മുൻ‌ഭർത്താവിനെ കണ്ടു, ഇപ്പോഴത്തെ ഭർത്താവിന് പരിചയപ്പെടുത്തി; മനോഹരമായ നിമിഷങ്ങൾ: ലെന പറയുന്നു

നടി എന്നതിന് പുറമെ എഴുത്തുകാരിയുമാണ് ഇന്ന് ലെന. ആത്മീയ പാതയിൽ വർഷങ്ങളോളം സഞ്ചരിച്ച ലെനയുടെ വാക്കുകൾക്ക് എപ്പോഴും ജനശ്രദ്ധ ലഭിക്കാറുണ്ട്. തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന നടിയാണ് ലെന. ബന്ധങ്ങൾ അവസാനിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ ലെന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചും ലെന പരാമർശിച്ചു. മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേർസിൽ സംസാരിക്കുകയായിരുന്നു നടി.

ഞാൻ വളരെ ഫ്രണ്ട്ലിയായി എന്റെ ആദ്യ ഭർത്താവിൽ നിന്ന് ഡിവോഴ്സ് വാങ്ങിയതാണ്. ഒരു ഫങ്ഷനിൽ വെച്ച് ഇന്നലെ ഞാൻ അദ്ദേഹത്തെ മീറ്റ് ചെയ്തു. ഇപ്പോഴത്തെ ഭർത്താവ് പ്രശാന്ത് നായർക്ക് ഞാനദ്ദേഹത്തെ പരിചയപ്പെടുത്തി. അത് മനോഹരമായ നിമിഷമായിരുന്നു. പാരഡോക്സ് ഓഫ് പേസ് ആണ് നമ്മളെ അലോസരപ്പെടുത്തുന്നത്. എല്ലാം വേ​ഗതയിലാകണം. പണ്ട് മുതലേ റിലേഷൻഷിപ്പുകളായിരുന്നു എപ്പോഴും എന്റെ ടെൻഷൻ. വീട്ടിലെ റിലേഷൻഷിപ്പുകളിലെ സ്ട്രെയിൻ കാരണം അതൊരു തീം ആക്കി വെച്ച് ഞാനെല്ലാം പഠിച്ചു. സെെക്കോളജി പഠിച്ചത്, സ്പിരിച്വാലിറ്റിയിലേക്ക് പോയത് എല്ലാം അതിന്റെ പേരിലാണ്.

Lena

ഒരു ലാബിലെ സയന്റിസ്റ്റ് റിലേഷൻഷിപ്പിനെ നിരീക്ഷിക്കുന്നത് പോലെയാണ് ഞാൻ റിലേഷൻഷിപ്പിനെ വാച്ച് ചെയ്തത്. എടുത്ത് ചാടിയുള്ള തീരുമാനം ആയിരുന്നില്ല വിവാഹമോചനം. ഞങ്ങൾ ക്രമേണ വ്യത്യസ്ത പാതകളിലേക്ക് വളർന്ന് പോയ ആൾക്കാരാണ്. ഒരു ഘട്ടമെത്തുമ്പോൾ സ്വാഭാവികമായി പറയാൻ തോന്നി. ഇനി നമ്മളിങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ല. ഞങ്ങൾ വലത്തോട്ടും ഇടത്തോട്ടും തിരിയുന്നു. നല്ലത് നേരുന്ന് എന്ന് പറഞ്ഞ് പോകാൻ പറ്റും. എല്ലാ റിലേഷൻഷിപ്പുകളും നമുക്ക് നമ്മളെക്കുറിച്ച് പഠിക്കാൻ വേണ്ടിയാണ്.

നമ്മളുടെ കണ്ണാടിയാണ് റിലേഷൻഷിപ്പുകൾ. നമ്മു‌ടെ അച്ഛൻ അമ്മ മുതൽ നമ്മൾ നമ്മളെ തന്നെ മിറർ ചെയ്ത് കൊണ്ടിരിക്കുകയാണ്. നമ്മുടെ മുന്നിൽ നമുക്കിഷ്ടമുള്ളത് കാണിക്കുന്ന ആൾക്കാരെ കാണിക്കുമ്പോൾ അതെന്റെ ഫ്രണ്ട് ആണ്, എനിക്കവരെ ഇഷ്ടമാണെന്ന്. നമ്മളുടെ ഇഷ്ടങ്ങളാണ് നമ്മൾ സു​ഹൃത്തുക്കളാക്കുന്നത്. നമ്മൾക്ക് യോജിക്കാൻ പറ്റാത്തവരെ നമ്മൾ ഇഷ്ടമല്ലെന്ന് പറയും. കാരണം അവർ നമ്മുടെ ഷാഡോ സെൽഫിലെ എന്തെങ്കിലും പ്രതിനിധീകരിക്കുന്നുണ്ടാകും.

എല്ലാ റിലേഷൻഷിപ്പും നമ്മളുടെ ഷാഡോ സെൽഫിനെ കാണിക്കും. നിങ്ങൾക്കിഷ്ടമില്ലാത്ത എല്ലാ ബന്ധങ്ങളും നിങ്ങൾക്ക് നിങ്ങളിൽ ഇഷ്ടമില്ലാത്ത എന്തെങ്കിലുമൊന്നിനെ കാണിക്കും. റിലേഷൻഷിപ്പിലോ ആ വ്യക്തിയിലോ ശ്രദ്ധ കൊടുക്കുന്നത് നിർത്തുക. അവർ കണ്ണാടിയാണ്. ആ കണ്ണാടിയിൽ നിങ്ങളിലെ എന്താണ് കാണുന്നതെന്ന് നോക്കുക. അതാണ് പെട്ടെന്ന് വളരാനുള്ള മികച്ച വഴി. ആ വളർച്ചയുണ്ടാകുമ്പോൾ ആ വ്യക്തിയോട് നന്ദിയുണ്ടാകും. കണ്ണാടിയെ പൊട്ടിക്കുകയല്ല വേണ്ടതെന്നും അത് കാണിച്ച് തരുന്നത് മനസിലാക്കുകയാണ് വേണ്ടതെന്നും ലെന പറഞ്ഞു.

തന്റെ നാൽപതുകളിലാണ് ലെന രണ്ടാമത് വിവാഹം ചെയ്തത്. വിവാഹ ശേഷം നടിക്ക് മാറ്റങ്ങളേറെയാണ്. വിവാഹം വേണ്ടെന്ന് തീരുമാനിച്ചയാളായിരുന്നു ലെന. 14 വർഷത്തോളം ഞാൻ ഒറ്റയ്ക്ക് ജീവിച്ചു. അങ്ങനെയൊരാളെ കണ്ടില്ല. 14 വർഷമായി, നടക്കില്ലെന്ന് ഞാൻ കരുതി. പിന്നീട് അതൊരു സ്വപ്നമായി കൊണ്ട് നടക്കാത്ത സമയത്താണ് വളരെ യാദൃശ്ചികമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. വിവാഹം ചെയ്യാമെന്ന് പെട്ടെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നെന്ന് ഒരിക്കൽ ലെന പറഞ്ഞിട്ടുണ്ട്.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X