ഇനി വിവാഹം കഴിക്കില്ലെന്ന് കരുതി! സ്പിരിച്വാലിറ്റിയെ കുറിച്ച് പറഞ്ഞത് കണ്ടാണ് പ്രശാന്തേട്ടന്‍ വന്നത്; നടി ലെന

നടി ലെന രണ്ടാമതും വിവാഹിതയായെന്ന വാര്‍ത്ത ആരാധകരെ പോലും ഞെട്ടിച്ചിരുന്നു. വിവാഹിതയായി മാസങ്ങള്‍ക്ക് ശേഷമാണ് നടിയിത് പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതും. അന്ന് മുതല്‍ നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഇപ്പോഴിതാ ഭര്‍ത്താവായ പ്രശാന്ത് ബാലകൃഷ്ണനെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും ആ സൗഹൃദം വളരെ പെട്ടെന്ന് വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും വെളിപ്പെടുത്തുകയാണ് ലെന. വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് രസകരമായ പ്രണയകഥ നടി പറഞ്ഞത്.

lena

പന്ത്രണ്ട് വര്‍ഷം സിംഗിളായി ജീവിച്ചു. ഇനിയൊരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്ന തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം വളരെ പെട്ടെന്നുള്ള കാര്യങ്ങളാണെന്ന് ലെന പറയുന്നു. ഞാനെഴുതിയ ഓട്ടോബയോഗ്രാഫി ഓഫ് ഗോഡ് എന്ന പുസ്തകം പ്രസിദ്ധികരിച്ചതിന് പിന്നാലെ നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെയാണ് എല്ലാത്തിനും തുടക്കം കുറിച്ചത്.

കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു ബുദ്ധ സന്യാസിയായിരുനനു... എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ അതിലുണ്ടായിരുന്നു. സപിരിച്വാലിറ്റിയെ കുറിച്ച് അന്നുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ഉള്ളത് കൊണ്ടാകാം കുറേ ട്രോളുകളും റീലുകളും പിന്നാലെ വന്നു. സിനിമാക്കാരുടെ ഇന്റര്‍വ്യൂ കാണുക പോലും ചെയ്യാത്ത കുറേ പേരുണ്ടെന്ന് എനിക്ക് മനസിലായത് അതിന് ശേഷമാണ്. അക്കൂട്ടത്തില്‍ ഒരാളാണ് പ്രശാന്തേട്ടനും.

ഇന്റര്‍വ്യൂവില്‍ ആത്മീയതയുള്ളത് കൊണ്ടാകും അത് കണ്ട് കുറേ പേര്‍ വിളച്ചു. അക്കൂട്ടത്തില്‍ കവികളും ശാസ്ത്രഞ്ജരും പണ്ഡിതന്മാരുമൊക്കെയുണ്ട്. അക്കൂട്ടത്തിലൊരു മെസേജ് 'അയാം, ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. എ ഫൈറ്റര്‍ പൈലറ്റ് വിത് ദി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്. യൂട്യൂബ് ഇന്റര്‍വ്യൂ കണ്ടിട്ട് നിങ്ങളുടെ പുസ്തകം വാങ്ങി വായിച്ചു. വളരെ ഇംപ്രസീവായി തോന്നി. അഭിനന്ദനങ്ങള്‍.' എന്നായിരുന്നു മെസേജ്.

പിന്നാലെ അഭിമുഖത്തിലെയും പുസ്തകത്തിലെടുയം ചില പരാമര്‍ശങ്ങള്‍ എടുത്ത് പറഞ്ഞ് രണ്ട് മൂന്ന് മെസേജുകള്‍ വേറെയും വന്നു. നേരില്‍ കാണാന്‍ അവസരം കിട്ടിയാല്‍ കൂടുതല്‍ സംസാരിക്കാമെന്ന അവസാന മെസേജ് മനസിലുടക്കി. എന്റെ അഭിമുഖം പ്രശാന്ത് കാണാന്‍ കാരണക്കാരന്‍ മോഹന്‍ലാലാണ്. മോഹന്‍ലാല്‍ എന്റെ ആത്മീയ ഗുരുവാണ് എന്ന തലക്കെട്ടില്‍ കണ്ട വീഡിയോ ക്ലിക്ക് ചെയ്തതോടെയാണ് അദ്ദേഹം എന്റെ അഭിമുഖം കണ്ടത്.

lena

ഇടിയന്‍ ചന്തു എന്ന സിനിമയില്‍ അഭിനയിക്കുകയാണ് അപ്പോള്‍. ചിത്രീകരണത്തിനിടെ കൈ ഒടിഞ്ഞു. പ്ലാസ്റ്ററിട്ട് വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് പ്രശാന്തിന്റെ മെസേജ് വരുന്നത്. സംസാരിക്കാനും ചാറ്റ് ചെയ്യാനും ഇഷ്ടംപോലെ സമയം ഉണ്ടായിരുന്നു. അങ്ങനെ സംസാരിച്ചതോടെ വൈബ് മനസിലായി.

വൈകിട്ട് ആറരയ്ക്ക് മുന്‍പ് ഡിന്നര്‍ കഴിക്കുന്ന ആളാണ് ഞാന്‍. പ്രശാന്തേട്ടനും അങ്ങനെ തന്നെ. വായിച്ചിട്ടുള്ള പുസ്തകങ്ങളും ഇഷ്ടമുള്ള ഭക്ഷണവും ഏതാണ്ട് ഒരുപോലെയാണ്. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും സാമ്യം.

ഇന്നലെ ചെയ്ത കാര്യമോര്‍ത്ത് കുറ്റബോധത്തോടെ ഇരിക്കാനും നാളെ എന്താകും എന്നോര്‍ത്ത് ടെന്‍ഷനടിക്കാനും രണ്ട് പേര്‍ക്കും ഇഷ്ടമല്ല. സ്പരിച്വല്‍ കാര്യങ്ങള്‍ മാത്രമല്ല ജീവിതവും ഒരുപോലെ ആസ്വദിക്കുന്നവരാണ് ഞങ്ങളെന്ന് മനസിലായി.

ഇക്കാര്യം വീട്ടില്‍ പറഞ്ഞതോടെ അവരാണ് വിവാഹാലോചനയുമായി മുന്നോട്ട് പോയത്. മറ്റുള്ളവര്‍ വളരെ മോശമെന്ന് വിചാരിക്കുന്ന സമയം നമുക്ക് നല്ലതായിരിക്കുമെന്നാണ് തന്റെയും പ്രശാന്തേട്ടന്റെയും ജീവിതത്തെ കുറിച്ചുള്ള തിയറിയെന്നും ലെന പറയുന്നു.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X