മുൻ ഭർത്താവിനെ ഈയടുത്തും കണ്ടു, ഏഴര വർഷത്തെ ഞങ്ങളുടെ ജീവിതം; പിരിഞ്ഞതിന് പിന്നിൽ: ലെന
തന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ തുറന്ന് പറഞ്ഞ് നടിയും എഴുത്തുകാരിയുമായ ലെന. ആദ്യ വിവാഹബന്ധം പിരിഞ്ഞതിനെക്കുറിച്ചാണ് നടി രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ തുറന്ന് സംസാരിച്ചത്. ആദ്യ വിവാഹം ചെയ്തതിന് കാരണം മുൻഭർത്താവുമായി ഞാൻ ആറാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു എന്നതാണ്. സ്കൂൾ റൊമാൻസായിരുന്നു. അത് വിവാഹത്തിലെത്തി. പിന്നെ ഞങ്ങൾക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി. നല്ല സുഹൃത്തുക്കളായിരുന്നു. അത് രസമായിരുന്നു. 23 വയസിലാണ് വിവാഹം ചെയ്തത്. രണ്ട് തലങ്ങളിലേക്കാണ് ഞങ്ങൾ വളർന്നത്. ഞങ്ങൾ രണ്ട് പേരുടെയും താൽപര്യം തീർത്തും വ്യത്യസ്തമായിരുന്നു. ഏഴര വർഷം ഞങ്ങൾ വിവാഹിതരായിരുന്നു.
വിവാഹമോചന സമയത്ത് വെെകാരികമായി ഒന്നും തോന്നിയില്ല. അതൊരു പ്രായോഗിക തീരുമാനമായിരുന്നു. ഞങ്ങൾ സുഹൃത്തുക്കളാണ്. ഈയടുത്തും മുൻഭർത്താവിനെ കണ്ടു. സ്ത്രീകൾ പെട്ടെന്ന് പക്വതയിലെത്തും. എന്നാൽ അപ്പുറത്തുള്ള ടീനേജ് മെെൻഡുള്ളയാൾക്ക് ഫണ്ണായ കാര്യങ്ങൾ ചെയ്യണം. എന്തിനാണിത്ര സീരിയസാക്കുന്നത്, ഫ്ലാറ്റും വീടും വാങ്ങുന്നതെന്തിനാണ്, നമുക്ക് റിലാക്സ് ചെയ്ത് പോകാം എന്നായിരുന്നു മുൻഭർത്താവിന്റെ മനോഭാവം. വിവാഹ മോചനത്തിന് ശേഷം താൻ സ്വയം പര്യാപ്തയായി.

വിവാഹസമയത്ത് എനിക്ക് സാമ്പത്തികമായി ഒന്നുമില്ലായിരുന്നു. വിവാഹം ചെയ്ത് സിനിമാ രംഗം വിട്ടു. മറ്റൊരു ജോലിയില്ല. അഭിയുടെ (മുൻഭർത്താവ്) സാലറിയിലാണ് ജീവിച്ച് പോന്നത്. ഒരു ഓഫീസിൽ അസിസ്റ്റന്റ് മാനേജരായി വർക്ക് ചെയ്യുകയായിരുന്നു. ആ കാലത്താണ് മഷ്റൂം കഴിച്ച് തനിക്ക് സ്വയം തിരിച്ചറിവ് വരുന്നത്. ആരും അങ്ങനെ ചെയ്യരുത്. മഷ്റൂം കഴിച്ച് ഞാൻ ചോദിച്ചത് എന്താണ് ദെെവമെന്ന് ചോദിച്ചു. മാതാപിതാക്കളും മുൻഭർത്താവും എന്നെ ആശുപത്രിയിലാക്കി.
എന്റെ കുടുംബം എന്നെ ചോദ്യം ചെയ്തു. അപ്പോൾ എനിക്ക് സ്വതന്ത്രമായ ജീവിതം ഉണ്ടാക്കേണ്ടി വന്നു. ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു ഞാൻ. ആഹ്ലാദത്തിലായിരുന്നു ഞാൻ. കാരണം സ്വയം തിരിച്ചറിവ് വന്നു. എന്നാൽ എനിക്ക് വട്ടാണെന്ന് പറഞ്ഞ് സെെക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. മരുന്ന് തന്നു. മരുന്ന് ഉപേക്ഷിച്ചാൽ വിത്ഡ്രോവൽ സിൻഡ്രം വരും. 14 വർഷം മരുന്നെടുക്കേണ്ടി വന്നു. ഞാൻ പബ്ലിക് ഫിഗർ ആണ്. മരുന്നെടുക്കാതെ വിത്ഡ്രോവൽ സിൻഡ്രം വന്നാൽ എന്റെ പെരുമാറ്റം പ്രശ്നമാകുമായിരുന്നെന്നും ലെന പറയുന്നു.
അഭിലാഷ് കുമാർ എന്നാണ് ലെനയുടെ മുൻഭർത്താവിന്റെ പേര്. സ്ക്രിപ്റ്റ് റെെറ്റർ ആണ് അഭിലാഷ് കുമാർ. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇവർ 2004 ലാണ് വിവാഹം ചെയ്യുന്നത്. 2013 ലായിരുന്നു വേർപിരിയൽ. 2024 ൽ ലെന രണ്ടാമത് വിവാഹം ചെയ്തു. പ്രശാന്ത് നായർ എന്നാണ് ഭർത്താവിന്റെ പേര്. സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ഇരുവരും.


Click it and Unblock the Notifications















