മറ്റൊരു താരപുത്രന് കൂടെ ലെന അമ്മയാവുന്നു, അടുക്കള രാഷ്ട്രീയത്തെ കുറിച്ചൊരു സിനിമ!
ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി മിക്ക യുവ താരങ്ങള്‍ക്കും അമ്മയായി ലെന സ്‌ക്രീനിലെത്തിയിട്ടുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന അമ്മ വേഷങ്ങള്‍ ഇനിയില്ലെന്ന് ലെന മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ തന്നെ ഇംപ്രസ് ചെയ്യുന്ന അമ്മ വേഷം വന്നാല്‍ തീര്‍ച്ചയായും ചെയ്യും എന്ന ഉറപ്പും നടി നല്‍കിയിരുന്നു. അങ്ങനെ വീണ്ടും ലെന അമ്മ വേഷത്തിലെത്തുന്നു. ഇത്തവണ ധ്യാന്‍ ശ്രീനിവാസന്റെ അമ്മയായിട്ടാണ് വരവ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും വി എം വിനുവിന്റെയും സഹസംവിധായകനായി പ്രവര്‍ത്തിച്ച് പരിചയമുള്ള മാക്‌സ് വെല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അടുക്കള എന്ന ചിത്രത്തിലാണ് ലെനയും ധ്യാനും അമ്മയും മകനുമായി എത്തുന്നത്.
അടുക്കള രാഷ്ട്രീയത്തെ കുറിച്ചാണ് സിനിമയില്‍ പറയുന്നത് എന്ന് സംവിധായകന്‍ വ്യക്തമാക്കി. മറ്റൊരു പ്രധാന ഘടകം കൂടെ ചിത്രത്തിലുണ്ട്, എന്നാല്‍ അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. വിവാഹ ശേഷം തന്റെ സ്വപ്‌നങ്ങളെല്ലാം അടുക്കളയിലേക്ക് ഒതുക്കിയ റോസാമ്മ എന്ന അമ്മയാണ് ലെന. റോസമ്മയുടെ അടുക്കള കണ്ടാല്‍ തന്നെ അത് ബോധ്യമാവും. കലാപരമായിട്ടാണ് അടുക്കളയിലെ ഓരോ കാര്യങ്ങളും സജ്ജീകരിച്ചിരിയ്ക്കുന്നത്.

ഫോട്ടോഗ്രാഫിയില്‍ അമിതമായി താത്പര്യമുള്ള മകന്‍ ഇസഹാക്കിന്റെ വേഷമാണ് ധ്യാന്‍ ശ്രീനിവാസന്. തന്റെ സ്വപ്‌നങ്ങളിലേക്ക് നടക്കാന്‍ ഇസഹാക്കിന് പ്രയാസങ്ങളൊന്നുമില്ല. അച്ഛന്റെ വേഷത്തില്‍ അലന്‍സിയര്‍ ലെ ലോപ്പസാണ് എത്തുന്നത്. സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ എണ്‍പത് ശതമാനത്തോളം ഷൂട്ട് ചെയ്യുന്നത് നേപ്പാളിലാണെന്നും സംവിധായകന്‍ അറിയിച്ചു.


Click it and Unblock the Notifications











