ഒരുപാട് സീരിയസാക്കി വളരെയധികം ബുദ്ധിമുട്ടിൽ ജീവിക്കാനിഷ്ടമല്ല; എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെ സ്വാധീനം: ലെന

നടി എന്നതിനൊപ്പം എഴുത്തുകാരിയുമാണ് ലെന ഇന്ന്. ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ വിവാഹജീവിതത്തിലേക്കും ലെന കടന്നു. പ്രശാന്ത് നായർ എന്നാണ് ഭർത്താവിന്റെ പേര്. വിവാഹ ജീവിതത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ലെന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സ്പിരിച്വലായി സംസാരിക്കുമ്പോൾ ഭർത്താവ് പ്രശാന്ത് നായരും സ്പിരിച്വലായി അതേ പോലെ മനസിലാക്കുന്നു. എനിക്കിതിന്റെ ക്വാണ്ടം ഫിസിക്സ് സെെഡ് ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന് വേറെ കുറേ ആസ്ട്രോണമിയിലൂടെയും മെറ്റഫിസിക്കലായ സയൻസുകളിലൂടെയും ഇത് പ്രൂവ് ചെയ്യാനറിയാം. എനിക്കതിന്റെ ആവശ്യവമില്ല. ഞങ്ങൾ വളരെ സാമ്യമുള്ള രീതിയിൽ ജീവിതത്തെ കാണുന്നവരാണ്. ജീവിതത്തെ ഒരുപാട് സീരിയസാക്കി വളരെയധികം ബുദ്ധിമുട്ടിൽ ജീവിക്കാൻ പാടില്ലെന്ന് ആ​ഗ്രഹമുള്ളവരാണ്. സിംപിളായിരിക്കുക, പക്ഷെ ആഴമുണ്ടാകുക. ക്ലാരിറ്റിയാണ് വേണ്ടത്. ക്ലാരിറ്റിയുണ്ടെങ്കിൽ എല്ലാം സിംപിളാണ്.

കീമോയ്ക്കുശേഷം ശരീരമാകെ ചൂട്, സായ് ചെയ്തത് വലിയ ഉപകാരം, വല്ലാത്തൊരു അവസ്ഥയിലാണ്, എഴുന്നേൽക്കാൻ വയ്യ!
കീമോയ്ക്കുശേഷം ശരീരമാകെ ചൂട്, സായ് ചെയ്തത് വലിയ ഉപകാരം, വല്ലാത്തൊരു അവസ്ഥയിലാണ്, എഴുന്നേൽക്കാൻ വയ്യ!

ഞങ്ങൾ ജീവിതത്തിൽ വെെകി വിവാഹം ചെയ്തവരാണ്. ഞങ്ങളുടെ നാൽപതുകളിൽ. അതിനാൽ തുടക്കം മുതലേ ദുശ്ശീലങ്ങൾ ഉണ്ടാക്കുന്നില്ല. സ്ത്രീ എല്ലാം ചെയ്യും എന്ന രീതി. ചെയ്യാൻ പറ്റില്ല. കാരണം നാൽപതുകളിലാണ്. രണ്ട് അഡൽറ്റുകൾ കോ ക്രിയേറ്റീവ് പാർ‌ടണർഷിപ്പിലേക്ക് കടക്കുന്നു. ഒരു ജീവിതം കോ ക്രിയേറ്റ് ചെയ്യുന്നു. എന്റെ എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്. അദ്ദേഹം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എന്റെ സ്വാധീനമുണ്ട്. പരസ്പരം സപ്പോർട്ട് സിസ്റ്റമാണ്. സപ്പോർട്ട് സിസ്റ്റമുള്ള കുടുംബം നമുക്കെല്ലാവർക്കും വേണം. സപ്പോർട്ട് ചെയ്യണം. ജഡ്ജ് ചെയ്യരുത്.

Lena

നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യവും അളന്ന് മുറിച്ച് നിങ്ങളെ കുറച്ച് കാണിക്കാനല്ല. നിന്റെ കുഴപ്പം എന്താണെന്ന് അറിയുമോ എന്നാണ് വിവാഹത്തിൽ കേൾക്കാവുന്ന വാക്ക്. വേറെ ആരും ഇങ്ങനെ സംസാരിക്കില്ല. ചിലപ്പോൾ വളരെ ക്ലോസ് ആയ സുഹൃത്തുക്കൾ പറയും. നിന്റെ കുഴപ്പം എന്താണെന്ന് അറിയുമോ എന്നത് ഏറ്റവും ക്ലോസ്നെസിൽ വരുന്ന വാക്കാണ്. നമ്മളോടുള്ള ഇഷ്ടത്തിന്റെ റിസ്കെടുത്താണ് അവരത് പറയുന്നത്. നമ്മൾക്ക് ​ഗുണം ചെയ്യാനാണത് പറയുന്നത്. ആ സമയത്ത് ഈ​ഗോ ഓൺ ചെയ്യാതെ കേൾക്കുക. നമുക്ക് നമ്മളെക്കുറിച്ച് എല്ലാം അറിയില്ല. വേറൊറു വ്യക്തി മിററിനെ പോലെ പെരുമാറുന്നു. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ്. വിവാഹം അൾട്ടിമേറ്റ് മിററാണെന്നും ലെന പറയുന്നു. ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X