'മോളാണെന്ന് വിശ്വാസിക്കാനാകുന്നില്ല... സഹോദരിയാണോയെന്ന സംശയവുമായി ആരാധകർ'; ലേഖയുടെ ന്യൂഇയർ മകൾക്കൊപ്പം!

എം.ജി ശ്രീകുമാറിനെപ്പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് താരത്തിന്റെ ഭാര്യ ലേഖയും. സെലിബ്രിറ്റിയുടെ ഭാര്യ ലേബലിൽ മാത്രമല്ല ലേഖ അറിയപ്പെടുന്നത്... യുട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചും ആരാധകരുമായി സംവദിച്ചും തന്റേതായൊരു ആരാധക വൃന്ദത്തെയും പ്രേക്ഷകരെയും സൃഷ്ടിച്ചെടുക്കാൻ ലേഖയ്ക്കായിട്ടുണ്ട്. വിശേഷ​ ​ദിവസങ്ങളിൽ വളരെ വിരളമായി മാത്രമെ എം.ജി ശ്രീകുമാറും ലേഖലയും നാട്ടിലുണ്ടാകാറുള്ളു.‍ മിക്കപ്പോഴും ഇരുവരും വിശേഷ ദിവസങ്ങൾ അടുക്കുമ്പോൾ‌ യാത്രകൾ പോകാറാണ് പതിവ്.

ഇത്തവണത്തെ ന്യൂഇയർ ലേഖയ്ക്കും എം.ജി ശ്രീകുമാറിനും ഇരട്ടി മധുരമായിരുന്നു സമ്മാനിച്ചത്. കാരണം പുതുവത്സരം പിറന്നപ്പോൾ ആ സന്തോഷം പങ്കിടാൻ മകളും ഇരുവർക്കും ഒപ്പമുണ്ടായിരുന്നു. മകൾ ശിൽപ്പയ്ക്കൊപ്പമുള്ള ന്യൂഇയർ ആഘോഷത്തിന്റെ ചിത്രങ്ങൾ ലേഖ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

Lekha Mg Sreekumar

അടിക്കുറിപ്പ് ആവശ്യമില്ല എന്ന ക്യാപ്ഷനോടെയാണ് മകൾക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ ലേഖ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ വെെറലായി മാറി. ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രങ്ങളും ലേഖ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും ഫോട്ടോ വൈറലായതോടെ മോളാണെന്ന് വിശ്വാസിക്കാനാകുന്നില്ലെന്നാണ് ആരാധകർ കുറിച്ചത്.

ചിലർ ലേഖയുടെ മകൾ തന്നെയാണോ കണ്ടാൽ രണ്ട് സഹോദരിമാർ ഒരുമിച്ച് നിൽക്കുന്നതായെ തോന്നുകയുള്ളുവെന്നും ആരാധകർ കുറിച്ചിട്ടുണ്ട്. നേരത്തെ മകൾക്കൊപ്പം ​ഗുരുവായൂരിൽ നിൽക്കുന്ന ചിത്രവും ലേഖ പങ്കുവെച്ചിരുന്നു. അമേരിക്കയിലാണ് ലേഖയുടെ മ​കൾ ശിൽപ താമസിക്കുന്നത്.

മകളെ കാണാൻ അമേരിക്കയിലെത്തിയപ്പോഴുള്ള ചിത്രങ്ങളും ലേഖ മുമ്പ് പങ്കുവെച്ചിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പാണ് ശിൽപയ്ക്ക് ഒരു ആൺകുട്ടി പിറന്നത്. എല്ലാ വർഷവും അവധിക്ക് ശ്രീകുമാറും ലേഖയും മക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ അമേരിക്കയിൽ പോകാറുണ്ട്. ആദ്യ വിവാഹത്തിൽ തനിക്കൊരു മകളുണ്ടെന്നും മകൾ കല്യാണം കഴിഞ്ഞ് അമേരിക്കയിൽ സ്ഥിരതാമസമാണെന്നും അവർ ഹാപ്പിയായി ജീവിതം കൊണ്ടുപോകുന്നുവെന്നും മുമ്പൊരിക്കൽ ​ഗൃ​ഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ലേഖ പറഞ്ഞിരുന്നു.

മൂകാംബികയിൽ വെച്ച്‌ 2000ലാണ് ലേഖയും എം.ജി ശ്രീകുമാറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും സന്തോഷകരമായി ഇണ കുരുവികളെ പോലെയാണ് ഇരുവരും കുടുംബ ജീവിതം നയിക്കുന്നത്.

Lekha Mg Sreekumar

വർഷങ്ങളോളം ലിവിങ് ടുഗതർ ജീവിതം നയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. ലിവിങ് ടു​ഗെതർ ജീവിതം എന്നത് കേരളത്തിൽ ഒട്ടും പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്തായിരുന്നു ഇരുവരും ലിവിങ് ടു​ഗെതർ ജീവിതം നയിച്ചത്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും എതിർപ്പുകൾ ഉയർന്നതോടെ ഇരുവരും വിവാ​ഹിതരാവുകയായിരുന്നു. ലേഖയുടെ മകളാണ് ശിൽപ എങ്കിലും തന്റെ മകളെപ്പോലെയാണ് എം.ജി ശ്രീകുമാർ ശിൽപയെ സ്നേഹിക്കുന്നത്.

അത് ശിൽപയ്ക്കൊപ്പമുള്ള ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. എം.ജി ശ്രീകുമാറിന്റെ ജോലി സമയം ഒഴിച്ച് ബാക്കി സമയം ഈ ദമ്പതികൾ അടിച്ചുപൊളിക്കുകയാണ് ചെയ്യാറുള്ളത്. അടുത്തിടെ ലേഖയുടെ പിറന്നാൾ ആഘോഷിക്കാൻ എം.ജി ശ്രീകുമാർ തെരഞ്ഞെടുത്ത സ്ഥലം താജ്മഹലായിരുന്നു.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X