പ്രണയിക്കൂ... പ്രണയിക്കാതിരിക്കൂ... ഇതിലൊന്നും ഞങ്ങൾക്ക് കൗതുകമില്ല; ലേഖയുടെ പോസ്റ്റിന് കമന്റുമായി ആരാധകൻ!

ആദ്യത്തെ വിവാഹ ജീവിതം തകർന്നാൽ മറ്റൊരു വിവാഹത്തിലേക്ക് കടക്കുക എന്നത് ഭൂരിഭാ​ഗം ആളുകളെ സംബന്ധിച്ചും ഭയമുള്ള കാര്യമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. പങ്കാളിയിലും വിവാഹ ജീവിതത്തിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടതടക്കമുള്ളവയാണ് പലരുടെയും ഭയത്തിന് പിന്നിൽ. ആദ്യ വിവാഹത്തിൽ കുഞ്ഞുങ്ങൾ കൂടി ഉണ്ടെങ്കിൽ മറ്റൊരു ജീവിതത്തിലേക്ക് കടക്കും മുമ്പ് ഒന്നല്ല ആയിരം തവണ ആലോചിക്കും.

എന്നാൽ രണ്ടാം വിവാ​ഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ പല തരത്തിലുള്ള ഭയങ്ങൾ പിടികൂടുന്നവർക്ക് കുറച്ചെങ്കിലും ആശ്വാസവും വിശ്വസിക്കാനുള്ള ധൈര്യവും നൽകുന്ന ജീവിതമാണ് ലേഖ എംജി ശ്രീകുമാറിന്റേത്. കാരണം ആദ്യ വിവാഹത്തിൽ നിന്ന് പുറത്ത് കടന്ന ലേഖയ്ക്ക് സ്വപ്ന തുല്യമായ ജീവിതമാണ് ​ഗായകൻ എംജി ശ്രീകുമാർ നൽകിയത്.

Lekha MG Sreekumar

ലേഖയുമായി എംജി ശ്രീകുമാറിന്റെ ആദ്യ വിവാഹമായിരുന്നു. പൊതുവെ വിവാഹമോചിതയും പെൺകുഞ്ഞിന്റെ അമ്മയുമായ സ്ത്രീകളെ വീണ്ടും വിവാഹം ചെയ്യാൻ പലരും മടിക്കുന്ന കാലഘട്ടത്തിലാണ് ലേഖയേയും മകളേയും എംജി ശ്രീകുമാർ ചേർത്ത് പിടിച്ചത്. ഇന്ന് ഇരുവരുടെയും പ്രണയത്തിന് മുപ്പത്തിയൊമ്പത് വയസായിരിക്കുകയാണ്. വർഷങ്ങളോളം ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞശേഷമാണ് ഇരുവരും വിവാഹിതരായത്.

മുകാംബിക ക്ഷേത്രത്തിൽ വെച്ച് ലേഖയെ താലി കെട്ടാൻ തീരുമാനമെടുത്തപ്പോൾ എംജി അനുവാദം ചോദിച്ചത് അമ്മയോട് മാത്രമാണ്. കാരണം കുടുംബത്തിൽ പലർക്കും ലേഖ-എംജി പ്രണയത്തോട് എതിർപ്പായിരുന്നു. ഇപ്പോഴും ചില ബന്ധുക്കളിൽ ആ അനിഷ്ടം എംജിയോടും ലേഖയോടും നിലനിൽക്കുന്നുമുണ്ട്. ഒരു സമയത്ത് ഇതിനെകുറിച്ചെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു.

ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ലേഖയുടെ മകൾ ശിൽപയ്ക്ക് നല്ലൊരു അച്ഛൻ കൂടിയാണ് ഇന്നാണ് എംജി ശ്രീകുമാർ. വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ലേഖ കുറിച്ചത് ഇങ്ങനെയായിരുന്നു... പ്രണയം ഒരു സ്വപ്നവും വിവാഹം ഒരു സത്യവും... വർഷങ്ങൾ കടന്നുപോയേക്കാം.

പക്ഷെ ഓർമ്മകൾ മാഞ്ഞുപോകില്ല എന്നാണ് ലേഖ കുറിച്ചത്. ആരാധകർ അടക്കമുള്ളവർ ഇരുവർക്കും ആശംസകൾ നേർന്ന് എത്തി. പ്രണയം, സ്നേഹം, ഒരുമ, സ്വരുമ അതിലുപരി പരസ്പര അംഗീകാരം, ബഹുമാനം ഇതിന്റെ എല്ലാം പര്യായങ്ങളാണ് ശ്രീയേട്ടനും ലേഖേച്ചിയും. നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ കാണൂ. ഒന്നിച്ച കാലം മുതൽ ജീവിതം ഇങ്ങനെ ആസ്വദിച്ചവർ.

Lekha MG Sreekumar

ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് ഒരുപാട് കാലം ഇങ്ങനെ മുന്നോട്ട് പോകാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം നിരന്തരമായി റൊമാന്റിക്ക് പോസ്റ്റുകളും ചിത്രങ്ങളും പങ്കുവെക്കുന്നതിന് താരപത്നിയെ വിമർശിച്ചും ചിലരെത്തി. നിങ്ങൾ പ്രണയിക്കുകയോ പ്രണയിക്കാതിരിക്കുകയോ എന്തും ആയിക്കോളൂ.

ഇതൊന്നും സാധാരണക്കാർ കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു വിഷയമെ അല്ല. സാധാരണക്കാരോട് നിങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്ന് അറിയാം. നിങ്ങൾ എന്ത് വേണമെങ്കിലും ആയിക്കോളൂ എന്നായിരുന്നു കമന്റ്. പൊതുവെ നെ​ഗറ്റിവിറ്റിയെ അവ​ഗണിക്കുന്ന പ്രകൃതമാണ് ലേഖയുടേത്.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X