ഫ്ലാസ്കിൽ മദ്യം മിക്സ് ചെയ്ത് സെറ്റിലെത്തും; സമ്പാദ്യങ്ങൾ ഓരോന്നായി നഷ്ടപ്പെട്ടു; സാവിത്രിയെക്കുറിച്ച് നടി
സിനിമാ ലോകത്ത് എന്നും വേദനയാണ് നടി സാവിത്രിയുടെ അവസാനനാളുകൾ. തെന്നിന്ത്യയിലെ താരറാണിയായിരുന്ന സാവിത്രി സമ്പത്തെല്ലാം നഷ്ടപ്പെട്ട് മദ്യത്തിനടിമയായാണ് മരിച്ചത്. ഭർത്താവായ നടൻ ജെമിനി ഗണേശനുമായി അകന്ന ശേഷമാണ് സാവിത്രിയുടെ ജീവിതത്തിൽ പാളിച്ചകൾ സംഭവിച്ചത്. ഇതിനിടെ ഇതിനിടെ സിനിമകൾ നിർമ്മിച്ച് വന്ന നഷ്ടം നടിയുടെ സമ്പത്തിന്റെ അടിത്തറയിളക്കി. സാവിത്രി സാമ്പത്തിക പ്രതിസന്ധികൾ നേരിട്ട നാളുകളെക്കുറിച്ച് മുമ്പൊരിക്കൽ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മദ്യപാനത്തിന് അടിമപ്പെട്ട സാവിത്രി അക്ക എല്ലാം വിറ്റ് കൊണ്ടിരുന്നു. ഒരു വീട് വിൽക്കാൻ നോക്കിയപ്പോൾ മകൾ വിജയ ചാമുണ്ഡേശ്വരി എതിർത്തു. അതിന്റെ പേരിൽ വിജിക്ക് മോശം പേര് വന്നു. എന്നാൽ എന്നെ സംബന്ധിച്ച് മകൾ അപ്പോൾ ചെയ്തത് ശരിയാണ്. കാരണം ആ വീടും കൂടി കൊടുത്തിരുന്നെങ്കിൽ അവളും ഇന്ന് നടു റോഡിൽ ഇറങ്ങേണ്ടി വന്നേനെ. അവളും ഒരു സ്ത്രീയല്ല. വിവാഹം ചെയ്ത് രണ്ട് മക്കൾ അവൾക്കുണ്ട്.

പക്ഷെ ബന്ധുക്കളെല്ലാം അവരുടെ വീടുകളും വസ്തുക്കളുമെല്ലാം ഓരോന്നായി കൈക്കലാക്കി. ബാക്കിയുണ്ടായിരുന്ന ആഭരണങ്ങളും വെള്ളിപാത്രങ്ങളുമെല്ലാം നടിയുടെ കൂടെയുണ്ടായിരുന്ന ദാക്ഷായണി, രംഗനാഥൻ എന്നിവർ കൊണ്ടുപോയി. അവസാനം വരേക്കും അവരുടെ കൈയിലുണ്ടായിരുന്നതെല്ലാം ഓരോരുത്തരായി എടുത്തു. ഈ സമയത്താണ് ഞാൻ ഓൾ ഇന്ത്യ റേഡിയോയിൽ ഒരു നാടകം ചെയ്യുന്നത്.
അന്ന് ഞാൻ പുതിയൊരു കാറ് വാങ്ങിയിട്ടുണ്ട്. അന്ന് ഞാൻ കുറച്ച് വൈകിയാണ് പോയത്. അന്ന് നോക്കുമ്പോൾ എന്റെ കൂടെ റേഡിയോ നാടകത്തിൽ അഭിനയിക്കേണ്ടത് സാവിത്രി അക്കയായിരുന്നു. അവരെ കാത്തിരിപ്പിച്ചല്ലോ എന്നോർത്ത് ഞാൻ വളരെ വിഷമിപ്പിച്ചു. ഞാൻ കാലിൽ വീണ് സോറി അക്ക എന്ന് പറഞ്ഞു. അവരുടെ ഹാൻഡ് ബാഗിൽ നിന്നും ഒരു ചോക്ലേറ്റ് എനിക്ക് തന്നു. അവസാനമായി അവരെനിക്ക് തന്നതാണത്.

എനിക്കായി അവർ കൊണ്ട് വന്നതായിരുന്നു. നാടകം കഴിഞ്ഞ ശേഷം ഞാനവരെ കാറിൽ കൊണ്ട് പോയി അണ്ണാനഗറിൽ ഡ്രോപ് ചെയ്തു. അവസാനമായി അവരെ കാണുന്നത് അന്നാണെന്നും കുട്ടി പത്മിനി ഓർത്തു. സാവിത്രിയുടെ മദ്യപാനത്തെക്കുറിച്ചും കുട്ടിപത്മിനി സംസാരിച്ചു. അവസാനത്തെ കൂടിക്കാഴ്ചയ്ക്ക് മുമ്പ് വിചിത്ര ദാമ്പത്യ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അപ്പോൾ പോലും സാവിത്രി അക്ക മദ്യം ഫ്ലാസ്കിൽ മിക്സ് ചെയ്ത് കൊണ്ട് വരും.
സ്പോട്ടിൽ വെച്ച് കുടിക്കും. ആ സിനിമയിൽ വളരെ നന്നായി അവർ അഭിനയിച്ചു. എന്നാൽ ഓരോ ഷോട്ടിനും അവരെ എഴുന്നേൽപ്പിച്ച് കൊണ്ടുവരണം. അതൊക്കെ കണ്ടപ്പോൾ വളരെ വിഷമം തോന്നി. അവരോട് കുടിക്കരുത് എന്ന് പറയാൻ മാത്രം വലിയ ആളല്ല ഞാൻ. പാപ്പി, മേക്കപ്പ് റൂമിൽ ഫ്ലാസ്ക് വെച്ചിട്ടുണ്ട്, എടുത്ത് കൊണ്ട് വാ എന്ന് പറയും. അതിലെന്താണെന്ന് എനിക്ക് അറിയാം.
ഞങ്ങൾ കലാകാരൻമാരെ സംബന്ധിച്ച് മേക്കപ്പ്, സെറ്റ് തുടങ്ങിയവയെല്ലാം ദൈവത്തെ പോലെയാണ്. കുളിക്കാതെ ആരും മേക്കപ്പ് ചെയ്യില്ല. രാത്രി മദ്യപിച്ചാലും ഷൂട്ടിംഗിനിടെ ആരും മദ്യപിക്കില്ല. തൊഴിലിനോട് ഭയഭക്തി ഉണ്ടാകും. എന്നാൽ അക്ക സൈഡിലിരുന്ന് മദ്യപിക്കും.
ഒരു തവണ ഞങ്ങൾ സ്റ്റാർ നൈറ്റിന് പോയപ്പോൾ അക്കയ്ക്ക് മദ്യപിച്ചിട്ട് ട്രെയ്നിൽ നിന്ന് ഇറങ്ങാൻ പറ്റാതായി. ഞാൻ, രാജസുലേചന തുടങ്ങിയവരെല്ലാം ഒപ്പം ഉണ്ടായിരുന്നു. അക്ക ജീവിതം വെറുത്ത് പോയിരുന്നെന്നും കുട്ടി പത്മിനി ഓർത്തു. ഈഗോ പ്രശ്നങ്ങളാണ് ജെമിനി ഗണേശൻ-സാവിത്രി ബന്ധത്തെ ബാധിച്ചതെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications











