For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എംജി ശ്രീകുമാര്‍ ഭാര്യയ്ക്കായി ഒരുക്കിയ പാട്ട്, ഭര്‍ത്താവിനെ കുറിച്ച് മനസുതുറന്ന് ലേഖ ശ്രീകുമാര്‍

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി അദ്ദേഹം എല്ലാവരുടെയും പ്രിയങ്കരനായി മാറി. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പാടിയ പാട്ടുകളാണ് എംജി ശ്രീകുമാറിന്‌റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ആലാപനത്തിന് പുറമെ സംഗീത സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. നിലവില്‍ ടെലിവിഷന്‍ ഷോയില്‍ വിധികര്‍ത്താവായും സജീവമാണ് ഗായകന്‍. അതേസമയം എംജി ശ്രീകുമാറിനൊപ്പം വാര്‍ത്തകളില്‍ നിറയാറുളള ആളാണ് ഭാര്യ ലേഖ ശ്രീകുമാര്‍.

  lekhasreekumar-mgsreekumar

  ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വര്‍ഷങ്ങളോളം ലിവിംഗ് ടുഗെദറായിരുന്ന എംജി ശ്രീകുമാറും ലേഖയും 2000ത്തിലാണ് വിവാഹിതരായത്. ഗായകനൊപ്പം മിക്ക സ്റ്റേജ് ഷോകളിലും അവാര്‍ഡ് നിശകളിലുമെല്ലാം ലേഖ ശ്രീകുമാറിനെ പ്രേക്ഷകര് കണ്ടിരുന്നു. അടുത്തിടെയാണ് യൂടൂബ് ചാനല്‍ തുടങ്ങി സോഷ്യല്‍ മീഡിയയിലും താരപത്‌നി ആക്ടീവായത്. യൂടൂബ് ചാനല്‍ തുടങ്ങിയതിന് പിന്നാലെയാണ് ലേഖ ശ്രീകുമാറിനെ കുറിച്ചുളള ചിലരുടെ തെറ്റിദ്ധാരണകള്‍ മാറിയത്.

  ജാഡക്കാരിയാണ്, പത്രാസുക്കാരിയാണ് എന്നൊക്കെയാണ് ചിലര്‍ താരപത്‌നിയെ കുറിച്ച് കരുതിവെച്ചത്. എന്നാല്‍ അതെല്ലാം ലേഖയുടെ യൂടൂബ് വീഡിയോകള്‍ക്ക് ശേഷം മാറി. അതേസമയം ഭര്‍ത്താവ് തനിക്ക് വേണ്ടി ഒരുക്കിയ പാട്ടിനെ കുറിച്ച് പറയുകയാണ് ലേഖ ശ്രീകുമാര്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരപത്‌നി മനസുതുറന്നത്. ഒപ്പം ഇത്രയും വര്‍ഷം ദാമ്പത്യജീവിതം സന്തോഷകരമായി കൊണ്ടുപോവാന്‍ കഴിഞ്ഞതിന്‌റെ രഹസ്യവും ലേഖ ശ്രീകുമാര്‍ പങ്കുവെച്ചു.

  മുപ്പത്തിയഞ്ച് വര്‍ഷം നീണ്ട ദാമ്പത്യമാണ് ഇവരുടെത്. സന്തോഷകരമായി ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്നത് തന്‌റെ കഴിവ് മാത്രമല്ല, ശ്രീക്കുട്ടന്‌റെയും കൂടിയാണെന്ന് താരപത്‌നി പറയുന്നു. ശ്രീക്കുട്ടന്‌റെയും ചിന്തകള്‍ അങ്ങനെയാണ്. ഞങ്ങളുടെ രണ്ട് പേരുടെയും ചിന്തകള്‍ ഒന്ന് പോലെയാണ്. അത് എങ്ങനെയാണെന്ന് അറിയില്ല. മുന്‍ജന്മത്തിലെ ബന്ധം ആയിരിക്കാം എന്ന് കരുതുന്നു. രണ്ട് മാസമായാലും നാല് മാസമായാലും ഒരുമിച്ച് ഒരു റൂമില്‍ നിന്നാലും ഞങ്ങള് ഹാപ്പിയാണ്,

  അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

  എറ്റവും പ്രിയപ്പെട്ട പാട്ട് ഏതെന്ന് ചോദിച്ചാല്‍ തനിക്ക് വലത് കണ്ണാണോ ഇടത് കണ്ണാണോ വലുത് എന്ന് ചോദിക്കുന്നത് പോലെയാണ് എന്നും താരപത്നി പറഞ്ഞു. എല്ലാ പാട്ടുകളും ഇഷ്ടമാണ്. എനിക്ക് വേണ്ടി ശ്രീക്കുട്ടന്‍ നെയ്താലമ്പല്‍ എന്ന പാട്ട് ചെയ്തിട്ടുണ്ട്. കൈതപ്രം എഴുതി ശ്രീക്കുട്ടന്‍ ട്യൂണ്‍ ചെയ്തൊരു പാട്ടാണ്. ലോക്ഡൗണ്‍ സമയത്താണ് യൂടൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും ലേഖ ശ്രീകുമാര്‍ പറഞ്ഞു. ആ സമയത്ത് നന്നായി ബോറടിച്ചിരുന്നു. തുടര്‍ന്നാണ് ചാനല്‍ തുടങ്ങിയത്. തടി കുറച്ചതിനെ കുറിച്ചും താരപത്നി മനസുതുറന്നു. 12 കിലോയാണ് കുറച്ചത്. ഒരു വര്‍ഷത്തിലധികം ചോറും പഞ്ചസാരയും കഴിച്ചില്ല. ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്തായാലും കുറയ്ക്കണമെന്ന് തീരുമാനിച്ച് തടി കുറച്ചു.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  ഒളിച്ചോടി പോയവരാണ് തങ്ങളെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയും ലേഖ നല്‍കി. ഞങ്ങള്‍ ഒരിക്കലും ഒളിച്ചോടി പോയിട്ടില്ല. തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു എന്ന് താരപത്നി പറയുന്നു. എല്ലാവര്‍ക്കും അറിയാമായിരുന്നു ഞങ്ങളെ. ഓടിപോയി ഒന്നും കല്യാണം കഴിച്ചില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എങ്ങനെ ലിവിംഗ് ടുഗെദറായി ജീവിക്കാന്‍ പറ്റി
  എന്ന് ആലോചിക്കാറുണ്ട്. ആ സ്‌നേഹം അത്രയേയുളളൂ. കുടുംബം എതിരായിരുന്നു. കുറെ പ്രശ്‌നങ്ങള്‍ ഫേസ് ചെയ്തു. ലിവിംഗ് ടുഗെദറിലായിരുന്ന ആ പതിനാല് വര്‍ഷം ഞങ്ങള് ഹാപ്പിയായിരുന്നു എന്നും താരപത്നി പറഞ്ഞു.

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  ബിഗ് ബോസില്‍ നിന്നും ലഭിച്ച എറ്റവും വിലപ്പെട്ട സമ്മാനങ്ങള്‍, വീണ്ടും കാണിച്ച് ഫിറോസും സജ്നയും

  Read more about: mg sreekumar
  English summary
  lekha sreekumar reveals the song created by mg sreekumar for herself
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X