For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ അടുത്തേയ്ക്ക് ലേഖയെ യാത്രയാക്കി എംജി ശ്രീകുമാര്‍, സന്തോഷവും സങ്കടവും പങ്കുവെച്ച് താരപത്‌നി

  |

  മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരകുടുംബമാണ് ഗായകന്‍ എംജി ശ്രീകുമാറിന്റേത്. എംജിയെ പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനും കൈനിറയെ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തന്റെയും എംജിയുടേയും വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ലേഖയുടെ വീഡിയോകള്‍ക്ക് ലഭിക്കുന്നത്.

  Also Read: സുപ്രിയ ആദ്യം വീട്ടിലേയ്ക്ക് വന്നു, രാജുവിന്റെ ഇഷ്ടത്തെ കുറിച്ച് അറിയാമായിരുന്നു, മല്ലിക സുകുമാരന്‍

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആവുന്നത് ലേഖയുടെ പുത്തന്‍ വിശേഷമാണ്. മകളെ കാണാന്‍ വേണ്ടി അമേരിക്കയിലേയ്ക്ക് പോയിരിക്കുകയാണ് താരപത്‌നി. എംജി ഇല്ലാതെ ഒറ്റയ്ക്കാണ് യാത്ര. എയര്‍പോര്‍ട്ടില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് അമേരിക്കന്‍ യാത്ര വിശേഷങ്ങള്‍ ലേഖ ശ്രീകുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കയിലേയ്ക്ക് പോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അമ്മയെ കാണാന്‍ വേണ്ടി മകള്‍ കേരളത്തില്‍ എത്തിയിരുന്നു.

  Also Read: നടന്‍ അനൂപ് കൃഷ്ണനും ഭാര്യയ്ക്കുമൊപ്പം നയന്‍താരയും വിക്കിയും; ബന്ധം തേടി ആരാധകര്‍....

  എയര്‍പോര്‍ട്ടില്‍ എംജിയ്‌ക്കൊപ്പമുളള ചിത്രത്തോടൊപ്പമാണ് ഒറ്റയ്ക്കുള്ള അമേരിക്കന്‍ യാത്രയെ കുറിച്ച് വാചാലയായത്. 'കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം ഒരു വിമാനത്തില്‍ കയറി, ഒരുപാട് കാര്യങ്ങള്‍ മാറി, സാന്‍ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. അതേസമയം ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ട്';ലേഖ കുറിച്ചു.

  Also Read: ദില്‍ഷ ബിഗ് ബോസ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്‌തോ; ശരിക്കും സംഭവിച്ചത് ഇതാണ്...

  മാസങ്ങള്‍ക്ക് മുന്‍പ് അമ്മയെ കാണാന്‍ മകള്‍ കേരളത്തില്‍ എത്തിയിരുന്നു. ലേഖ തന്നെയാണ് മകള്‍ക്കൊപ്പമുളള സന്തോഷകരമായ നിമിഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അന്ന് മകളുടെ വിശേഷം ആരാഞ്ഞ് പ്രേക്ഷകര്‍ എത്തിയിരുന്നു. ലേഖയിലൂടെയാണ് മകളും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

  ലേഖ തന്നെയാണ് മുമ്പ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഒരു മകളുണ്ടെന്നുള്ള കാര്യം വെളിപ്പെടുത്തിയത്. തനിക്ക് മറച്ച് വയ്ക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ടാണ് മകളെ കുറിച്ച് വെളിപ്പെടുത്തിയത്. ലേഖയുടെ വാക്കുകള്‍ ഇങ്ങനെ...'എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി' എന്നായിരുന്നു പറഞ്ഞത്.

  പിന്നീട് ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിച്ചു കൊണ്ടും ലേഖ മകളെ കുറിച്ച് പറഞ്ഞിരുന്നു. ''താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെ'' എന്നായിരുന്നു അന്ന് ലേഖ കുറിച്ചത്.

  Recommended Video

  എംജി ശ്രീകുമാർ മതം മാറിയോ?മറുപടി ഇങ്ങനെ | FilmiBeat Malayalam

  2000 ലാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. 14 വര്‍ഷത്തെ ലിവിങ് ടുഗദറിന് ശേഷമാണ് വിവാഹിതരാവുന്നത്. മാത്യക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. ജീവിതത്തില്‍ എപ്പോഴും എംജി ലേഖയും ഒന്നിച്ചാണ്. അന്നത്തെ പ്രണയം ഇന്നും അതുപോലെയുണ്ട്. നേരത്തെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ഇവരുടെ സ്‌നേഹത്തിന്റേയും അടുപ്പത്തിന്റേയും രഹസ്യം എംജി വെളിപ്പെടുത്തിയിരുന്നു.

  'ഇന്നുവരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ലെന്നും മുന്‍പ് ഒരിക്കല്‍ എംജി പറഞ്ഞിരുന്നു. കാരണവും അന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും' എംജി അന്ന് പറഞ്ഞു.

  Read more about: mg sreekumar
  English summary
  Lekha Mg Sreekumar Heart touching Words With Missing Her Husband Mg Sreekumar, Went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X