twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാം ഭാവം ചെയ്യുമ്പോള്‍ മോഡേണ്‍ ആയിരുന്നു; ഇപ്പോഴാണ് കൂടുതല്‍ നാടനായത്, ലെന പറയുന്നു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലെന. നാടന്‍ വേഷങ്ങളിലും മോഡേണ്‍ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകമാണ്. മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായിട്ടായിരുന്നു എത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു സൂസന്‍ എന്ന ലെനയുടെ കഥാപാത്രത്തിന് ലഭിച്ചത്.

    1988 ല്‍ ആണ് ലെന സിനിമയില്‍ എത്തിയത്. മികച്ച കഥാപാത്രങ്ങള്‍ നടിയ്ക്ക് ലഭിച്ചിരുന്നു. നാടന്‍ കഥാപാത്രങ്ങളായിരുന്നു തുടക്കകാലത്ത് ലെനയെ തേടി എത്തിയത്. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് രണ്ടാംഭാവത്തിലെ കഥാപാത്രമാണ്. നാടന്‍ പെണ്‍കുട്ടിയായിട്ടാണ് ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിത ആ കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലെന. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ആ പഴയ കാലത്തെ കുറിച്ച് പറഞ്ഞത്.

    lena

    ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് വന്നയാളാണ് അപര്‍ണ്ണ, പ്രണയ തകര്‍ച്ചയെ കുറിച്ച് അപര്‍ണ്ണയും ജീവയുംജീവിതത്തിലെ ഏറ്റവും മോശം സമയത്ത് വന്നയാളാണ് അപര്‍ണ്ണ, പ്രണയ തകര്‍ച്ചയെ കുറിച്ച് അപര്‍ണ്ണയും ജീവയും

    ലെനയുടെ വാക്കുകള്‍ ഇങ്ങനെ...'രണ്ടാം ഭാവം ചെയ്യുന്ന സമയത്ത് ഞാന്‍ അങ്ങനെ ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നില്ല. ഹെവി മെറ്റലൊക്കെ ഇട്ട് ടാറ്റൂവൊക്കെ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്തായിരുന്നു നാടന്‍ റോളുകള്‍ കിട്ടിയത്. കാരണം അന്ന് സിനിമ അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി നാടനായെന്നാണ് തോന്നുന്നത്'; ചിരിച്ചു കൊണ്ട് ലെന പറഞ്ഞു.

    അച്ഛന്റെ മരണശേഷം ഒരു മാസംവരെ ഞാന്‍ കരഞ്ഞില്ല, ഷോക്ക് ആയിരുന്നു, പിതാവിന്റെ വിയോഗത്തെ കുറിച്ച് മാളവികഅച്ഛന്റെ മരണശേഷം ഒരു മാസംവരെ ഞാന്‍ കരഞ്ഞില്ല, ഷോക്ക് ആയിരുന്നു, പിതാവിന്റെ വിയോഗത്തെ കുറിച്ച് മാളവിക

    ഇപ്പോള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത്ര ചൂസി ആകേണ്ടി വരാറില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. എന്നെ ഇങ്ങോട്ട് തിരഞ്ഞുവരുന്ന റോളുകള്‍ പലതും മികച്ചതാണ്. എന്റെ ഭാഗ്യത്തിന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എല്ലാം. പിന്നെ അങ്ങനെയുള്ള സംവിധായകര്‍ കാസ്റ്റ് ചെയ്യുന്നതുകൊണ്ട് ഈസിയായി ഓക്കെ പറയാന്‍ പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ വേണ്ടെന്ന് വെക്കുന്ന സിനിമകള്‍ കുറവാണ്. അത് വലിയ ഭാഗ്യമാണ്,' ലെന പറഞ്ഞു.

    lena 2

    സീരിയലില്‍ നിന്നാണ് ലെന സിനിമയില്‍ എത്തിയത്. ബിഗ് സ്‌ക്രീനിലേയ്ക്കുള്ള വരവിനെ കുറിച്ചും പറയുന്നുണ്ട്. 'സിനിമയിലേക്കുള്ള ഒരു ചെറിയ വിന്‍ഡോ ആയിരുന്നു സീരിയല്‍. സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍ തുടങ്ങിയവരൊക്കെ ആ സമയത്ത് സീരിയലില്‍ ഉണ്ടായിരുന്ന ആളുകളാണ്. പിന്നെ ഞാന്‍ കൂടെ അഭിനയിച്ചിരുന്നത് ശ്രീവിദ്യാമ്മ, തിലകന്‍ ചേട്ടന്‍, അശോകന്‍ ചേട്ടന്‍, സിദ്ദിഖ് ഇക്ക എന്നിവര്‍ക്കെല്ലാം ഒപ്പമായിരുന്നു. യഥാര്‍ത്ഥത്തില്‍ സീരിയല്‍. ഓമനത്തിങ്കള്‍ പക്ഷിയിലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് അമല്‍ നീരദ് കാസ്റ്റ് ചെയ്യുന്നത്', ലെന പറഞ്ഞു.

     ബ്ലെസ്ലിയുടെ പ്രണയത്തോടുള്ള കാഴ്ചപ്പാട് വേറെയാണ്, കുട്ടിയല്ല, ദില്‍ഷയോടുള്ള ഇഷ്ടം ഇതാണ്... ബ്ലെസ്ലിയുടെ പ്രണയത്തോടുള്ള കാഴ്ചപ്പാട് വേറെയാണ്, കുട്ടിയല്ല, ദില്‍ഷയോടുള്ള ഇഷ്ടം ഇതാണ്...

    'ബിഗ് ബിയുടെ സമയത്ത് തനിക്ക് എല്ലാവരേയും പേടിയായിരുന്നു. ഒന്ന് സെറ്റില്‍ ആകാത്ത സമയമായിരുന്നു. അന്നൊക്കെ മമ്മൂക്ക ഒരു വശത്തൂടെ വരുന്നത് കാണുമ്പോള്‍ ഞാന്‍ മറ്റൊരു വശത്തുകൂടി ഓടുമായിരുന്നു. ആ അവസ്ഥയായിരുന്നു. ഭീഷ്മ ചെയ്യുമ്പോഴേക്കും മമ്മൂക്ക ചില്‍ഡ് ഔട്ട് ആയതാണോ അതോ എനിക്ക് ധൈര്യം കൂടിയതാണോ എന്നറിയില്ല. എന്തായാലും മമ്മൂക്ക ഇപ്പോള്‍ രൂപത്തില്‍ മാത്രമല്ല സ്വഭാവത്തിലും വളരെ യങ്ങര്‍ ആയിക്കൊണ്ടിരിക്കുകയാണ്. എല്ലാവരേക്കാളും യോ യോ മമ്മൂക്കയാണ്', താരം കൂട്ടിച്ചേര്‍ത്തു.

    ലവ് ജിഹാദ് ആണ് ഇനി റിലീസിനെത്താനുള്ള ലെനയുടെ ചിത്രം.വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നും ലെന പറഞ്ഞു. വേഷത്തിലും സ്വഭാവത്തിലും സംസാരത്തിലുമൊക്കെ ആ കഥാപാത്രം വ്യത്യസ്തമാണ്. മോണ്‍സ്റ്ററും ഓളവുമാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് ചിത്രങ്ങള്‍. ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഓളം. 23 വര്‍ഷത്തെ അഭിനയജീവിത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിഞ്ഞത്. ചിത്രത്തില്‍ നടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    Read more about: lena
    English summary
    Lena Opens Up About Her Randam Bhavam Movie Memory, went viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X