അമ്പത് വയസായ സ്ത്രീകളുടെ വസ്ത്രം ഇതോ? പ്രായമായിട്ടും ഇങ്ങനെ നടക്കാമോന്നാണ് ചോദ്യങ്ങള്‍; ലക്ഷ്മി നായര്‍
ടെലിവിഷന്‍ കൂക്കറി ഷോ യിലൂടെ ശ്രദ്ധേയായി പിന്നീട് അവതാരകയായിട്ടും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ലക്ഷ്മി നായര്‍. യൂട്യൂബില്‍ വ്‌ലോഗ് ചെയ്യാറുള്ള ലക്ഷ്മി പാചകത്തിനൊപ്പം തന്റെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളും സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം വിവാഹത്തെ പറ്റിയുള്ള അഭിപ്രായങ്ങളാണ് താരം പങ്കുവെച്ചത്. അതിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ പ്രായം നോക്കി ആളുകള്‍ വിലയിരുത്തുന്നത് മറ്റുള്ളവരെ എത്രത്തോളം ബാധിക്കുമെന്ന് പറഞ്ഞു എത്തിയിരിക്കുകയാണ് ലക്ഷ്മി. അമ്പത് വയസായ സ്ത്രീകള്‍ എന്തൊക്കെ ചെയ്യണം, എങ്ങനെ നടക്കണം എന്നൊക്ക നാട്ടുകാരാണ് തീരുമാനിക്കുന്നതെന്നും ചില ഉദാഹരണങ്ങള്‍ സഹിതമാണ് ലക്ഷ്മി നായര്‍ വ്യക്തമാക്കിയിരിക്കുന്നത്.

'ഇടയ്ക്ക് ഞാനൊരു ഷോര്‍ട്ട് വീഡിയോ കണ്ടു. വിദേശ വനിതയാണ് അതിലുള്ളത്. ഏകദേശം എണ്‍പത് വയസിനടുത്ത് പ്രായം അവര്‍ക്കുണ്ടാവും. ആ സ്ത്രീ ജീവിതം ആഘോഷമാക്കുന്നതിന്റെ വീഡിയോയാണ് ഞാന്‍ കണ്ടത്. പാര്‍ട്ടികള്‍ക്ക് പോകുന്നു, ഡാന്‍സ് കളിക്കുന്നു, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നു. പ്രായം എനിക്ക് വെറുമൊരു നമ്പര്‍ മാത്രമാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുകയാണെന്നും വേറൊരു പ്രശ്‌നമില്ലെന്നും അവര്‍ പറയുന്നുണ്ട്.
അതിന് താഴെ സ്വഭാവികമായിട്ടും വരാറുള്ളത് പോലെ കമന്റുകള്‍ വന്നു. കുറച്ച് പേര്‍ പോസിറ്റീവായിട്ടും ബാക്കിയുള്ളവര്‍ നെഗറ്റീവ് കമന്റുകളുമാണ് പറഞ്ഞത്. വയസാന്‍ കാലത്ത് ഇവരെന്താണ് കാണിച്ച് കൂട്ടുന്നത്? ഈ പ്രായത്തില്‍ എന്ത് സെലിബ്രേറ്റ് ചെയ്യാനാണ്... എന്നിങ്ങനെയാണ് മോശം കമന്റുകള്‍. അവരുടെ നാട്ടുകാരല്ല, ഇന്ത്യക്കാരാണ് ഇത്തരം അഭിപ്രായങ്ങളുമായി എത്തിയത്. ഇതേ സംഭവം കേരളത്തിലാണെങ്കിലോ? ഇതിലും മോശമായിട്ടായിരിക്കും കമന്റുകള്‍ വരിക.
ഇവിടെ ചില തീരുമാനങ്ങളും മനോസ്ഥിതികളുമൊക്കെയുണ്ട്. പ്രായം വെച്ചിട്ടാണ് എല്ലാവരെയും മാര്‍ക്ക് ചെയ്തിരിക്കുന്നത്. ഓരോ പ്രായത്തിലും ചെയ്യേണ്ടതിനെ മാര്‍ക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. നമ്മള്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് നാട്ടുകാരാണ്. എല്ലാവരുമല്ല, ഒരു വിഭാഗം ആളുകളുടെ കാര്യമാണ്.

പ്രായമായില്ലേ ഇപ്പോഴും ഇങ്ങനെ നടക്കാന്‍ നാണമില്ലേ എന്നാണ് ചിലരുടെ ചോദ്യം. ഇനി നാല്‍പതോ അമ്പതോ വയസ് കഴിഞ്ഞ സ്ത്രീകള്‍ ഏത് വസ്ത്രം ധരിക്കണമെന്നതിനെ കുറിച്ച് പോലും അവര്‍ക്ക് ധാരണയുണ്ട്. അതിന് വിരുദ്ധമായി ബ്യൂട്ടി പാര്‍ലറില്‍ പോവുകയും മുടി കട്ട് ചെയ്ത് നടക്കുകയോ മോഡേണ്‍ വസ്ത്രം ധരിക്കുന്നതോ സ്മാര്‍ട്ടാവുന്നതോ ഒക്കെ അഭിനന്ദിക്കേണ്ട കാര്യങ്ങളല്ലേ? എന്നാണ് ലക്ഷ്മി ചോദിക്കുന്നത്.
ഈ പ്രായത്തിലും ശരീരവും സൗന്ദര്യവുമൊക്കെ സംരക്ഷിക്കുന്നത് ശരിക്കും മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന കാര്യമാണ്. പക്ഷേ എന്തിനാണ് ഇത്തരം വസ്ത്രമിടുന്നതെന്നാണ് പലരുടെയും ചോദ്യം. എന്തിടണം എന്നതില്‍ പോലും വ്യക്തി സ്വതന്ത്ര്യമില്ല. ഓരോരുത്തരുടെയും ശരീരത്തിന് ചേരുമെങ്കില്‍ പ്രായം നോക്കാതെ എന്തും ഇടാമെന്നും,' ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു...


Click it and Unblock the Notifications











