'റൊമാൻസ് ഓവർലോഡഡ്..., 35 വർഷങ്ങൾക്കിപ്പുറം പ്രണയം തരിപോലും കുറഞ്ഞിട്ടില്ല'; പൂളിൽ നിന്നുള്ള ചിത്രവുമായി ലേഖ
സമൂഹത്തെ ഭയന്ന് സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും വേണ്ടെന്ന് വെക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. മുമ്പത്തെ അപേക്ഷിച്ച് സമൂഹം ഒരുപാട് പുരോഗമിച്ചുവെങ്കിലും ഇപ്പോഴും മറ്റുള്ളവർ തങ്ങളെ കുറിച്ച് എന്ത് കരുതും എന്നതിന് മലയാളി വലിയ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ എംജി ശ്രീകുമാറും ഭാര്യ ലേഖയും അന്നും ഇന്നും സ്വന്തം താൽപര്യങ്ങൾക്കും സന്തോഷത്തിനുമാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കാൾ വില നൽകുന്നത്.
ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഇതുപോലെ മനോഹരമായ ഒരു ദാമ്പത്യം ഇരുവർക്കും ഉണ്ടാകുമായിരുന്നില്ല. ലിവിങ് ടുഗെതർ റിലേഷൻഷിപ്പിന് കേരളത്തിൽ പ്രചാരം ലഭിക്കും മുമ്പ് തന്നെ തിരുവനന്തപുരം പോലൊരു നഗരത്തിൽ പതിനാല് വർഷത്തോളം ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ കഴിഞ്ഞവരാണ് ഇരുവരും. പിന്നീടാണ് 2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായത്.

എം.ജി ശ്രീകുമാറുമായി പ്രണയത്തിലാകുമ്പോൾ വിവാഹമോചിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമായിരുന്നു ലേഖ. ഇരുവരും തമ്മിലുള്ള ബന്ധത്തിന് മുപ്പത്തിയഞ്ച് വർഷത്തിന്റെ ദൃഢതയുണ്ട്. എം.ജിക്ക് ഇപ്പോൾ എല്ലാമെല്ലാം ലേഖയും ലേഖയുടെ മകളുടെ കുടുംബവുമാണ്. അറുപത് പിന്നിട്ടുവെങ്കിലും അടുത്തിടെ വിവാഹം കഴിഞ്ഞ ദമ്പതികളെപ്പോലെയാണ് ഇരുവരും ജീവിതം ആസ്വദിക്കുന്നത്. സാധിക്കുമ്പോഴെല്ലാം യാത്രകൾ പോകും.
ഇപ്പോഴിതാ അത്തരത്തിൽ നടത്തിയ ഒരു അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ പ്രണയം നിറഞ്ഞ ചിത്രം പങ്കിട്ട് എത്തിയിരിക്കുകയാണ് ലേഖ. ഇരുവരും ഇപ്പോൾ ന്യൂയോർക്ക്, ഫ്ലോറിഡ എന്നിവടങ്ങളിലൂടെയെല്ലാമായി അവധിക്കാല യാത്രയിലാണ്. ഫോർട്ട് ഫ്ലോറിഡയിൽ ഭർത്താവിനൊപ്പം സ്വിം സ്യൂട്ടിൽ സ്വിമ്മിങ് പൂളിൽ റിലാക്സ് ചെയ്യുന്ന ചിത്രമാണ് ലേഖ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ഫോട്ടോ അതിവേഗത്തിൽ വൈറലായി. ഫേസ്ബുക്കിലും ഇതേ ചിത്രം ലേഖ പങ്കുവെച്ചിരുന്നുവെങ്കിലും പിന്നീട് അത് നീക്കം താരപത്നി നീക്കം ചെയ്തു. തങ്ങൾ അവധി ആഘോഷിക്കാനുള്ള യാത്രയിലാണെന്ന് രണ്ട് ദിവസം മുമ്പ് വിജയ് യേശുദാസിനും ഭർത്താവ് എംജി ശ്രീകുമാറിനുമൊപ്പം ഫ്ലൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് ലേഖ കുറിച്ചിരുന്നു. ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്.
ഇനിയും ഒരുപാട് ദൂരെ പോകുവാനുണ്ട് എന്നൊരു ഓർമ്മപ്പെടുത്തൽ. അവധിക്കാല ആഘോഷങ്ങൾ... അവധിക്കാലം തുടങ്ങുന്നു എന്നാണ് അന്ന് ലേഖ കുറിച്ചത്. ഇരുവരുടെയും സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ റൊമാൻസ് ഓവർലോഡഡ്... എന്നാണ് ആരാധകർ കുറിച്ചത്.
ഇരുവരും അവരുടെ ഇരുപതുകളിലേക്ക് തിരിച്ച് പോയതിന്റെ തോന്നുന്നുവെന്നെല്ലാം കമന്റുകളുണ്ട്. ചിലർ പ്രായത്തെയും വസ്ത്രത്തെയും പരിഹസിച്ച് എത്തിയെങ്കിലും ലേഖയെ അതൊന്നും ബാധിച്ചിട്ടില്ല.

ഊർമിള ഉണ്ണി അടക്കമുള്ള സെലിബ്രിറ്റികൾ ഇരുവരുടെയും പുതിയ കപ്പിൾ ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ച് എത്തി. എംജി ശ്രീകുമാർ ഷോകളും മറ്റുമായി തിരക്കിലാകുമ്പോൾ ലേഖയുടെ വിനോദം പാചകമാണ്. യുട്യൂബ് ചാനലിലൂടെ തന്റെയും കുടുംബാംഗങ്ങളുടെയും ഇഷ്ടപ്പെട്ട വിഭവങ്ങളുടെ റെസിപ്പികൾ ലേഖ പങ്കുവെയ്ക്കാറുമുണ്ട്. കോടീശ്വരന്റെ ഭാര്യയായിരുന്നിട്ടും ലേഖ തന്നെയാണ് പാചകം ചെയ്യുന്നത്. ലേഖ തയ്യാറാക്കുന്ന വിഭവങ്ങൾ എംജിക്കും വളരെ പ്രിയമാണ്.
ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള ദമ്പതികൾ കൂടിയാണ് ഇരുവരും. അടുത്തിടെ എംജി ശ്രീകുമാറിന്റെ പേരിൽ വന്നതിൽ ഏറ്റവും പ്രചാരം നേടിയ ഒരു ഗോസിപ്പായിരുന്നു താരത്തിന് ഒരു കുഞ്ഞുണ്ടെന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് താൻ അമേരിക്കയിൽ പോയി വന്നപ്പോഴാണ് ഈ ഗോസിപ്പ് താൻ പ്രചരിച്ച് കണ്ടതെന്നും എംജി ശ്രീകുമാർ പറഞ്ഞിരുന്നു.
തങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ടെന്നത് എംജിയും ലേഖയും ഒരുമിച്ച് എടുത്ത തീരുമാനമാണ്. ലേഖയുടെ മകളെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് എംജി സ്നേഹിക്കുന്നത്. ലേഖയുടെ മകൾ ഭർത്താവിനും മകനുമൊപ്പം അമേരിക്കയിൽ സെറ്റിൽഡാണ്. ഇടയ്ക്ക് ലേഖയെ കാണാനായി കേരളത്തിലേക്ക് വരാറുമുണ്ട്.


Click it and Unblock the Notifications