന എനിക്ക് മനസിലാകും. ഞാനും രണ്ട് പ്രസവിച്ചതാണ്. എന്റെ കഴിവിന്റെ പരമാവധി ഉപയോ​ഗിച്ച് സംവിധായകൻ ബെന്നി ആശംസകൾ പറഞ്ഞതുപോലെ ഞാൻ‌ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ട് എഴുന്നേൽക്കുമ്പോൾ ആരായാലും അവരുടെ ഹൃദയം വേദനിക്കും.'

  'പ്രസവിച്ചാൽ മാത്രമെ അമ്മയാകുവെന്ന ചിന്ത തെറ്റാണ്. കാരുണ്യമില്ലാത്ത കൊലയാണെന്ന് പറയാം. എട്ട് വർഷമായിട്ട് ആരും ഈ വിഷയത്തിൽ സിനിമ പിടിക്കാൻ തയ്യാറായില്ല. ഇനി ഒരു മകൾക്കും അമ്മയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത്.'

  'തെറ്റ് ആര് ചെയ്താലും വെളിച്ചത്ത് വരണം. ജിഷയുടെ അമ്മയായി അഭിനയിച്ചപ്പോൾ എന്റെ മനസ് വേദനിച്ചിരുന്നു. ആ കഥാപാത്രം തൊണ്ണൂറ്റി ഒമ്പത് ശതമാനം ചെയ്ത് വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം' നടി കൊളപ്പുള്ളി ലീല പറഞ്ഞു.

  Read more about: actress
  English summary
  Law College student Jisha life story related movie releasing soon, actress Kulappulli Leela open up about the movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X