അതോടെ ആ ജോലി കഴിഞ്ഞു. കറക്ട് സമയത്ത് വിവാഹം, ബോൾഡായത് കൊണ്ട് ഇപ്പോൾ ബുദ്ധിമുട്ട്: ലെന

ഓട്ടോബയോ​ഗ്രഫി ഓഫ് ​​ഗോഡ് എന്ന നടി ലെന എഴുതിയ പുസ്തകം വലിയ ചർച്ചയായതാണ്. ആത്മീയ കാര്യങ്ങളാണ് പുസ്തകത്തിൽ. വിമനൊപോസ് ആണ് ലെനയുടെ അടുത്ത പുസ്തകം. സ്ത്രീകളിലെ പെരിമെനോപോസ് ഘട്ടത്തെക്കുറിച്ചാണ് ഈ പുസ്തകം. പുസ്തകത്തെക്കുറിച്ച് ലെന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിമനൊപോസിന്റെ ഉദ്ദേശ്യ സ്ത്രീകൾക്ക് അവബോധമുണ്ടാക്കുക എന്നതാണ്. മിഡ്ലെെഫ് ​ഗെെഡ് ഫോർ വുമൺ ആന്റ് ദെയർ മെൻ എന്നാണ് അതിന്റെ സബ്ടെെറ്റിൽ. പത്ത് പതിനഞ്ച് വർഷം നീണ്ട് നിൽക്കുന്ന കാലഘട്ടമാണ് പെരിമെനോപോസ്. ഒന്നോ രണ്ടോ വർഷമോ കുറച്ച് മാസങ്ങളോ അല്ല. ആ ഏരിയ നമ്മൾ കെെകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ ജീവിതമൊന്നാകെ അധപതനത്തിലേക്ക് പോകും. നമ്മൾ കൺഫ്യൂസ്ഡ് ആകും. റിലേഷൻഷിപ്പ് നശിപ്പിക്കും. പുരുഷൻമാരാണ് പ്രശ്നമെന്ന് പറഞ്ഞ് വിവാഹമോചനത്തിന് പോയാൽ അവർ ഒറ്റയ്ക്കാകും. പുരുഷൻമാരെ വെറുക്കും.

Lena

സമൂഹത്തിലെ ഒരു വിഭാ​ഗത്തെ വെറുത്ത് ജീവിക്കുക എത്ര ഡാർക്ക് ആയ സ്പേസാണത്. പക്ഷെ ഈ അറിവ് കിട്ടിക്കഴിഞ്ഞാൽ സിം​ഗിളായിരിക്കാനോ ഒറ്റയ്ക്കിരിക്കാനോ പറ്റും. ഞാൻ പെരിമെനോപോസ് ഒന്നുമില്ലാതെ 14 വർഷം ഒറ്റയ്ക്ക് ജീവിച്ചതാണ്. പക്ഷെ പുരുഷ വിരോധിയായല്ല. എനിക്കെന്റെ സ്പിരിച്വൽ യാത്രയിൽ മുന്നോട്ട് പോകാൻ ആ ഏകാന്തത ആവശ്യമായിരുന്നു.

ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡ് ഇറങ്ങിയതോടെ ആ ജോലി കഴിഞ്ഞു. സ്പിരിച്വാലിറ്റിയുടെ പൊസിഷൻ കഴിഞ്ഞു എന്ന് തോന്നിയത് പോലെ കറക്ട് സമയത്ത് വിവാഹം ചെയ്യുകയും ചെയ്തു. എല്ലാവരും ഞാൻ ബോൾഡാണെന്ന് പറഞ്ഞു. ആ ബോൾഡിന്റെ ബുദ്ധിമുട്ട് ഞാനും എന്റെ ഭർത്താവും അത്യാവശ്യം ഇപ്പോൾ അനുഭവിക്കുകയാണ്. ഞാൻ മനസിലാക്കിയ കാര്യം സ്ത്രീകളെ പുരുഷൻമാർക്ക് ഇഷ്ടമാണ്. നമ്മളത് സ്വീകരിക്കാൻ തക്കവണ്ണം ഫെമിനിൻ ആയാൽ മതി., ഞാനെന്റെ അനുഭവമാണ് പറയുന്നതെന്നും ലെന പറയുന്നു.

വലതുവശത്തെ കള്ളൻ ആണ് ലെനയുടെ 2026 ൽ പുറത്തിറങ്ങിയ ആദ്യ സിനിമ. ഒരു കാലത്ത് തിരക്കേറിയ നടിയായുന്ന ലെനയെ അടുത്ത കാലത്തായി അധികം സിനിമകളിൽ കാണാറില്ല. ലെനയിൽ വന്ന് കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. താൻ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പല കാര്യങ്ങളിൽ നിന്നും അകന്ന് ആത്മീയതിയേക്കാണ് ശ്രദ്ധ നൽകുന്നതെന്നും ലെന ഒരിക്കൽ പറയുകയുണ്ടായി.

ഒരു വ്യക്തിയായി എനിക്കിപ്പോൾ സ്വയം തോന്നുന്നില്ല. ലെനയായി ഞാൻ ഐഡന്റിറ്റിഫെ ചെയ്യുന്നില്ല. സെെക്കോളജിയിൽ ഇത് ഡിസോർഡർ ആണ്. സ്പിച്വരാലിറ്റിയിൽ ഇത് നല്ല ഘട്ടമാണ്. ലക്ഷ്യബോധത്തോടെയാണ് ഞാൻ മുന്നോട്ട് പോകുന്നത്. വ്യക്തിപരമല്ലാത്ത ലക്ഷ്യമാണത്. ഒരു മൂവ്മെന്റിന് വേണ്ടി ജീവിക്കുന്നത് പോലെ എന്നാണ് ലെന പറഞ്ഞത്. ആത്മീയപാതയിലെ അനുഭവങ്ങളാണ് ലെനയെ പുസ്തകമെഴുതാൻ പ്രേരിപ്പിച്ചത്. ഇന്ന് ആ ഘട്ടം കഴിഞ്ഞ് ലെന വിവാഹ ജീവിതം നയിക്കുന്നു.

More from Filmibeat

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X