'കുഞ്ഞ് ജനിച്ചാൽ ഭയങ്കര സന്തോഷമായിരിക്കും നമ്മള്‍ വേറൊരു ലോകത്താകും എന്നതൊക്കെ തെറ്റാണ്'; അനുരാധ പറയുന്നു

പാചകത്തിലുള്ള വൈദ​ഗ്ധ്യം കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ അവതാരകയും യുട്യൂബറും എല്ലാമാണ് ലക്ഷ്മി നായർ. യുട്യൂബ് സജീവമാകും മുമ്പ് മലയാളികൾ വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്യാൻ പഠിച്ചത് ലക്ഷ്മിയുടെ കുക്കിങ് ഷോകളിലൂടെയാണ്. മാജിക്ക് ഓവൻ ഷോയൊക്കെ നയന്റീസ് കിഡ്സിന് ഒരു നെസ്റ്റാൾജിയയാണ്. കുക്കറി ഷോകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണെങ്കിലും സ്വന്തം യുട്യൂബ് ചാനൽ വഴി പാചകവുമായി ലക്ഷ്മി സജീവമാണ്. പുതിയ വിഭവങ്ങൾ മാത്രം തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളെല്ലാം ലക്ഷ്മി യുട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്.

ലക്ഷ്മിയുടെ മരുമകളും അഡ്വക്കേറ്റും സംരംഭകയുമെല്ലാമായ അനുരാധയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അനുവിനും ഒരു ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുണ്ട്. ലക്ഷ്മിയുടെ കുടുംബത്തിലേക്ക് വന്നശേഷമാണ് അനുരാധയും സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്.

Anuradha Nair
Photo Credit: instagram

ഒരു വർഷം മുമ്പാണ് ലക്ഷ്മിയുടെ മകനും അനുവിനും ആദ്യത്തെ കൺമണി പിറന്നത്. മരുമകളാണ് അനുവെങ്കിലും മകളെപ്പോലെയാണ് ലക്ഷ്മി അനുവിനെ സ്നേഹിക്കുന്നത്. പെൺകുഞ്ഞാണ് അനുവിനും വിഷ്ണുവിനും പിറന്നത്. സരസ്വതി എന്നാണ് കുഞ്ഞിന് കുടുംബം പേരിട്ടിരിക്കുന്നത്. അടുത്തിടെ സരസ്വതിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരുന്നു കുടുംബം. അനു ​ഗർഭകാലം ഏറെയും ചിലവഴിച്ചത് ലക്ഷ്മിക്കൊപ്പമാണ്.

അതുകൊണ്ട് തന്നെ അനുവിന്റെ ​ഗർഭകാല വിശേഷങ്ങളും വളകാപ്പ് ചടങ്ങിന്റെ വീഡിയോയുമെല്ലാം ലക്ഷ്മി യുട്യൂബ് ചാനലിലൂടെ പങ്കിടുകയും ചെയ്തിരുന്നു. എന്നാൽ അനുവിന്റെ പ്രസവം പ്രതീക്ഷിച്ചതുപോലെ അത്രത്തോളം സ്മൂത്തായിരുന്നില്ല. മാത്രമല്ല ഡേറ്റ് അടുക്കും മുമ്പ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ട അവസ്ഥയുമുണ്ടായി. മകൾ പ്രീ ടേം ബേബിയാണ് എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും ലക്ഷ്മിയോ അനുവോ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ ഇപ്പോൾ തന്റെ ​ഗർഭകാലത്തെ കുറിച്ചും കുഞ്ഞ് പിറന്നശേഷം ഉണ്ടായ അനുഭവങ്ങളുമെല്ലാം പുതിയ വീഡിയോയിൽ അനുരാധ പങ്കിട്ടു. ഒരുപാട് വേദന സഹിച്ചിട്ടുണ്ടെന്നും അനുരാധ പറയുന്നു. വളരെ സ്മൂത്തായിരുന്നു എന്റെ പ്രഗ്നന്‍സി കാലഘട്ടം. എനിക്കങ്ങനെ ക്രേവിംഗ്‌സൊന്നും ഉണ്ടായിരുന്നില്ല. ആദ്യത്തേത് ആയിരുന്നതിനാല്‍ കുറച്ച് കെയര്‍ഫുളായിരുന്നു. അതുപോലെ തന്നെ എല്ലാത്തിനും സംശയങ്ങളായിരുന്നു.

ആദ്യത്തെ മൂന്ന് മാസം വളരെയധികം സ്മൂത്തായിരുന്നു. ഛര്‍ദ്ദി പോലെയുള്ള പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മണമൊക്കെ പ്രശ്‌നമായി വന്നത്. പറ്റാത്ത മണമൊക്കെ വരികയാണെങ്കില്‍ ഞാന്‍ മാറി നില്‍ക്കുമായിരുന്നു. ഫ്രൂട്ട്‌സൊക്കെ നന്നായി കഴിച്ചിരുന്നു. ഡെലിവറി അടുത്ത് വരുമ്പോള്‍ മൂവ്‌മെന്‍സ് കുറയുന്ന പോലെ തോന്നിയിരുന്നു. അപ്പോഴാണ് നേരത്തെ ഡെലിവറി വേണ്ടിവരുമെന്ന് പറഞ്ഞത്.

Anuradha Nair
Photo Credit: instagram

മോള്‍ പ്രീ ടേം ബേബിയാണ്. പ്രഗ്നന്‍സിയുമായി ബന്ധപ്പെട്ട റീല്‍സും ആര്‍ട്ടിക്കിള്‍സുമൊക്കെ നോക്കാറുണ്ടായിരുന്നു. ബേബി റിലേറ്റഡ് റീല്‍സൊക്കെ കാണുമായിരുന്നു. അതിലൊക്കെ കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ ഭയങ്കര സന്തോഷമായിരിക്കും നമ്മള്‍ വേറൊരു ലോകത്തായിരിക്കും കുഞ്ഞിനെ നമ്മള്‍ ഇങ്ങനെ കണ്ടുകൊണ്ടിരിക്കും എന്നൊക്കെയായിരുന്നു എല്ലാവരും പറഞ്ഞത്. അതൊക്കെ തെറ്റാണ്. ഡെലിവറിക്ക് ശേഷം നല്ല വേദനയുണ്ടായിരുന്നു. സി സെക്ഷനായിരുന്നു എനിക്ക്.

ഒരു കുഞ്ഞിനെ കിട്ടുക എന്ന് പറഞ്ഞാല്‍ നമ്മള്‍ ദൈവത്തിനോട് ഗ്രേറ്റ്ഫുളാവണം. അതിന്റെ ഭാഗമായി കുറച്ച് വിഷമതകളും വേദനകളുമൊക്കെയുണ്ടാവും. ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പോസ്റ്റ്പാര്‍ട്ടം പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. അതൊക്കെ ഞാന്‍ ഓവര്‍കം ചെയ്തു എന്നോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമാണ് തോന്നുന്നത് എന്നാണ് അനുരാധ പറഞ്ഞത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അനുരാധ.

More from Filmibeat

Read more about: lakshmi nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X