ബന്ധത്തിന് അപകടമായേനെ; ഭർത്താവ് മസ്കുലിൻ റോൾ എടുക്കുമ്പോൾ, കഷ്ടപ്പെട്ടാണ് സ്ത്രീത്വം തിരികെ വന്നത്: ലെന
വർഷങ്ങളായി ആത്മീയ പാതയിലാണ് നടി ലെന. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന ലെനയുടെ പുസ്തകം ഏറെ ശ്രദ്ധ നേടിയതാണ്. ആർത്തവവിരാമത്തെക്കുറിച്ച് വുമണോപോസ് എന്ന പുസ്തകമാണ് ഇനി ലെനയുടേതായി വരാനുള്ളത്. പെരിമെനോപോസ് ഘട്ടത്തിൽ സ്ത്രീകൾക്ക് വരുന്ന ഹോർമോൺ വ്യതിയാനങ്ങളുണ്ടും അതുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും കെഎൽഎഫ് വേദിയിൽ ലെന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ലോകത്തിലെ ഡിവോഴ്സിൽ 70 ശതമാനത്തിലു മുൻകെെ എടുത്തത് 40 വയസിന് മുകളിലുള്ള സ്ത്രീകളാണെന്നാണ് കണക്ക്. മെനോഡിവോഴ്സ് എന്ന പേരും കണ്ടെത്തി. ഹോർമോൺ വ്യതിയാനങ്ങൾ മനസിലാക്കേണ്ടതുണ്ടെന്നും ലെന പറയുന്നു. ആക്ടറായത് കൊണ്ട് നിങ്ങൾക്ക് എന്നിലെ മാറ്റങ്ങൾ അറിയാം. 2024 ലെ കെഎൽഎഫ് വേദിയിൽ വന്നിരുന്ന് ഓട്ടോബയോഗ്രഫി ഓഫ് ഗോഡിനെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ഷോർട്ട് ഹെയർ ആണ്.

14 വർഷം ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ് നിങ്ങളുടെ മുന്നിലിരുന്നത്. ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്ന ഞാൻ കുറേക്കൂടി സ്ത്രീത്വമുള്ളയാളാണ്. കഷ്ടപ്പെട്ടാണ് അത് തിരിച്ച് വരുന്നത്. വളരെ ബുദ്ധിമുട്ടാണത്. കാരണം നമുക്ക് ചുറ്റിലും ഇത്രയും വലിയ കോട്ട പണിതു. ഇപ്പോൾ എന്റെ ഭർത്താവ് മസ്കുലിൻ റോൾ എടുക്കുമ്പോൾ ഒരു പവർ സ്ട്രഗിൾ നടക്കുന്നുണ്ട്. ഭാഗ്യത്തിന് ഞാനും അദ്ദേഹവും സ്പിരിച്വലി അവെയർ ആയത് കൊണ്ട് പതിയെ ആ സമവാക്യം മാറ്റാൻ പറ്റുന്നു. അല്ലെങ്കിൽ വലിയ അപകടമാണ്. ഇതാരും അറിയുന്നില്ല. കാരണം ഇതാരും മനപ്പൂർവം ചെയ്യുന്ന കാര്യമല്ലെന്നും ലെന പറഞ്ഞു.
നിങ്ങളെ കാണാാൻ ഭംഗിയുണ്ട് എന്ന് പറഞ്ഞ് എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഒരു ആക്‌ടർ എന്ന നിലയിൽ എനിക്ക് കിട്ടിയ സ്നേഹം ആയിരിക്കാം അത്. 35 വയസുള്ളപ്പോൾ എന്ന് നിന്റെ മൊയ്തീനിൽ പാത്തുമ്മയായി അഭിനയിച്ചിട്ടുണ്ട്. പ്രായം എന്നെ അലോസരപ്പടുത്തില്ലെന്ന് ആളുകൾക്ക് അറിയാം. എന്തുകൊണ്ട് ഞങ്ങളുടെ പ്രായത്തിലുള്ള നടൻമാർ ഹീറോയായി അഭിനയിക്കുമ്പോൾ എന്തിന് ഞങ്ങൾ അമ്മ വേഷം ചെയ്യണം എന്ന് നടിമാർ ചോദിക്കാറുണ്ട്. ആണുങ്ങൾക്ക് മേക്കപ്പിടേണ്ട ആവശ്യമില്ല. നമ്മൾ മേക്കപ്പ് ഇടണം.
പുരുഷന്റെ ശരീരം സ്ത്രീകളുടെ ശരീരം പോലെ ഒരു ഘട്ടത്തിലൂടെ കടന്ന് പോകും.
ആൻഡ്രോപോസ് എന്നാണ് അതിന് പറയുക. പക്ഷെ ആൻഡ്രോപോസ് സംഭവിക്കുന്നത് പത്ത് എഴുപത് വയസിന് ശേഷമാണ്. സ്ത്രീകൾക്ക് 30-35 മുതൽ തുടങ്ങുന്നു. ഈ ട്രാൻസിഷനെ അറിയാത്തത് കൊണ്ട് നമ്മൾ അറിയാത്തതിനെ എല്ലാം ഭയക്കും. അതിന്റെ പ്രതിഫലനമായാണ് ഞാനിത് കാണുന്നത്. നമ്മളിത് അവെയർ ആക്കുമ്പോൾ ആൾക്കാർക്ക് മധ്യവയസ്കരായ സ്ത്രീകളോട് പേടി കുറയുമെന്നും ലെന പറഞ്ഞു.


Click it and Unblock the Notifications











