For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അയാൾ എന്നെ അമ്മയെപ്പോലെയാണ് ആരാധിക്കുന്നത്, അമ്പലമുണ്ടെന്നത് സത്യമാണ്, കമന്റുകളിൽ അസഭ്യം'; ലക്ഷ്മി നായർ

  |

  പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ലക്ഷ്മിയുടെ പരിപാടിക്ക് ഒട്ടേറെ പ്രേക്ഷകരാണുള്ളത്. അടുത്തിടെ ഫ്ലവേഴ്സ് ടിവിയിലെ ഗെയിം ഷോയിൽ പങ്കെടുത്ത് ലക്ഷ്മി നായർ നടത്തിയ ചില തുറന്ന് പറച്ചിലുകൾ വലിയ വാർത്തയായിരുന്നു.

  തന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരാള്‍ അമ്പലം പണിതിട്ടുണ്ടെന്നാണ് ലക്ഷ്മി നായര്‍ പറഞ്ഞത്. വെളിപ്പെടുത്തൽ വൈറലായതോടെ നിരവധി പേർ അസഭ്യ കമന്റുകളുമായി എത്തി. അതേകുറിച്ചെല്ലാം പ്രതികരിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി നായർ ഇപ്പോൾ.

  Also Read: 'ഇന്ന് എല്ലാവരും സിനിമാ നിരൂപകർ, മുമ്പ് ഇവർക്കൊരു വേദി കിട്ടിയിരുന്നില്ല'; പുതിയ കാലത്തെ ദുരന്തം'

  'ഫ്ലവേഴ്സ് ചാനലിലെ ഒരു കോടി പരിപാടിയിൽ ഞാൻ അടുത്തിടെ പങ്കെടുത്തിരുന്നു. ആ പ്രോ​ഗ്രാം കണ്ട് നിരവധി പേർ മെസേജ് അയക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിൽ‌ പറഞ്ഞ ചില കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു എന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ആരാധകൻ അമ്പലം പണിതിട്ടുണ്ട് എന്ന വാർത്ത.'

  'എന്റെ പേരിൽ അമ്പലമുണ്ട് തമിഴ്നാട്ടിൽ എന്ന കാര്യം എനിക്ക് വളരെ നാളുകളായി അറിയാവുന്ന കാര്യമാണ്. അത് എന്റെ വീട്ടുകാർക്കുമെല്ലാം അറിയാം. കൗതുകമുള്ള കാര്യമായ കൊണ്ടാണ് ആ പരിപാടിയിൽ അക്കാര്യം ഞാൻ പങ്കുവെച്ചത്. മുനിയാണ്ടി എന്നാണ് ആ ആരാധകന്റെ പേര്.'

  Also Read: ടയറിന് പിന്നാലെ ഓടുന്ന ഡ്രൈവറെ കണ്ടപ്പോഴാണ് ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസിലാകുന്നത്: ബേസില്‍

  'അദ്ദേഹം ഇടയ്ക്കിടെ എന്നെ വിളിക്കാറുണ്ട്. ഫ്ലേവേഴ്സ് ഓഫ് ഇന്ത്യയുടെ ക്രൂവിനും ഇങ്ങനൊരു ആരാധകൻ അമ്പലം പണിതിട്ടുണ്ടെന്ന കഥ അറിയാം. ഇടയ്ക്ക് ഒരു ദിവസം നമുക്ക് അവിടെ പോകണമെന്നും അവരെല്ലാം പറയാറുണ്ടായിരുന്നു.' ‍

  'ഞാൻ ഇന്നേവരെ അവിടെ പോയിട്ടില്ല. മുനിയാണ്ടി എന്റെ മക്കളുടെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്. ക്ഷേത്രവും മുനിയാണ്ടി എന്നൊരു ആരാധകനുമുണ്ടെന്നത് വളരെ സത്യമായ കാര്യമാണ്. ആ സംഭവം ഞാൻ വെളിപ്പെടുത്തിയ ശേഷം വലിയ രീതിയിൽ ഓൺലൈൻ മീഡിയകളിൽ അത് വാർത്തയായി വന്നിരുന്നു. ആ വാർത്തകൾക്ക് താഴെ വന്ന കമന്റുകൾ സഹിക്കാൻ പറ്റാത്തതാണ്.'

  Also Read: എന്റെ ഗര്‍ഭം, എന്റെ അവകാശം അത് ചോദിക്കാന്‍ നിങ്ങളാരാ? ആരാധകന് ചുട്ടമറുപടിയുമായി സമാന്ത

  'കുറെപ്പേർ എനിക്ക് വാർത്ത ലിങ്കുകൾ അയച്ച് തന്നിരുന്നു. അതിന് താഴെ വന്ന കമന്റുകൾ‌ കളിയാക്കിയും അസഭ്യം പറഞ്ഞുമുള്ളതാണ്. എന്താണ് അവിടെ പ്രസാദം, എന്താണ് അവിടെ പ്രതിഷ്ഠ തുടങ്ങി വളരെ തരംതാണ തരത്തിലുള്ള കമന്റുകളാണ് ആളുകൾ‍ ആ വാർത്തകൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അത് പക്ഷെ എന്നെ ബാധിക്കാറില്ല. അമ്പലമുണ്ടെന്ന് പറഞ്ഞത് കള്ളം ആയിരുന്നില്ല.'

  'അത്രത്തോളം വലിയൊരു ഷോയിൽ പോയി കള്ളം പറയേണ്ട ആവശ്യമില്ല. മുനിയാണ്ടി വളരെ പാവപ്പെട്ട മനുഷ്യനാണ്. അ​ദ്ദേഹം വലിയൊരു ക്ഷേത്രമൊന്നുമല്ല നിങ്ങൾ കരുതുമ്പോലെ പണിതിരിക്കുന്നത്. ചിലപ്പോൾ ഒരു മുറിയിലോ മറ്റോ ആയിരിക്കും. ഞാൻ അത് പോയി കണ്ടിട്ടില്ല. വീടുകളിൽ പോയി വേസ്റ്റ് ശേഖരിച്ച് ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്ന മനുഷ്യനാണ് മുനിയാണ്ടി.'

  'അടുത്തിടെയാണ് ഫ്ലാറ്റിൽ‌ സെക്യൂരിറ്റിയായി മുനിയാണ്ടിക്ക് ജോലി കിട്ടിയത്. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള വ്യക്തിയാണ്. മുനിയാണ്ടിയുടെ ആരാധന അമ്മയോടുള്ളത് പോലെയാണ്. അമ്മയെന്നാണ് വിളിക്കുന്നത്. അല്ലാതെ മോശപ്പെട്ട രീതിയിലൊന്നുമല്ല.'

  'മുനിയാണ്ടിയുടെ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്താണെന്ന് പോലും എനിക്ക് അറിയില്ല. എന്റെ പിറന്നാളിനെല്ലാം വിളിച്ച് ആശംസ അറിയിക്കും. എന്റെ പിറന്നാളിന് പായസം, മിഠായി എന്നിവയൊക്കെ അദ്ദേഹം വിതരണം ചെയ്യാറുണ്ട്. പതിനഞ്ച് വർഷമായി മുനിയാണ്ടിയെ അറിയാം. മുനിയാണ്ടി എന്റെ മക്കളുടെ കല്യാണത്തിന് വന്നപ്പോൾ ‍ഞാൻ നേരിട്ട് കണ്ടിരുന്നു.'

  'നമ്മളിൽ നിന്നും എന്തെങ്കിലും പണമായി ലാഭം കിട്ടുമെന്നൊന്നും വിചാരിച്ചിട്ടില്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. ഒരു പൈസ പോലും എന്റെ കൈയ്യിൽ നിന്നും വാങ്ങിയിട്ടില്ല. ഞാൻ സമ്മാനം കൊടുക്കാമെന്ന് പറഞ്ഞപ്പോഴും അത് വാങ്ങിക്കാൻ തയ്യാറായില്ല. മക്കളുടെ കല്യാണത്തിന് മുനിയാണ്ടി വന്നപ്പോൾ ഞാൻ താമസ സൗകര്യത്തിന് ഏർപ്പാട് ചെയ്യാൻ തുടങ്ങിയപ്പോഴും അദ്ദേഹം സ്വീകരിച്ചില്ല.'

  'എന്റെ ഭർത്താവിനെ പെരിയ സ്വാമി എന്നാണ് മുനിയാണ്ടി വിളിക്കുന്നത്. മുനിയാണ്ടിയെ വിളിച്ച് ഞാൻ സംസാരിച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ മുനിയാണ്ടിയുടെ സ്ഥലത്ത് പോയി ഞാൻ ആ ക്ഷേത്രം കാണുകയും അത് നിങ്ങളെ കാണിക്കുകയും ചെയ്യും. ഒപ്പം മുനിയാണ്ടിയേയും ഞാൻ എന്റെ പ്രേക്ഷകർക്ക് കാണിച്ച് തരും.'

  'വാർത്തകളുടെ കമന്റ് ബോക്സ് കണ്ടാൽ‌ കരഞ്ഞ് പോകും. എനിക്ക് പക്ഷെ അത് വിഷയമല്ല. എനിക്ക് നല്ല തൊലിക്കട്ടിയാണ്. വൃത്തിക്കേട് ഇങ്ങനെയൊക്കെ എഴുതാമെന്ന് ഞാൻ മനസിലാക്കിയത് കമന്റ് ബോക്സ് കണ്ടപ്പോഴാണ്', ലക്ഷ്മി നായർ പറഞ്ഞു.

  Read more about: lakshmi nair
  English summary
  Laxmi Nair Reacted To Trolls Related Her Tamilnadu Temple Comments, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X