'മകളും കൊച്ചുമകനും എന്നെ കാണാൻ ഇങ്ങോട്ട് വരും'; ആദ്യ വിവാഹത്തിലെ മകളെ കുറിച്ചും പുത്തൻ വിശേഷങ്ങളുമായി ലേഖ!

ഗായകൻ എം.ജി ശ്രീകുമാറും അദ്ദേഹത്തിന്റെ പ്രിയ പത്നി ലേഖ എം.ജി ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സുപരിചിതർ എന്ന പോലെ പ്രിയപ്പെട്ടവരും. ഗായകൻ എന്നതിലുപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് എം.ജി ശ്രീകുമാർ. അത് പലപ്പോഴും ഭാര്യ ലേഖ തന്നെ പറഞ്ഞിട്ടുമുണ്ട്. ജന്മം നൽകിയില്ലെങ്കിലും ലേഖയുടെ മകൾ ശിൽപയ്ക്ക് നല്ലൊരു അച്ഛൻ കൂടിയാണ് അദ്ദേഹം.

മെയ്ഡ് ഫോർ ഈച്ച് അദർ എന്നതിനോട് നൂറ് ശതമാനം ചേർത്ത് വെക്കാവുന്ന ദാമ്പത്യമാണ് ഇരുവരുടേതും. കേരളം ഇത്രയേറെ പുരോ​ഗമിക്കുന്നതിന് മുമ്പ് വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്ത് ഒന്നായവരാണ് ലേഖയും എം.ജിയും. ലേഖലയാണ് എം.ജി ശ്രീകുമാറിന്റെ ലോകം. എവിടെ പോയാലും ഭാര്യയും ഒപ്പം വേണം എം.ജിക്ക്. ഭർത്താവിന്റെ നിഴലമാണ് ലേഖ.

Lekha MG sreekumar

നീണ്ട 24 വർഷത്തെ ദാമ്പത്യമാണ് ഇരുവരുടെയും. തുടക്കകാലത്ത് ലിവ് ഇൻ റിലേഷനിലായിരുന്നു ഇരുവരും. ലേഖയുമായുള്ള വിവാഹത്തിന് എം.ജി തുടക്കകാലത്ത് വീട്ടിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നു. ഇപ്പോഴും ചില ബന്ധുക്കളിൽ ആ അനിഷ്ടം നിലനിൽക്കുന്നുമുണ്ട്. ഒരു സമയത്ത് ഇതിനെകുറിച്ചെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്.

ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളുമുണ്ടായിരുന്നു. പിന്നീടാണ് എംജിയുമായി വിവാഹം നടന്നത്. എം.ജിയെ പരിചപ്പെടുമ്പോൾ അമേരിക്കൻ പ്രവാസിയായിരുന്നു ലേഖ. 1988ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വെച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ ലേഖ തന്റെ മനം കവർന്നുവെന്നാണ് എം.ജി ശ്രീകുമാർ പറയാറുള്ളത്.

ആ പരിചയം പിന്നീട് പ്രണയത്തിലേക്കും ലിവിങ് റിലേഷൻഷിപ്പിലേക്കുമെല്ലാം വഴിമാറുകയായിരുന്നു. വിവാഹത്തിന് മുമ്പ് ഏകദേശം 14 വർഷത്തോളം‌ ഇരുവരും ലിവിങ് ടുഗെദറായിരുന്നു. അതിനുശേഷം 2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. ലിവിങ് ടു​ഗെതർ ജീവിതത്തിലായിരുന്നപ്പോൾ നേരിട്ടിട്ടുള്ള വെല്ലുവിളികളെ കുറിച്ച് പലപ്പോഴും മനസ് തുറന്നിട്ടുണ്ട് എം.ജി ശ്രീകുമാർ.

ഇരുവരും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്. എം.ജി ശ്രീകുമാറും ലേഖയും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ആരാധക ശ്രദ്ധ നേടാറുണ്ട്. ലേഖയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്. എവിടെ പോയാലും താൻ ലേഖയെയും കൂടെ കൊണ്ടു പോകുമെന്നും സന്തോഷങ്ങളും ദുഖങ്ങളും പങ്കുവയ്ക്കാൻ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും മുമ്പ് ഒരു അഭിമുഖത്തിൽ എം.ജി ശ്രീകുമാർ പറഞ്ഞിട്ടുണ്ട്.

Lekha MG sreekumar

തനിക്ക് അറിയാവുന്ന റെസിപ്പികളും മറ്റും ആരാധകരുമായി പങ്കുവെക്കാനും മറ്റുമായി ഒരു യുട്യൂബ് ചാനലും ലേഖയ്ക്കുണ്ട്. വളരെ നാളുകൾക്കുശേഷം ലേഖ പങ്കുവെച്ച വീഡിയോയും അതിൽ മകളേയും കൊച്ചുമകനേയും കുറിച്ച് പറഞ്ഞ കാര്യങ്ങളുമാണ് വൈറലാകുന്നത്. കൊച്ചുമകന് വളരെ ഇഷ്ടപ്പെട്ട ഒരു ഐസ്ക്രീമിന്റെ റെസിപ്പിയെ കുറിച്ചും മകളും കൊച്ചുമകനും തന്നെ കാണാൻ വന്ന വിശേഷങ്ങളുമെല്ലാമാണ് ലേഖയുടെ പുതിയ വീഡിയോയിലുള്ളത്.

വളരെ നാളുകൾക്കുശേഷമാണ് യുട്യൂബിൽ ഒരു വീഡിയോ ലേഖ പങ്കിടുന്നത്. പൊതുവെ മകളേയും കുടുംബത്തേയും കാണാൻ ലേഖയും എം.ജിയും അമേരിക്കയിലേക്ക് പോവുകയാണ് ചെയ്യാറുള്ളത്. കൊച്ചുമകന്റെ ഇഷ്ടപ്പെട്ട റെസിപ്പി തയ്യാറാക്കിയ ശേഷം ആദ്യം രുചിച്ചത് എം.ജി തന്നെയാണ്. പ്രശസ്തനായ ​ഗായകന്റെ ഭാ​ര്യയാണെങ്കിലും ഒരു സഹായിയെ പോലും ലേഖ പാചകത്തിനായി വെച്ചിട്ടില്ല.

എല്ലാം ലേഖ തന്നെയാണ് ചെയ്യുന്നത്. അടുത്തിടെ താജ് മഹലിന്റെ മുന്നിൽ വെച്ച് ലേഖയുടെ പിറന്നാൾ ​ഗംഭീരമായി ആഘോഷിച്ചിരുന്നു എം.ജി. വിവാഹം കഴിഞ്ഞ് 23 വർഷമായെങ്കിലും ഇരുവരും ഇപ്പോഴും അടുത്തിടെ പ്രണയത്തിലായവരെ പോലെയാണ് ദാമ്പത്യ ജീവിതം നയിക്കുന്നത്.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X