'അമ്മൂമ്മയായുള്ള ജീവിതം ഒരു സാഹസം തന്നെയാണ്...'; പേരക്കുട്ടിയേയും നെഞ്ചോട് ചേർത്ത് ആശുപത്രിയിൽ ലക്ഷ്മി നായർ!
മിനിസ്ക്രീൻ പ്രേക്ഷകർക്കും പാചകം ഇഷ്ടപ്പെടുന്നവരോടും ലക്ഷ്മി നായരെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വളരെ വർഷങ്ങളായി മാജിക്ക് ഓവൻ അടക്കമുള്ള വിവിധ ടെലിവിഷൻ പരിപാടികളിലൂടെ ലക്ഷ്മി നായർ ടെലിവിഷനിൽ നിറഞ്ഞ് നിൽക്കുകയാണ്. കൊറോണ കാലത്ത് യുട്യൂബ് വീഡിയോകൾ സജീവമായതോടെയാണ് ലക്ഷ്മിയും തന്റെ വിശേഷങ്ങളും പുത്തൻ പാചക പരീക്ഷണങ്ങളും യുട്യൂബ് ചാനൽ വഴി പങ്കിട്ട് തുടങ്ങിയത്. ലക്ഷ്മി യുട്യൂബിൽ സജീവമായശേഷം താരത്തിന്റെ വീട്ടുകാരെയും വീട്ടുവിശേഷങ്ങളും പ്രേക്ഷകർക്ക് വിശദമായി അറിയാം.
പ്രേക്ഷകരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ വീഡിയോയും ലക്ഷ്മി ചെയ്യുന്നത്. യുട്യൂബിൽ മാത്രമല്ല സോഷ്യൽമീഡിയ പേജുകളിലും ലക്ഷ്മി സജീവമാണ്. അടുത്തിടെയാണ് താരത്തിന് അഞ്ചാമത്തെ പേരക്കുട്ടി പിറന്നത്. മകൻ വിഷ്ണുവിന് മകൾ പിറന്ന സന്തോഷവും പേരിടൽ ചടങ്ങിന്റെ വിശേഷവുമെല്ലാം നേരത്തെ തന്നെ യുട്യൂബ് ചാനൽ വഴി ലക്ഷ്മി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

മരുമകൾ അനുരാധ ഗർഭിണിയായതുകൊണ്ട് മകളുടെ അടുത്തുള്ള അവധിക്കാലം പൂർത്തിയാക്കാൻ പോലും നിക്കാതെയാണ് ലക്ഷ്മി തിടുക്കത്തിൽ നാട്ടിലേക്ക് വന്നത്. ലക്ഷ്മി വന്നശേഷമാണ് അനുരാധ ഗർഭിണിയാണെന്ന വിവരം യുട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചത്. കൊച്ചുമകൾക്ക് സരസ്വതി എന്നാണ് ലക്ഷ്മിയും കുടുംബവും പേരിട്ടിരിക്കുന്നത്.
ഇപ്പോഴിതാ ലക്ഷ്മി പങ്കിട്ട പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അമ്മൂമ്മയായി ജീവിക്കുക എന്നത് സാഹസികം തന്നെയാണ് എന്നാണ് ലക്ഷ്മി സോഷ്യൽമീഡിയയിൽ കുറിച്ചത്. ഒപ്പം കൊച്ചുമകളെ നെഞ്ചോട് ചേർത്ത് ആശുപത്രിയിൽ നിൽക്കുന്ന ചിത്രങ്ങളും ലക്ഷ്മി പങ്കിട്ടിട്ടുണ്ട്.
ഒപ്പം മരുമകൾ അനുരാധയേയും ഭർത്താവിനെയും മകൻ വിഷ്ണുവിനെയും കാണാം. കൊച്ചുമകൾക്കൊപ്പം ആശുപത്രിയിലേക്ക് തിടുക്കത്തിൽ പോകുന്ന ലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലായതോടെ കുഞ്ഞിന് എന്തുപറ്റിയെന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്.
പറഞ്ഞ ഡേറ്റ് അടുക്കുന്നതിനും നേരത്തെ തന്നെ കുഞ്ഞ് പിറന്നുവെന്നും അതുകൊണ്ടാണ് കുഞ്ഞ് പിറന്നുവെന്ന വിവരം പങ്കുവെക്കാൻ വൈകിയതെന്നും മുമ്പ് ലക്ഷ്മി നായർ പറഞ്ഞിരുന്നു.അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആരോഗ്യം പ്രശ്നങ്ങൾ വന്നതുകൊണ്ടാണോ ആശുപത്രിയിൽ പോയതെന്നും ചിലർ കമന്റിലൂടെ ചോദിക്കുന്നുണ്ടായിരുന്നു.

വാക്സിനേഷനുമായി ബന്ധപ്പെട്ട് പോയതായിരിക്കാം എന്നാണ് മറ്റ് ചിലർ ഊഹം പങ്കുവെച്ച് കുറിച്ചത്. അതേസമയം അമ്മയായും അമ്മൂമ്മയായും തന്റെ കടമകള്‍ അറിഞ്ഞ് ജീവിയ്ക്കുന്ന ലക്ഷ്മിയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും നിരവധിയായി ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. അമ്മൂമ്മ എന്ന വിളി ഒരുപാടിഷ്ടമാണ്. മകളുടെ മക്കള്‍ അമ്മൂമ്മ എന്നാണ് വിളിക്കുന്നത്.
മകന്റെ കുഞ്ഞിനെ കൊണ്ടും അങ്ങനെ തന്നെ വിളിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അച്ഛമ്മ എന്ന വിളിയില്‍ താത്പര്യമില്ല എന്ന് ലക്ഷ്മി നേരത്തെ ഒരു വീഡിയോയിൽ സംസാരിക്കവെ പറഞ്ഞിരുന്നു. ലക്ഷ്മിയുടെ മകൾക്ക് നാല് മക്കളാണുള്ളത്.
മകൾക്ക് പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളാണ് പിറന്നത്. അവരുടെ ഒന്നാം പിറന്നാൾ ദിനത്തിൽ കേക്ക് ഒരുക്കിയതും ലക്ഷ്മിയായിരുന്നു. മാഞ്ചസ്റ്ററിലാണ് ലക്ഷ്മിയുടെ മകളും കുടുംബവും സെറ്റിലായിരിക്കുന്നത്. മകൾക്കും കുടുംബത്തിനുമൊപ്പം അവധി ആഘോഷിക്കാൻ പോയാൽ ലക്ഷ്മി അഞ്ച് മാസത്തോളം ചിലവഴിക്കാറുണ്ട്. ഇത്തവണ മരുമകൾ ഗർഭിണിയായതുകൊണ്ട് ലക്ഷ്മി നായർ രണ്ട് മാസം മാത്രം മകൾക്കൊപ്പം നിന്ന് തിരികെ എത്തുകയായിരുന്നു. അനുരാധ മരുമകളല്ല മകളാണെന്നാണ് ലക്ഷ്മി പറയാറുള്ളത്.


Click it and Unblock the Notifications











