'നല്ല നടൻ‌ ലാൽ, ഉറ്റ സുഹൃത്തുക്കളുടെ ചെറിയ പിണക്കം അതിനപ്പുറം ശ്രീനിയേട്ടനും ലാലേട്ടനും അതിനെ കാണുന്നില്ല'

മലയാളികൾ എന്നും ഏറെ ആരാധനയോടെ നോക്കുന്ന നല്ലൊരു നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ. സിനിമാപ്രേമിയെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോ നെടുനീളൻ സംഭാഷണങ്ങളോ പ്രേക്ഷകനെ പ്രകമ്പനം കൊള്ളിക്കുന്ന ഇൻട്രോയോ ഒന്നും തന്നെ ഇല്ലാത്ത ഒരു നായക സങ്കൽപ്പമായിരുന്നു ശ്രീനിവാസൻ. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി മികച്ച സിനിമകളാണ് അദ്ദേഹത്തിന്റെ തൂലികയിലും അദ്ദേഹം നായകനായും പുറത്തിറങ്ങിയത്. ശ്രീനിവാസൻ സിനിമകൾ കാലം എത്ര കഴിഞ്ഞാലും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സിനിമകളായിരുന്നു.

ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും ഇന്നും പരിശോധിച്ചാൽ കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച മറ്റൊരു നടനോ തിരക്കഥാകൃത്തോ മലയാള സിനിമയിൽ വേറെയുണ്ടാകില്ല. പല സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ട് സിനിമകളിലൂടെ പ്രേക്ഷകന് മുന്നിൽ എത്തിച്ച വ്യക്തിയാണ് ശ്രീനിവാസൻ.

Mohanlal mammootty Sreenivasan

ചില വർഷങ്ങളിൽ പത്ത് സിനിമകൾക്ക് വരെ തിരക്കഥ എഴുതുകയും അതുപോലെ തന്നെ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ശ്രീനിവാസൻ. 2000 മുതൽ 2021 വരെ ഉള്ള കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത് 12സിനിമകളായിരുന്നു. എന്നാൽ അസുഖബാധിതനായി വിശ്രമ ജീവിതം ആരംഭിച്ചശേഷം അഭിനയത്തിൽ നിന്നും എഴുത്തിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയാണ് ശ്രീനിവാസൻ.

അദ്ദേഹത്തിന്റെ തൂലികയിൽ പിറവികൊള്ളുന്ന നല്ലൊരു കഥയ്ക്കും സിനിമയ്ക്കുമായി ഇപ്പോഴും പ്രതീക്ഷയിലാണ് മലയാളികൾ. സിനിമാപ്രേമികൾക്ക് എന്നും പ്രിയപ്പെട്ട ഒരു കോമ്പോയാണ് മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട്. സിഐഡി രാമദാസനും വിജയനും മലയാള സിനിമയിലെ ഏറ്റവും പോപ്പുലറായ സുഹൃത്ത് ജോഡികൾ എന്നതിൽ തർക്കമില്ല.

നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, എന്നീ ചിത്രങ്ങളിലെ പരസ്പരം ഇണങ്ങുകയും പിണങ്ങുകയുമൊക്കെ ചെയ്യുന്ന ചങ്ക് ബ്രോകളായ്‌ രണ്ടുപേരും കസറി. പിന്നീട് മുകുന്തേട്ടാ സുമിത്ര വിളിക്കുന്നു, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ആര്യൻ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്‌, സന്മനസ്സുള്ളവർക്ക് സമാധാനം, അയാൾ കഥ എഴുതുകയാണ്, ഉദയനാണ് താരം എന്നിങ്ങനെ ജനപ്രിയവും വാണിജ്യ വിജയം നേടിയതുമായ നിരവധി സിനിമകൾക്ക് വേണ്ടി ഇവർ സുഹൃത്തുക്കളായി വേഷമിട്ടു.

വളരെക്കാലമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ സുഹൃത്ത് ജോടിയെ തിരശ്ശീലയിൽ കണ്ടിട്ട്. വീണ്ടും ഇവർ ഒന്നിക്കുന്നു എന്ന ആ നല്ല വാർത്തക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. അതേസമയം അടുത്തിടെ അഭിമുഖങ്ങളിൽ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളും ഹിപ്പോക്രാറ്റെന്ന് വിളിച്ചതുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു.

Mohanlal mammootty Sreenivasan

ശ്രീനിവാസൻ ഇത്തരത്തിൽ എന്തുതന്നെ പറഞ്ഞാലും മോഹൻലാൽ അവയോടൊന്നും പൊതുവെ പ്രതികരിക്കാറില്ല. അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രീനിവാസന്റെ കവിളിൽ മോഹൻലാൽ ചുംബനം നൽകിയതും വൈറലായിരുന്നു. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് വിഷു സ്പെഷ്യലായി നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ ഏറ്റവും പുതിയ കാര്യങ്ങളാണ് വൈറലാകുന്നത്.

ഞാൻ ഇങ്ങനെ മാറിപ്പോയതിന് കാരണം പുകവലിയായിരുന്നു. അതുകൊണ്ട് ആരോ​ഗ്യവാന്മാരായി നന്നായി ഭക്ഷണം കഴിച്ച് ജീവിക്കുന്നവരോട് എനിക്ക് അസൂയയൊന്നുമില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. മമ്മൂട്ടിയോടാണോ മോഹൻലാലിനോടാണോ കൂടുതൽ ഇഷ്ടം എന്നായിരുന്നു പിന്നീട് അവതാരകൻ ചോദിച്ചത്.

അതിനുള്ള ഉത്തരം വിശദമായി പറയേണ്ടി വരും എന്ന് പറഞ്ഞാണ് ശ്രീനിവാസൻ സംസാരിച്ച് തുടങ്ങിയത്. വിശദമായി പറഞ്ഞാലെ പിടികിട്ടൂ. കാരണം അവർ സിംപിൾ ക്യാരക്ടേഴ്സല്ല.

നല്ല നടനായി തോന്നിയിട്ടുള്ളത് മോ​ഹൻലാലിനെ തന്നെയാണ് എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. താരത്തിന്റെ പുതിയ വീഡിയോ വൈറലായതോടെ ഉറ്റ സുഹൃത്തുക്കൾ തമ്മിലുള്ള ചെറിയ പിണക്കം അതിനപ്പുറം ശ്രീനിയേട്ടനും ലാലേട്ടനും അതിനെ കാണുന്നില്ലെന്നാണ് ആരാധകർ കുറിക്കുന്നത്.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X