എല്ലാ പ്രപ്പോസൽസും വേണ്ടെന്ന് വെച്ചു, 14 വർഷം കാത്തിരുന്നു, വിവാഹം നടക്കട്ടേയെന്ന് കരുതി ഞാൻ മാറി നിന്നു; ലേഖ

ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് മുപ്പത്തിയാറ് വർഷമായിയെങ്കിലും എംജി ശ്രീകുമാർ-ലേഖ ജോഡിയെ കണ്ടാൽ അവർ ഇപ്പോഴും ഹണിമൂൺ പീരി‍ഡിലാണോയെന്ന് തോന്നിപ്പോകും. ഒട്ടനവധി എതിർപ്പുകളെ മറികടന്ന് ഒന്നായവരാണ് ഇരുവരും. ലിവിങ് ടു​ഗെതറെന്ന ആശയത്തിന് കേരളത്തിൽ പ്രചാരം ലഭിക്കും മുമ്പ് തന്നെ ലിവിങ് റിലേഷനിൽ ഏറെക്കാലം കഴിഞ്ഞിട്ടുള്ളവരാണ് ഇരുവരും. വിവാഹമോചിതയും ഒരു പെൺകുട്ടിയുടെ അമ്മയുമായ സ്ത്രീകളെ പങ്കാളിയായി സ്വീകരിക്കാൻ ഇന്നും ആളുകൾ നൂറുവട്ടം ആലോചിക്കും.

പക്ഷെ കാലം ഇത്രയും പുരോ​ഗമിക്കും മുമ്പ് തന്നെ ലേഖയുടേയും മകളുടേയും മനസ് അറിഞ്ഞ് പെരുമാറുകയും സ്നേഹിക്കുകയും ചെയ്തയാളാണ് എംജി ശ്രീകുമാർ. തന്റെ മകളെ സ്വന്തം മകളെപ്പോലെ എംജി സ്നേഹിക്കുന്നുവെന്ന് മനസിലാക്കി തുടങ്ങിയപ്പോഴാണ് ലേഖയും ഒരുമിച്ച് ജീവിതം തുടങ്ങാൻ സമ്മതം മൂളിയത്.

Lekha MG Sreekumar
Photo Credit: Lekha MG Sreekumar / facebook

തനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് ഒരിക്കൽ പോലും എംജി ശ്രീകുമാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറയുകയാണിപ്പോൾ ലേഖ. അദ്ദേഹം മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കട്ടേയെന്ന് കരുതി താൻ മാസങ്ങളോളം മാറി നിന്നിട്ടുണ്ടെന്നും ലേഖ പറയുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ നിമിത്തങ്ങളായിരിക്കുമെന്ന് തോന്നുന്നു. അദ്ദേഹത്തിനായി എഴുതിവെച്ച ആളായിരിക്കാം ഞാൻ. കാരണം ആ പതിനാല് വർഷവും അദ്ദേഹം വെയ്റ്റ് ചെയ്തു.

അതിനിടയിൽ ഒരിക്കൽ പോലും വെയ്റ്റ് ചെയ്യണമെന്ന് ശ്രീക്കുട്ടനോട് ഞാൻ പറഞ്ഞിട്ടില്ല. ആ സമയത്ത് ഒരുപാട് മാരേജ് പ്രപ്പോസൽസ് അദ്ദേഹത്തിന് വന്നു. ശ്രീക്കുട്ടൻ കല്യാണം കഴിക്കട്ടേയെന്ന് കരുതി മൂന്ന് മാസം ഞാൻ യുഎസ്സിലും പോയി നിന്നു. അപ്പോഴും അ​ദ്ദേഹം പറഞ്ഞൊരു വാക്കുണ്ട്... ഏത് പെണ്ണിന്റെ മുഖം കാണുമ്പോഴും നിന്റെ മുഖമാണ് ഓർമ വരുന്നതെന്ന്.

നീ അല്ലാതെ വേറൊരാൾ എന്റെ ജീവിതത്തിൽ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ മകളെ ഒന്ന് സെറ്റിൽഡാക്കാനും അദ്ദേഹം എന്റെ കൂടെയുണ്ടായിരുന്നു. അതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. മകളുടെ വിവാഹ സമയത്ത് മാലയടക്കം അദ്ദേഹമാണ് എടുത്ത് കൊടുത്തത്. അതൊക്കെ എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത നിമിഷങ്ങളാണെന്ന് ലേഖ പറയുന്നു. മൂകാംബികയിൽ വെച്ചായിരുന്നു എംജി ശ്രീകുമാറിന്റേയും ലേഖയുടേയും വിവാഹം.

അമ്മയോടല്ലാതെ മറ്റാരോടും വിവാഹം കഴിക്കാൻ പോവുകയാണെന്ന് എംജി പറഞ്ഞിരുന്നില്ല. കാരണം കുടുംബാം​ഗങ്ങൾക്കെല്ലാം ലേഖയെ പങ്കാളിയായി എംജി സ്വീകരിക്കുന്നതിനോട് എതിർപ്പായിരുന്നു. ചേരേണ്ടവരെ തന്നെയാണ് കാലം ചേർത്തുവെച്ചതെന്ന് ഇരുവരുടേയും അഭിമുഖങ്ങളും ഫോട്ടോയും വീ‍ഡിയോയുമെല്ലാം കാണുമ്പോൾ തന്നെ വ്യക്തമാണ്.

Lekha MG Sreekumar
Photo Credit: Lekha MG Sreekumar / facebook

എംജിയുടെ സുഹൃത്തും ഭാര്യയും മാനേജറും മേക്കപ്പ് ആർട്ടിസ്റ്റും സ്റ്റൈലിസ്റ്റും എല്ലാം ഇപ്പോൾ ലേഖയാണ്. എല്ലായിടത്തും ഭാര്യയെ ഒപ്പം കൂട്ടുന്നുവെന്നതിന്റെ പേരിലും വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട് ​ഗായകൻ. ഇത്രയും സ്നേഹിക്കുന്ന ഒരാളെ എങ്ങനെ വേണ്ടെന്ന് വെയ്ക്കും. ലേഖ അനുഗ്രഹവും ഭാ​ഗ്യവും ഒരുപാട് ലഭിച്ച ആളാണ്. അതാണ് ഇത്രയും സ്നേഹം ഒരാളിൽ നിന്നും ലഭിച്ചത്. നിങ്ങൾ എങ്ങനെ ജീവിതം തുടങ്ങി എന്നുള്ളത് അല്ല.

നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നുള്ളതാണ് ഹൈലൈറ്റ്. എംജിയും ലേഖയും ഒന്നിക്കേണ്ടവർ തന്നെയാണ് എന്നിങ്ങനെയാണ് പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. 1988ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വെച്ചാണ് എംജി ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ ലേഖ തന്റെ മനം കവർന്നുവെന്നാണ് എം.ജി പറയാറുള്ളത്.

ലേഖയുടെ മകൾ ശിൽപ്പ വിവാ​ഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. യുഎസ്സിൽ സെറ്റിൽഡായ മകളേയും കുടുംബത്തേയും കാണാൻ സമയം കിട്ടുമ്പോൾ ഇരുവരും അവിടേക്ക് പറക്കും. മുത്തശ്ശിയായി എങ്കിലും മകളെ കടത്തിവെട്ടുന്ന ചെറുപ്പവും സൗന്ദര്യവുമാണ് ലേഖയ്ക്ക്.

More from Filmibeat

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X