മകളെ ഉപേക്ഷിച്ചിട്ടില്ല! പഠിപ്പിച്ചു! ജോലിയായി, വിവാഹവും കഴിഞ്ഞു! ആ സ്‌നേഹം ഇന്നുമുണ്ട്! മകളോടൊപ്പം ലേഖ

എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ലിവിംഗ് റ്റുഗദറും, പ്രണയവും, വിവാഹവും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം അവര്‍ അഭിമുഖങ്ങളില്‍ വാചാലയാവാറുണ്ട്. ഇടക്കാലത്ത് വ്‌ളോഗിലൂടെയായും വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. റിയാലിറ്റി ഷോകളിലും, സ്‌റ്റേജ് പരിപാടികളിലുമെല്ലാം എംജിക്കൊപ്പം ലേഖയും വരാറുണ്ട്. എനിക്ക് മാനേജറില്ല. ഭാര്യ എപ്പോഴും കൂടെക്കാണും, അതിനര്‍ത്ഥം ഭാര്യയെ പേടിയാണെന്നല്ല എന്നും എംജി പറഞ്ഞിരുന്നു. പോവുന്നിടത്തെല്ലാം ഭാര്യയെ കൂടെ കൂട്ടുന്നു എന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. സ്വന്തം ഭാര്യയെ കൂടെക്കൂട്ടുന്നതിലെന്താണ് കുഴപ്പം എന്ന് മനസിലാവുന്നില്ലെന്നുമായിരുന്നു അദ്ദേഹം വിശദീകരിച്ചത്. പരിപാടിയുടെ ഭാഗമായും, അല്ലാതെയായും യാത്രകള്‍ നടത്താറുണ്ട് ഇവര്‍. സോഷ്യല്‍മീഡിയയിലൂടെയായി യാത്രാവിശേഷങ്ങളും പങ്കുവെക്കാറുണ്ട്്.

എല്ലാമാസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോവുന്ന പതിവുണ്ട് ലേഖയ്ക്ക്. അങ്ങനെയാണ് ക്ഷേത്രത്തിനടുത്തായി ഒരു ഫ്‌ളാറ്റ് വാങ്ങിയത്. ഇടയ്ക്ക് ലേഖയ്‌ക്കൊപ്പമായി എംജിയും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ മകളോടൊപ്പമുള്ള ക്ഷേത്ര സന്ദര്‍ശനത്തിന്റെ വിശേഷങ്ങളാണ് ലേഖ പങ്കുവെച്ചിട്ടുള്ളത്. എന്റെ മകള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കിട്ടത്. അമ്മയേയും മകളെയും കാണുമ്പോള്‍ ഇരട്ടകളെപ്പോലെ തോന്നുന്നു. അമ്മയെപ്പോലെ തന്നെയുണ്ട് മകളും. എംജിയെ കാണാനില്ലല്ലോ, അമ്മയും മകളും മാത്രമേയുള്ളൂ, തുടങ്ങിയ ചോദ്യങ്ങളായിരുന്നു പോസ്റ്റിന് താഴെ വന്നത്. ഇവരെങ്ങനെയാണ് ക്യൂവില്‍ അല്ലാതെ തൊഴുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. പണം മുടക്കിയാല്‍ വി ഐപി ദര്‍ശനം നടത്താമെന്നായിരുന്നു അതിന് താഴെ വന്ന മറുപടികള്‍.

Lekha MG sreekumar  with her daughter
Photo Credit: Lekha MG sreekumar / Facebook

തനിക്കൊരു മകളുണ്ടെന്നും, വിവാഹിതയായി യുഎസിലാണെന്നും നേരത്തെ ലേഖ തുറന്നുപറഞ്ഞിരുന്നു. അവളുടെ വിദ്യാഭ്യാസവും, ജോലിയും, വിവാഹവുമൊക്കെ സെറ്റാക്കിയതിന് ശേഷമാണ് സ്വന്തം ജീവിതം തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ ഫ്രണ്ട്‌സിനെപ്പോലെയാണ്. അവള്‍ പറയാതെ തന്നെ അവളുടെ സങ്കടം എനിക്ക് മനസിലാക്കാന്‍ കഴിയും. ഇടയ്ക്ക് അവള്‍ ഞങ്ങളുടെ അടുത്തേക്ക് വരും. അവിടേക്ക് പോവുമ്പോള്‍ ഞങ്ങളും അവളെ കാണാന്‍ പോവാറുണ്ട്. അവളുടെ കൂടെ നില്‍ക്കേണ്ട സമയത്തൊക്കെ ഞാനുണ്ടായിരുന്നു. എനിക്ക് മകളുള്ള കാര്യം മറച്ച് വെച്ചിട്ടില്ലെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ലേഖ മുന്‍പൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

ഫോണിലൂടെ തുടങ്ങിയ സൗഹൃദമായിരുന്നു എംജിയുമായി. എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നത്. ശ്രീക്കുട്ടന് കല്യാണാലോചനകളൊക്കെ വരുന്ന സമയമായിരുന്നു അത്. പെണ്‍കുട്ടികളുടെ ഫോട്ടോകളൊക്കെ കണ്ടെങ്കിലും ആരെയും അദ്ദേഹത്തിന് ഇഷ്ടമാവുന്നുണ്ടായിരുന്നില്ല. എല്ലായിടത്തം നിന്നെയാണ് കാണുന്നതെന്നായിരുന്നു മറുപടി. ഞാന്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ അദ്ദേഹം വേറെ വിവാഹത്തിന് സമ്മതിക്കില്ല എന്നറിയാമായിരുന്നു. അങ്ങനെയാണ് അമേരിക്കയിലേക്ക് തിരിച്ചുപോയത്. അന്ന് മോള്‍ ഊട്ടിയിലായിരുന്നു പഠിച്ചിരുന്നത്. മകളുടെ കാര്യങ്ങള്‍ സെറ്റാക്കാതെ ഞാന്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

More from Filmibeat

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X