ആ കണ്ണ് കണ്ടപ്പോഴേ മനസില്‍ ഉറപ്പിച്ചിരുന്നു! ചിന്തകളിലും സമാനത! ലെന വന്ന ശേഷമുള്ള ലൈഫിനെക്കുറിച്ച് പ്രശാന്ത്
ഇടവേളയ്ക്ക് ശേഷമായി വീണ്ടും അഭിനയ മേഖലയില്‍ സജീവമായിരിക്കുകയാണ് ലെന. വലതുവശത്തെ കള്ളനിലൂടെയായിരുന്നു രണ്ടാം വരവ്. വിവാഹത്തോടെ ഞാന്‍ അഭിനയം നിര്‍ത്തിയെന്നാണ് പലരും കരുതിയത്. യുഎസിലായിരുന്നു കുറച്ചുകാലം. ഇനി കൊച്ചിയിലുണ്ടാവും എന്നും താരം വ്യക്തമാക്കിയിരുന്നു. ലെനയുടെ പങ്കാളി പ്രശാന്ത് ബാലകൃഷ്ണനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. അഭിമുഖങ്ങളിലും, പരിപാടികളിലുമെല്ലാം ലെനയുടെ കൂടെയായി പ്രശാന്തും ഉണ്ടാവാറുണ്ട്. എനിക്ക് ലെനയെ കിട്ടാന്‍ കാരണമായത് യൂട്യൂബിലെ വൈറല്‍ വീഡിയോ ആയിരുന്നുവെന്ന് പ്രശാന്ത് പറയുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കവെയായിരുന്നു ഇരുവരും പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും സംസാരിച്ചത്.
ലാലേട്ടനാണ് എന്റെ സ്പിരിച്വല്‍ ഗുരു എന്ന് പറഞ്ഞിരുന്നു ലെന. അതെങ്ങനെ ശരിയാവും എന്നായിരുന്നു എന്റെ സംശയം. അങ്ങനെ കുറേ ട്രോളുകളും കണ്ടിരുന്നു. എന്റെ ഫീഡിലും അതെല്ലാം വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ജന്മത്തില്‍ ടിബറ്റന്‍ മേഖലയിലെ ഒരു സന്യാസിയായിരുന്നു ഞാനെന്ന് ലെന പറഞ്ഞിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ കിട്ടിയത്. കണ്ടില്ലേ, ഇപ്പോള്‍ എന്റെ ഹെയര്‍ സ്‌റ്റൈല്‍ എന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. ഞങ്ങളുടെ കാര്യത്തില്‍ പ്രണയം തുടങ്ങിയത് വിവാഹ ശേഷമായിരുന്നു. നേരെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. അറേഞ്ച്ഡ് മാര്യേജായിരുന്നു. അവളുടെ കണ്ണ് കണ്ടപ്പോഴാണ് എനിക്ക് ഇതെന്റെ പങ്കാളി എന്ന് തോന്നിയത്. അതിന് നന്ദി പറയാനുള്ളത് ഡിജിറ്റല്‍ മീഡിയയോടാണെന്നും പ്രശാന്ത് പറഞ്ഞിരുന്നു.

ലെനയെ ഞാന്‍ എന്റ പ്രതിബിംബമായാണ് കാണുന്നത്. എന്റെ അതേ ചിന്താഗതിയാണ് പുള്ളിക്കാരിക്കും. എന്നെ നന്നായി വിമര്‍ശിക്കാറുമുണ്ട്. സത്യസന്ധമായാണ് സംസാരിക്കാറുള്ളത്. നല്ല കാര്യങ്ങള്‍ മാത്രമല്ല എന്റെ നെഗറ്റീവ്‌സും ലെനയ്ക്ക് അറിയാം. ഗഗന്‍യാന്‍ ദൗത്യത്തിന്റെ തലപ്പത്തെ മലയാളിയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിവാഹ വാര്‍ത്ത പങ്കുവെച്ച് ലെന എത്തിയത്. ഈ പ്രഖ്യാപനം കഴിഞ്ഞതിന് ശേഷമാവാം വ്യക്തി ജീവിതത്തിലെ പ്രധാന കാര്യം പരസ്യമാക്കേണ്ടതെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. സ്പിരിച്വാലിറ്റിയും, ഫിലോസഫിയുമൊക്കെയായി ലെനയെ ട്രോളര്‍മാര്‍ വെറുതെ വിട്ടിരുന്നില്ല. അങ്ങനെയൊരു ട്രോളായിരുന്നു പ്രശാന്തും കാണുന്നത്.
പിന്നീടാണ് അഭിമുഖങ്ങളെല്ലാം ഇരുന്ന് കണ്ടത്. അടുത്ത സുഹൃത്തിനെയായിരുന്നു ലെന ആദ്യം വിവാഹം ചെയ്തത്. സന്തോഷകരമായിരുന്നു തുടക്കം. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇനിയൊരു വിവാഹമൊന്നും ഉണ്ടാവില്ലെന്നായിരുന്നു കരുതിയത്. ഡിപ്രഷനെയൊക്കെ അതിജീവിച്ചിരുന്നു. അതിന് ശേഷമായിരുന്നു ആത്മീയതയിലേക്ക് തിരിഞ്ഞത്. നേരത്തെ യോഗ ചെയ്യാറുണ്ടായിരുന്നു. ആത്മീയതയിലേക്ക് തിരിഞ്ഞതോടെയായിരുന്നു പല കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യം വന്നത്. അങ്ങനെയാണ് ആദ്യത്തെ പുസ്തകം എഴുതുന്നത്. അടുത്തിടെയായിരുന്നു രണ്ടാമത്തെ ബുക്ക് പബ്ലിഷ് ചെയ്തത്.
കുട്ടികള്‍ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണ്. വേറൊന്നും കൊണ്ടല്ല നിനക്ക് അതിനുള്ള പക്വതയില്ലെന്ന്് അമ്മ പറയാറുണ്ട്. എന്നെത്തന്നെ നോക്കാനുള്ള കഴിവ് എനിക്കില്ല. അതിനിടയിലേക്ക് കുഞ്ഞും കൂടി വന്നാലുള്ള അവസ്ഥയോ. അതുകൊണ്ടാണ് കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാത്തത്. മെന്റലി, ഫിസിക്കലി ഓക്കെയാണെന്ന് തോന്നുന്ന സമയത്ത് മാത്രമേ അക്കാര്യത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും ലെന പറഞ്ഞിരുന്നു.


Click it and Unblock the Notifications











