പൃഥ്വിരാജ് ബിസിനസ് ജീനിയസ്, മമ്മൂക്ക കാണിക്കുന്ന അകലം പ്രചോദനം; ലെന പറയുന്നു

കരിയറിൽ വലിയ അനുഭവ സമ്പത്തുള്ള നടിയാണ് ലെന. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയ ലെനയ്ക്ക് ശക്തമായ കഥാപാത്രങ്ങൾ തുടരെ ലഭിച്ചു. സിനിമാ രം​ഗത്തെ തന്റെ സഹപ്രവർത്തകരെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയാണ് ലെനയിപ്പോൾ. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പൃഥ്വിരാജ് ജീനിയസ് ആണ്. പ്രത്യേകിച്ചും ബിസിനസ് ജീനിയസ്. വളരെ പ്രൊഫഷണലാണെന്നും ലെന പറയുന്നു. ലാലേട്ടൻ മിസ്റ്റിക്കൽ ആണ്. നമുക്കാർക്കും ലാലേട്ടനെ മനസിലാക്കാൻ പറ്റില്ല. ഡിഫെെൻ ചെയ്യാത്ത സ്വഭാവ സവിശേഷതകളുണ്ടെന്നും ലെന പറയുന്നു. രാജേഷ് പിള്ള ഒരു മാലാഖയെ പോലെയായിരുന്നു. ട്രാഫിക്ക് എന്ന സിനിമയിൽ എന്റെ 14 വർഷത്തേക്കാൾ വലുതല്ല നിങ്ങളുടെ ഒരു പ്രശ്നവും എന്ന് പറയുന്ന സീനുണ്ട്.

Lena  Prithviraj

ആ സീനിൽ എങ്ങനെ ഒരു ക്യാരക്ടറിലേക്ക് കയറണമെന്ന് ആദ്യമായി ക്ലാസെടുത്ത് തന്നത് അദ്ദേഹമാണ്. അതെന്റെ കരിയർ മാറ്റി. 12 അവാർഡ് എനിക്ക് ആ സിനിമയിലൂടെ കിട്ടി. മമ്മൂക്കയ്ക്ക് പ്രായം വെെൻ പോലെയാണ്. എല്ലാവർക്കും പ്രചോദനമാണ്. വർക്കിലുള്ള ആത്മാർത്ഥയും ഡി​ഗ്നിഫെെഡ് ഡിസ്റ്റൻസ് ഇടുന്നതും ലുക്കും ആരോ​ഗ്യവും മെയിന്റെയിൻ ചെയ്യുന്നതും തനിക്ക് പ്രചോദനകരാണെന്ന് ലെന പറഞ്ഞു.

ഭർത്താവിനെക്കുറിച്ചുള്ള അഭിപ്രായം ലെന പങ്കുവെക്കുന്നുണ്ട്. ഓൾ റൗണ്ടറാണ്. വളരെ ഹമ്പിളായ വ്യക്തി. ഞാൻ കണ്ടതിൽ ഏറ്റവും വിനീതനായ വ്യക്തികളിലൊരാളാണ് അദ്ദേഹം. അതെനിക്ക് കണ്ട് പഠിക്കാൻ പറ്റുന്ന സ്വഭാവമാണ്. കാരണം എനിക്കൊരു അറിവുണ്ടെങ്കിൽ ഇത്തിരി അഹങ്കാരമുണ്ടാകുന്ന ആളായിരുന്നു. വിനയമാണ് പ്രശാന്തേട്ടനിൽ നിന്നും ഞാൻ പഠിച്ചത്. ഈ​ഗോ ഇല്ലാതെ ആര് പറയുന്നതിൽ നിന്നും നല്ലത് എടുക്കാൻ കഴിവുള്ള ആളാണ്. ആ ലെവലിൽ എത്താൻ ഭയങ്കര പാടാണ്. അത്രയും വിനയമുണ്ടെന്നും ലെന വ്യക്തമാക്കി.

സിനിമാ രം​ഗത്ത് തനിക്ക് അടുത്തറിയാകുന്ന സൗഹൃദങ്ങൾ കുറവാണെന്ന് ലെന നേരത്തെ പറഞ്ഞിരുന്നു. ഒപ്പം വർക്ക് ചെയ്യുന്ന ആരെയും വിളിച്ച് സംസാരിക്കാറില്ല. ലൊക്കേഷനിൽ കാണുമ്പോഴാണ് വീണ്ടും സംസാരിക്കുക. അവസാനം ഒരുമിച്ച് സിനിമ ചെയ്തത് മൂന്ന് വർഷം മുമ്പാണെങ്കിൽ ആ മൂന്ന് വർഷത്തെ റീ കാപ്പ് അടുത്ത ലൊക്കേഷനിലായിരിക്കുമെന്ന് ലെന വ്യക്തമാക്കി. എനിക്ക് പേഴ്സണൽ ഫ്രണ്ട്ഷിപ്പില്ല.

Lena

ആക്ടേർസ് ഷൂട്ടിലായിരിക്കുമോ എന്ന് അറിയാത്തത് കൊണ്ട് വിളിക്കില്ല. പൊതുവെ ആൾക്കാർ എന്നെയും വിളിക്കാറില്ല. പെട്ടെന്ന് ഞാൻ വിളിച്ചാൽ എന്താണ് ലെനയ്ക്ക് പറ്റിയതെന്ന് ആലോചിക്കുമെന്നും നടി പറഞ്ഞു. പ്രശാന്ത് നായർ എന്നാണ് ലെനയുടെ ഭർത്താവിന്റെ പേര്. 2024 ജനുവരിയിലായിരുന്നു ഇവരുടെ വിവാ​ഹം.

ലെനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ബാല്യകാല സുഹൃത്തായിരുന്ന അഭിലാഷ് കുമാറിനെയാണ് ലെന വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വേർപിരിയുകയാണുണ്ടായത്. വളരെ ഫ്രണ്ട്ലിയായാണ് പിരിഞ്ഞതെന്ന് ലെന മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ആറാം ക്ലാസ് മുതൽ നീ എന്റെ മുഖവും ഞാൻ നിന്റെ മുഖവും തന്നെയല്ലേ കണ്ട് കൊണ്ടിരിക്കുന്നത്, ഇനി കുറച്ച് പോയി ലോകം കാണെന്ന് പറഞ്ഞാണ് താനും മുൻഭർത്താവും പിരിഞ്ഞതെന്നും ലെന പറഞ്ഞു.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X