'വലതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദന, വാക്കർ ഉപയോ​ഗിച്ചാണ് നടത്തം, മോളെ എടുക്കാൻ പറ്റാത്തതാണ് സങ്കടം'

നിയമാധ്യാപനവും ഒപ്പം തന്നെ വായിൽ വെള്ളമൂറുന്ന ഭക്ഷണങ്ങൾ തയ്യാറാക്കിയും ട്രാവൽ വ്ലോ​ഗുകൾ ചെയ്തും മലയാളികളുടെ മനസിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ് ലക്ഷ്മി നായർ. യുട്യൂബ് നമുക്കിടയിൽ സജീവമാകുംമുമ്പ് മലയാളികളിൽ പാചകത്തിൽ തുടക്കക്കാരായവരും വ്യത്യസ്തമായ രുചികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരും ലക്ഷ്മി പരിചയപ്പെടുത്തുന്ന റെസിപ്പികളാണ് ട്രൈ ചെയ്തിരുന്നത്. മാജിക്ക് ഓവൻ എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായത്.

അന്നും ഇന്നും ലക്ഷ്മിയെ കാണാൻ ഒരുപോലെയാണെന്നും യാതൊരു മാറ്റവുമില്ലെന്നുമാണ് ആരാധകർ പറയാറുള്ളത്. സ്ലിം ബ്യൂട്ടിയായിരിക്കണം എന്നൊന്നും പറയില്ലെങ്കിലും യുവത്വം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ലക്ഷ്മി നായർ. താൻ പരീക്ഷിക്കാറുള്ള ചില ടിപ്പുകൾ സ്വന്തം യുട്യൂബ് ചാനലിലൂടെ ലക്ഷ്മി പങ്കിടാറുമുണ്ട്. ഇരുപത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് ലക്ഷ്മിക്കുള്ളത്. ഇപ്പോഴിതാ യുട്യൂബ് ചാനലിൽ ലക്ഷ്മി പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Lekshmi Nair

കഴിഞ്ഞ കുറച്ച് നാളുകളായി താൻ എന്തുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്, തനിക്ക് എന്താണ് പറ്റിയതെന്നെല്ലാം പുതിയ വീഡിയോയിൽ‌ ലക്ഷ്മി വിവരിക്കുന്നുണ്ട്. നടുവിന് ചില അസുഖങ്ങൾ ബാധിച്ചതിനാൽ അതിന്റെ ചികിത്സയുടെ ഭാ​ഗമായി താനിപ്പോൾ വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്നും വീഡിയോയിൽ ലക്ഷ്മി പറയുന്നു. ലക്ഷ്മിയുടെ വാക്കുകളിലേക്ക്.... 'സന്തോഷം പങ്കിടുമ്പോൾ സങ്കടങ്ങളുണ്ടാകുമ്പോൾ അതും പങ്കുവെക്കമല്ലോ. ഒരാഴ്ചയോളമായി എനിക്ക് വീഡിയോ ഒന്നും ഇടാൻ പറ്റിയില്ല. അതിന് ചില കാരണങ്ങളുണ്ട്.'

'പൊതുവെ ആഴ്ചയിൽ മൂന്ന് വീഡിയോയെങ്കിലും ഇടാറുള്ളതാണ്. കുറച്ച് നാളുകളായി വിശ്രമമില്ലാതെ ഞാൻ കുറച്ച് ഓവർ ആക്ടീവായിരുന്നു. അതിനിടയിൽ എനിക്ക് ഒരു ബാക്ക് പെയിൻ സ്റ്റാർട്ട് ചെയ്തു. പെയിൻ വന്നപ്പോൾ അടുത്ത ആശുപത്രിയിൽ പോയി എക്സറേയൊക്കെ എടുത്തു. ആ ഒരു മാറ്ററിനെ ആ ആശുപത്രി അധികൃതർ പക്ഷെ വലിയ സീരിയസായി ഒന്നും കണ്ടില്ല.'

'മസിൽ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞ് വിട്ടു. നീരിന് ചെറിയ പെയിൻ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണമെന്ന് എന്നോട് പറഞ്ഞതുമില്ല. അതുകൊണ്ട് ഞാൻ‌ വീണ്ടും യാത്രകൾ പോയി. പിന്നെ സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതെന്നൊന്നും പറഞ്ഞില്ല. അതുകൊണ്ട് തന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ വേദന ഭയങ്കരമായി കൂടി എംആർഐ എടുക്കാമെന്ന് ഞാൻ സ്വയം തീരുമാനിച്ചു.'

'എമർജൻസിയിലാണ് കേറിയത്. ഓർത്തോ ഡോക്ടേഴ്സ് വന്ന് പരിശോധിച്ചു. മാത്രമല്ല എംആർഐ, എക്സറേ എല്ലാം എടുത്തു. അപ്പോഴാണ് ഹെർണിയേറ്റഡ് ഡിസ്ക് എന്ന അവസ്ഥയിലാണ് ഞാനെന്ന് മനസിലായത്. അങ്ങനെ സ്പയിൻ സർജനെ കണ്ടു. ആ സമയത്ത് വലുതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദനയായിരുന്നു.'

Lekshmi Nair

'സൂചി കുത്തുന്നത് പോലുള്ള വേദനയായിരുന്നു. വിരലുകൾക്ക് മരവിപ്പും നീരുമായിരുന്നു. മൂന്നാഴ്ച കംപ്ലീറ്റ് റെസ്റ്റാണ് ഡോക്ടർ പറഞ്ഞത്. നീര് കുറക്കാനും വേദന മാറാനുമുള്ള മരുന്നുകൾ മാത്രമാണ് എനിക്ക് ഉള്ളത്. കാലിന്റെ പാദത്തിന് ഇപ്പോഴും നീരുണ്ട്. പക്ഷെ വേദന നന്നായി കുറഞ്ഞു. അധികം നടക്കേണ്ടെന്നും ഫിസിയോ ചെയ്യാനുമാണ് ഡോക്ടർ നിർ‌ദേശിച്ചത്.'

'ആറ് ആഴ്ചത്തേക്കെങ്കിലും മുഴുവൻ റെസ്റ്റ് വേണം. ഇപ്പോൾ വാക്കർ ഉപയോ​ഗിച്ചാണ് നടക്കുന്നത്. അടുത്ത കാലത്ത് ഞാൻ ആറ് കിലോ കൂടിയിരുന്നു. അതും വേദനയ്ക്ക് കാരണമായി. ശരീരഭാരം കുറക്കാനും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. സരസ്വതി മോളെ എടുക്കാൻ പറ്റുന്നില്ലെന്നതാണ് വലിയ സങ്കടം. ഭാരം എടുക്കരുതെന്ന് ഡോക്ടർ നിർ‌ദേശിച്ചിട്ടുണ്ടെന്നാണ്', ലക്ഷ്മി പറയുന്നത്.

അടുത്തിടെയാണ് ലക്ഷ്മിയുടെ മകന് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ നൂലുകെട്ടുമായി ബന്ധപ്പെട്ടതടക്കമുള്ള വിശേഷങ്ങൾ ലക്ഷ്മി വീഡിയോയായി പങ്കിട്ടിരുന്നു. രോ​ഗവിവരം ലക്ഷ്മി വിവരിച്ചതോടെ വിശ്രമിച്ച് പൂർണ ആരോ​ഗ്യവതിയായി തിരിച്ച് വരാനുള്ള ആശംസകളുമായി പ്രേക്ഷകരും എത്തി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X