ഒന്നും ഞാൻ അവകാശപ്പെട്ടിട്ടുമില്ല, ഞാനത് മനസിലാക്കുന്നു; വിവാഹ ജീവിതത്തെക്കുറിച്ച് ലേഖ ശ്രീകുമാർ

എപ്പോഴും ജനശ്രദ്ധ നേടുന്ന ദമ്പതികളാണ് ​ഗായകൻ എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ഏറെ ചർച്ചയായതാണ്. എതിർപ്പുകളെ അവ​ഗണിച്ച് ഒന്നിച്ച ലേഖയും എംജി ശ്രീകുമാറും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. എംജി ശ്രീകുമാറിനൊപ്പം മിക്ക ഇവന്റുകളിലും ലേഖയെ ഒപ്പം കാണാറുണ്ട്. പരസ്പരം അത്രമാത്രം ഇഷ്ടപ്പെടുന്ന ഇവർ പിരിഞ്ഞിരിക്കാൻ ആ​ഗ്രഹിക്കുന്നില്ല. അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തെക്കുറിച്ച് ലേഖ ശ്രീകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‌

ഭർത്താവ് ​ഗായകനാാണെങ്കിലും തനിക്ക് പാട്ട് പാടി തരണമെന്ന് ആവശ്യപ്പെ‌ടാറില്ലെന്ന് ലേഖ ശ്രീകുമാർ പറയുന്നു. കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു ദമ്പതികൾ. ഏതെങ്കിലും പാട്ട് പാടി തരണമെന്ന് ആവശ്യപ്പെടാറില്ല. ഇന്നേ വരെ പറഞ്ഞിട്ടില്ല. അങ്ങനെയുള്ള ബാലിശമായ കാര്യങ്ങളൊന്നും താൻ പറയാറില്ലെന്നും ലേഖ ശ്രീകുമാർ വ്യക്തമാക്കി. ആദ്യമാെക്കെ പറഞ്ഞിരിക്കാം.

Lekha Sreekumar  MG Sreekumar

ഒന്ന് രണ്ട് പാട്ടുകളൊക്കെ അങ്ങനെ പാടിയിട്ടുണ്ട്. വളരെ വിരളമാണത്. അതിന് ശേഷം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. കാരണം ഞാൻ എപ്പോഴും കേൾക്കുന്നില്ലേ. അങ്ങനെയൊന്നും ആവശ്യപ്പെട്ടിട്ടുമില്ല. അവകാശപ്പെട്ടിട്ടുമില്ല. എനിക്കൊരാളെ ബോദർ ചെയ്യുന്നത് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ കാര്യങ്ങളെ ഞാൻ മനസിലാക്കുന്നുണ്ടല്ലോയെന്നും ലേഖ ശ്രീകുമാർ ചൂണ്ടിക്കാട്ടി.

തന്റെ ക്ഷീണവും വിഷമവുമൊക്കെ മനസിലാക്കുന്നയാളാണ് ലേഖയെന്നും പാട്ടു പാ‌ടാൻ തന്നോട് പറയാറില്ലെന്നും എംജി ശ്രീകുമാറും അഭിമുഖത്തിൽ വ്യക്തമാക്കി. ഞാൻ പാടുന്ന പാട്ടുകൾ ആദ്യമായി കേൾക്കുന്നത് ഇദ്ദേഹമായിരിക്കും. പിന്നെ എന്തിനാണ് പാടിക്കൊടുക്കുന്നതെന്നും എംജി ശ്രീകുമാർ വ്യക്തമാക്കി.

Lekha Sreekumar  MG Sreekumar

ഭാര്യ വളരെ പെട്ടെന്ന് പാചകം ചെയ്യുന്ന ആളാണെന്നും എംജി ശ്രീകുമാർ പറയുന്നുണ്ട്. ചിലർ മാമ്പഴ പുളിശ്ശേരി വെക്കുമ്പോൾ ഒന്നര മണിക്കൂർ ആകും. എന്നാൽ ലേഖയ്ക്ക് 15 മിനുട്ട് മതിയെന്ന് എംജി ശ്രീകുമാർ പറഞ്ഞു. ഇതേക്കുറിച്ച് ലേഖ ശ്രീകുമാറും സംസാരിച്ചു. എടുക്കുന്ന പാത്രങ്ങളെല്ലാം അപ്പോൾ തന്നെ കഴുകുമെന്ന് ലേഖ വ്യക്തമാക്കി. എല്ലാ കാര്യത്തിലും താൻ അങ്ങനെയാണെന്നും ലേഖ ശ്രീകുമാർ വ്യക്തമാക്കി.‌ താര ദമ്പതികളുടെ പ്രണയ വിവാഹം എന്നും ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.

വീട്ടുകാരുടെ വലിയ എതിർപ്പ് വിവാഹ സമയത്ത് ഇവർ നേരിടേണ്ടി വന്നു. പ്രത്യേകിച്ചും എംജി ശ്രീകുമാറിന്റെ വീട്ടുകാരിൽ നിന്നും. ഇതേക്കുറിച്ച് ഒരിക്കൽ ലേഖ ശ്രീകുമാർ സംസാരിച്ചിട്ടുണ്ട്. ആ കുടുംബത്തെയല്ല ഞാൻ നോക്കിയത്. ശ്രീക്കുട്ടനെന്ന വ്യക്തിയെ മാത്രമാണ്. ഒരുപാട് പ്രശ്നങ്ങളായിരുന്നു. ആ വീ‌ട്ടുകാർക്കും ഞങ്ങളുടെ വീട്ടുകാർക്കുമെല്ലാം. സ്വാഭാവികമായി സംഭവിക്കുന്നതാണതെന്നും ലേഖ ശ്രീകുമാർ പറഞ്ഞു.

ഒരിക്കൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ലേഖ ശ്രീകുമാർ സംസാരിച്ചിട്ടുണ്ട്. ഞാനും ചേച്ചിയുമൊക്കെ വളർന്നത് എട്ട് കെട്ടിലാണ്. അച്ഛന്റെ തറവാട് തമിഴ്നാട്ടിലാണ്. അമ്മയു‌ടെ സ്ഥലം തൃശൂരുമാണെന്ന് ലേഖ ശ്രീകുമാർ ഒരിക്കൽ പറയുകയുണ്ടായി. തൃക്കാർത്തിക ദിനത്തിലെ ആഘോഷങ്ങളെക്കുറിച്ച് ഓർക്കവെയാണ് ലേഖ ശ്രീകുമാർ ഇക്കാര്യം പരാമർശിച്ചത്.

ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ലേഖ ശ്രീകുമാർ എംജി ശ്രീകുമാറിനെ വിവാഹം ചെയ്തത്. ആദ്യ വിവാഹ ബന്ധത്തിൽ ലേഖയ്ക്ക് ഒരു മകളുണ്ട്. മകളുടെ വിവാഹം കഴിഞ്ഞ ശേഷമാണ് ഞാൻ ശ്രീക്കുട്ടനെ വിവാഹം ചെയ്തത്. അത്രയും വർഷങ്ങൾ തനിക്ക് വേണ്ടി കാത്തിരിക്കാൻ എംജി ശ്രീകുമാർ തയ്യാറായെന്നും ലേഖ ശ്രീകുമാർ ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X