14 വർഷം സെെക്യാട്രിക് മരുന്നുകൾ, മാജിക് മഷ്റൂം കഴിച്ചതോടെ അനുഭവിച്ചത്; വിവാഹം ചെയ്യാതിരുന്നപ്പോൾ: ലെന
വർഷങ്ങളായി ആത്മീയ പാതയിലാണ് നടി. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകവും ലെന എഴുതി. ആത്മീയതിൽ ലെനയ്ക്കുള്ള കാഴ്ചപ്പാട് എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ലെന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ടെെം ഫോർ ഗ്രേറ്റ്നെസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
2004 ൽ ഇപ്പോഴത്തെ ചെറുപ്പക്കാർ കാണിക്കുന്ന മണ്ടത്തരം ഞാൻ ചെയ്തു. ആ പ്രായത്തിൽ സമപ്രായക്കാർ ചെയ്യുന്നത് കണ്ട് കൊടെെക്കനാലിൽ പോയി മാജിക് മഷ്റൂം കഴിച്ചു. എന്തോ അബദ്ധവശാൽ .1 ശതമാനം ആൾക്കാർക്ക് സംഭവിക്കുന്നത് ഉണ്ടായി. കാരണം മെഡിറ്റേഷനിൽ ഇരുന്നു. എന്താണ് ദെെവം എന്ന് ചോദിച്ചു. മിക്ക ആൾക്കാരും അതല്ല ചെയ്യുന്നത്.

ബ്രെയിനും ആരോഗ്യവും നശിപ്പിക്കുകയാണ്. എനിക്ക് ബോധോധയമുണ്ടായത്. ആ ചോദ്യം ചോദിച്ച് ധ്യാനം ചെയ്തത് കൊണ്ടാണ്. പക്ഷെ എന്നാലും ഞാൻ 14 വർഷം സെെക്യാട്രിക് മെഡിസിൻ കഴിക്കേണ്ടി വന്നു. ഇത് കാരണം. ഡിപ്രഷൻ വരും. എല്ലാ തരം മാനസിക പ്രശ്നങ്ങളും കയറി വരികയാണ്. ഈ അനാവശ്യമായ സബ്സ്റ്റൻസ് ഉപയോഗിച്ചത് കാരണം.
അവിടെ നിന്നും കയറി വരണമെങ്കിൽ ഏതെങ്കിലും ലക്ഷ്യം വേണം. അങ്ങനെയാണ് 2004 മുതൽ 2024 വരെ ഞാൻ നിങ്ങളുടെ മുന്നിൽ നടിയായി ഇരിക്കുന്നത്. ഹാർഡ് വർക്കുണ്ട്. പുസ്തകം എഴുതാൻ ഹാർഡ് വർക്കാണ്. കഠിനാധ്വാനമില്ലാതെ ആരും ഒന്നും നേടിയിട്ടില്ലെന്നും ലെന പറഞ്ഞു.
ജീവിത പങ്കാളി പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്. കാരണം ആ വ്യക്തിയുടെ കൂടെ നമ്മൾ ദിവസവും ഒരുപാട് മണിക്കൂർ ചെലവഴിക്കണം. ഈ വ്യക്തിയുമായി നമ്മുടെ ജീവിതം പൂർണമായും കോർത്തിണക്കി പോകേണ്ട സാഹചര്യമാണ്. ചേർച്ചയില്ലെങ്കിൽ അവിടം മുതൽ പ്രശ്നങ്ങൾ തുടങ്ങുമെന്നും ലെന പറഞ്ഞു.

നമ്മൾ കുറച്ച് കൂടെ എളുപ്പത്തിൽ ജീവിച്ച് പോകണമെങ്കിൽ സമൂഹത്തിന്റെ നല്ലതല്ല, നമ്മുടെ നല്ലത് നമുക്കറിയണം. എനിക്ക് എന്താണ് നല്ലതെന്ന്. ഞാൻ 14 വർഷം കല്യാണം കഴിക്കാതെ ജീവിച്ചപ്പോൾ എന്നോട് എല്ലാവരും പറഞ്ഞത് അത് വളരെ മോശമാണ്, കല്യാണ പ്രായം കടന്ന് പോകും എന്നാണ്. അത് നാട്ടുകാരുടെ ചിന്തയാണ്. അതെന്റെ പ്രശ്നമല്ല. എനിക്കറിയാം എനിക്കെന്താണ് നല്ലതെന്ന്. ആ ഉത്തരവാദിത്വം നമ്മൾ എടുക്കുമ്പോൾ തന്നെ കുറേ മണ്ടത്തരങ്ങൾ കാണിക്കാതിരിക്കും.
എല്ലാവരും പറയുന്നത് പോലെ ചെയ്യുന്നത് നല്ല കുട്ടി, എല്ലാവരും പറയുന്നതിന്റെ ഓപ്പോസിറ്റ് ചെയ്താൽ മോശം. ഇത് വളരെ ബാലിശമായ സങ്കൽപ്പമാണ്. ആൾക്കാർ എന്ത് പറയും എന്ന് കരുതി ജീവിക്കുന്നവർ എന്നും ഇത്തിരി പാട് പെടും. എന്നും ലെന പറഞ്ഞു. പ്രശാന്ത് നായർ എന്നാണ് ലെനയുടെ ഭർത്താവിന്റെ പേര്. 2024 ലായിരുന്നു വിവാഹം. നടിയുടെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്.


Click it and Unblock the Notifications











