'എന്റെ എല്ലാമെല്ലാമായവൾ...', താജ്മഹലിനെ സാക്ഷിയാക്കി ലേഖയ്ക്ക് എംജിയുടെ ചുംബനം, പിറന്നാൾ ആഘോഷം വൈറൽ!
ഏറെ നാളത്തെ ലിവ് ഇൻ റിലേഷന് ശേഷമാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ഒരുമിച്ചത്. വർഷങ്ങളായി സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുന്ന ഇരുവരും മറ്റുള്ളവർക്കും മാതൃകയാണ്. സിനിമ ഇൻഡസ്ട്രിയിൽ പൊതുവെ വിവാഹമോചനം കൂടുതൽ നടക്കുന്നുവെന്നാണ് പറയപ്പെടുന്നത്. അത്തരക്കാർക്ക് മുമ്പിൽ മാതൃകാ ദമ്പതികളാണ് എംജിയും ഭാര്യ ലേഖയും. കഴിഞ്ഞ ദിവസമായിരുന്നു ലേഖയുടെ പിറന്നാൾ. ഭാര്യയുടെ സ്പെഷ്യൽ ദിവസങ്ങൾ കഴിവതും ഗംഭീരമാക്കാൻ ശ്രമിക്കുന്ന ഭർത്താവ് കൂടിയാണ് എം.ജി ശ്രീകുമാർ.
അതുകൊണ്ട് തന്നെ ഇത്തവണത്തെ ലേഖയുടെ പിറന്നാൾ ആഘോഷവും വളരെ വ്യത്യസ്തമായിരുന്നു. ഭാര്യയേയും കൂട്ടി പിറന്നാൾ ആഘോഷിക്കാൻ എംജി പോയത് നിസ്വാർത്ഥ പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിലേക്കാണ്. ഭാര്യയ്ക്കൊപ്പം കൈകോർത്ത് താജ്മഹലിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും ഭാര്യയെ ചുംബിക്കുന്ന ചിത്രങ്ങളും എംജി സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

ആദ്യമായാണ് താൻ താജ്മഹൽ സന്ദർശിക്കുന്നതെന്നും ഫോട്ടോയും വീഡിയോയും പങ്കുവെച്ച് എം.ജി കുറിച്ചിട്ടുണ്ട്. എന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണ്. ലേഖക്ക് വേണ്ടി ആദ്യമായി പാടിയ ഗാനം. ലവ് യു ഡിയർ... ഹാപ്പി ബർത്ത് ഡെ എന്നാണ് ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച വീഡിയോയ്ക്ക് തലക്കെട്ടായി എംജി കുറിച്ചത്.
ലേഖയ്ക്ക് വേണ്ടി പാടിയ നെയ്തലാമ്പലാടും രാവിൽ എന്ന ഗാനത്തിന്റെ അകമ്പടിയോടെയുള്ളതാണ് വീഡിയോ. താജ്മഹൽ സന്ദർശനത്തിന് ശേഷം എംജിക്കൊപ്പം നിന്ന് പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ ലേഖയും സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. നിരവധി പേരാണ് ലേഖയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിയത്.
ഇരുവരും താജ്മഹലിന് മുമ്പ് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ റൊമാൻസ് ഓവർലോഡഡ് എന്നാണ് ആരാധകർ കുറിച്ചത്. എംജി എവിടെപ്പോയാലും എപ്പോഴും ലേഖ ഒപ്പമുണ്ടാകും. ലേഖയും പാചകവും യുട്യൂബ് ചാനലും എല്ലാമായി സോഷ്യൽമീഡിയയിൽ സജീവമാണ്. ഇരുവരും പ്രണയത്തിലായ ശേഷം ഏറെ നാളുകൾ ലിവിങ് റിലേഷനിലായിരുന്നു.
പലരും അത്തരത്തിൽ ഇരുവരും ബന്ധം തുടർന്ന് കൊണ്ടുപോകുന്നതിനെ എതിർത്തു. ലേഖയും എംജിയും വിവാഹത്തിലൂടെ ഒന്നിക്കുന്നതിനും എതിർപ്പുകൾ വന്നിരുന്നു. എന്നാൽ മാതൃകാ പൂർണ്ണമായ ഇവരുടെ ദാമ്പത്യം ആർക്കും ഒരു കുറ്റവും പറയാൻ ഇല്ലെന്നാക്കി. എംജി എവിടെയുണ്ടോ അവിടെ ഭാര്യയും ഉണ്ടാകും നിഴലായി.

തിരക്കുകളിൽ നിന്നൊഴിയുമ്പോഴൊക്കെയും അമേരിക്കയിൽ പോകാറുണ്ട് ഇരുവരും. തങ്ങളുടെ പ്രിയ മകളെയും സുഹൃത്തുക്കളെയും കാണാൻ വേണ്ടിയാണ് മിക്കപ്പോഴും അമേരിക്കൻ യാത്ര നടത്തുന്നത്. എംജിയുടെയും ലേഖയുടെയും ഏകമകളായ ശില്പയും ഭർത്താവും യുഎസ്സിൽ സെറ്റിൽഡാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ലേഖ മകൾക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
ജന്മം നൽകിയില്ലെങ്കിലും ലേഖയുടെ മകൾ ശിൽപയ്ക്ക് നല്ലൊരു അച്ഛൻ കൂടിയാണ് എംജി. 'ലിവിങ് ടുഗതറെന്ന് പറയുന്നത് കുറേക്കൂടെ മനസിലാക്കാനുള്ള അവസരമാണ്. സ്‌നേഹത്തിന്റെ പ്രേമത്തിന്റെ ഇഷ്ടത്തിന്റെ പേരിലാണ് ഞങ്ങള്‍ ലിവിങ് ടുഗതറായത്.'
'ലിവിങ് ടുഗതറും വിവാഹവും രണ്ടും രണ്ടാണെന്ന് അന്ന് മനസിലായി. 10 വര്‍ഷമാണ് ഞങ്ങള്‍ ലിവിങ് ടുഗതറായി കഴിഞ്ഞത്. ജനങ്ങൾ അംഗീകരിക്കണമെങ്കിൽ വിവാഹമെന്ന സിസ്റ്റത്തിന്റെ ഭാഗമാകണം. ഇല്ലെങ്കില്‍ ഒരാള്‍ ഒരാളുടെ കീപ്പ് ആണെന്നെ പറയൂ. പുറത്തൊന്നും അങ്ങനെയില്ല. ഒരു സ്ത്രീക്ക് ഒരു പുരുഷന്‍ എന്ന രീതിയിലാണ് ഇവിടെ ആളുകൾ കാണുന്നത്.'
'ലിവിങ് ടുഗതറിലായിരുന്ന സമയത്ത് പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. 10 വര്‍ഷം ലിവിങ് ടുഗെതറിലായിരുന്നപ്പോൾ എങ്ങനെ ജീവിച്ചോ അതേപോലെ തന്നെയാണ് വിവാഹശേഷവും ജീവിച്ചത്', എന്നാണ് ലേഖ ഒരിക്കൽ ദാമ്പത്യ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications