'കൊച്ചുമകൾ അച്ഛമ്മ തന്നെ...'; പേരക്കുട്ടിയെ ആദ്യമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ലക്ഷ്മി നായർ, വീഡിയോ വൈറൽ!
പാചകം, കുക്കറി ഷോ, ട്രാവൽ എന്നിങ്ങനെയൊക്കെ കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ വരുന്ന മുഖങ്ങളിൽ ഒന്നാണ് ലക്ഷ്മി നായരുടേത്. യുട്യൂബും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും സജീവമാകുന്നതിന് മുമ്പ് പലരും കുക്കിങിനുള്ള റെസിപ്പിക്കൾ പഠിച്ചിരുന്നത് ലക്ഷ്മിയുടെ മാജിക്ക് ഓവൻ പോലുള്ള ഷോകൾ കണ്ടാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും പാചകം ഇഷ്ടപ്പെടുന്നവർക്കും ഏറെ സുപരിചിതയായ ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങൾ വഴി പങ്കിടാറുണ്ട്.
മാത്രമല്ല പുത്തൻ പാചക കൂട്ടുകളും മറ്റും പങ്കിടാനായി ഒരു യുട്യൂബ് ചാനലും ലക്ഷ്മിക്കുണ്ട്. ഇരുപത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ ലക്ഷ്മി പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. കുടുംബത്തിലെ പുതിയ അംഗത്തിനൊപ്പം വിഷു ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോയാണ് ലക്ഷ്മി പങ്കിട്ടിരിക്കുന്നത്. ലക്ഷ്മിയുടെ കുടുംബത്തിലെ പുതിയ അംഗം മകൻ മകൾ സരസ്വതിയാണ്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മകന് ആദ്യത്തെ കുഞ്ഞ് പിറന്ന വിവരം ലക്ഷ്മി നായർ പുറത്തുവിട്ടത്. മകൻ വിഷ്ണുവും ഭാര്യ അനുരാധയും കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. കുറച്ച് കോംപ്ലിക്കേഷൻ നിറഞ്ഞ പ്രസവമായിരുന്നു അനുരാധയുടേത്. അതുകൊണ്ട് തന്നെ കുഞ്ഞ് പിറന്ന മൂന്നാഴ്ചയോളം പിന്നിട്ട ശേഷമാണ് ആ വിവരം ലക്ഷ്മി നായർ പുറത്തുവിട്ടത്.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ തിരിച്ച് വരുന്നത് വരെ കാത്തിരിക്കുകയായിരുന്നു അതുകൊണ്ടാണ് കുഞ്ഞ് പിറന്ന വിവരം പങ്കുവെക്കാൻ വൈകിയതെന്നാണ് പിന്നീട് ലക്ഷ്മി പറഞ്ഞത്. അനുവിനേയും കുഞ്ഞിനേയും പരിപാലിച്ചത് ഏറെയും ലക്ഷ്മിയായിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങൾ ലക്ഷ്മി നിരന്തരം പങ്കുവെയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും കുഞ്ഞിന്റെ മുഖം ഇതുവരെ സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയിട്ടില്ലായിരുന്നു.
കൊച്ചു കുഞ്ഞല്ലേ അവളുടെ പ്രൈവസിയെ കരുതിയാണ് മുഖം കാണിക്കാത്തത് എന്നാണ് ലക്ഷ്മി പറഞ്ഞത്. സരസ്വതി എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നതെന്നും ലക്ഷ്മി അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വിഷു സ്പെഷ്യൽ വീഡിയോയിൽ കൊച്ചുമകൾ സരസ്വതിയെ കൂടി സബ്സ്ക്രൈബേഴ്സിന് ലക്ഷ്മി പരിചയപ്പെടുത്തി. സരസ്വതിയുടെ ആദ്യ വിഷുവായതുകൊണ്ട് ലക്ഷ്മിക്കും കുടുംബത്തിനും അത് ആഘോഷമായിരുന്നു. വീഡിയോയിൽ ലക്ഷ്മി പറഞ്ഞത് ഇങ്ങനെയാണ്...
'ഞാൻ സുഖമില്ലാതെ റെസ്റ്റിലാണ്. ഇപ്പോൾ അസുഖത്തിന് നല്ല മാറ്റമുണ്ട്. ഒരുപാട് പേർ സുഖവിവരങ്ങൾ അന്വേഷിച്ച് എത്തിയതിൽ സന്തോഷമുണ്ട്. വീടിനുള്ളിലൂടെ നടക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകളില്ല. അതുപോലെ സരസ്വതി മോളുടെ ആദ്യത്തെ വിഷു ആയതുകൊണ്ട് അത് ചെറിയ രീതിയിൽ ഞങ്ങൾ ആഘോഷിച്ചു.'

'കുറച്ച് ദിവസം മുമ്പ് മോളുടെ ചോറൂണ് നടത്തിയിരുന്നു. എന്റെ അസുഖം കാരണം വിഷു സെലിബ്രേറ്റ് ചെയ്യുന്നതിൽ പ്രശ്നം വരരുതെന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് ചെറിയ രീതിയിൽ വീട്ടിൽ ആഘോഷം നടത്തി. പൂജമുറിയുടെ അകത്ത് പോയി എനിക്ക് പ്രാർത്ഥിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയാത്തതിനാൽ ഇപ്രാവശ്യം വിഷുക്കണി ടേബിളിലാണ് വിപുലമായി ഒരുക്കിയത്. പൊതുവെ വിഷു സദ്യ ഞാനാണ് ഉണ്ടാക്കാറ്.'
'ഇപ്രാവശ്യം വയ്യാത്തതിനാൽ പുറത്ത് നിന്നും വാങ്ങി. സരസ്വതി മോളെ നമ്മുടെ സബ്സ്ക്രൈബേഴ്സ് ആരും കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് ഈ വിഷുവിന് മോളെ എല്ലാവരേയും കാണിക്കാമെന്ന് എന്റെ മോൻ വിഷ്ണുവും ഭാര്യ അനുവും ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു', എന്നാണ് ലക്ഷ്മി പറഞ്ഞത്.
സരസ്വതിയുടെ വീഡിയോ കണ്ടതോടെ കൊച്ചുമകൾ അച്ഛമ്മ തന്നെ എന്നാണ് കമന്റുകൾ ഏറെയും. പട്ടുപാവടയുടുത്ത് ലക്ഷ്മിയുടെ കൈകളിൽ ഇരുന്ന് കുസൃതി കാണിക്കുന്ന സരസ്വതിയുടെ വീഡിയോ വൈറലാണ്. നിരവധി പേർ ലക്ഷ്മി നായർക്കും കുടുംബത്തിനും വിഷു ആശംസകൾ നേർന്നും എത്തിയിട്ടുണ്ട്. നടുവേദനയും മറ്റുമായി പരിപൂർണ്ണ വിശ്രമത്തിലാണ് കുറച്ച് ദിവസങ്ങളായി ലക്ഷ്മി.


Click it and Unblock the Notifications