For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് ദിവസം വെള്ളം മാത്രം കുടിച്ച് പട്ടിണി കിടന്നു, ലെന താമരയായത് ഇങ്ങനെ...

  |

  മലയാളത്തിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമാണ് ലെന. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ലെന ലയാളി പ്രേക്ഷകരുടെ ഇടയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. നായികയായി അധികം എത്തുന്നില്ലെങ്കിലും നടി ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമാകാറുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങി ചെല്ലാൻ ലെനയുടെ കഥാപാത്രങ്ങൾ കഴിയാറുണ്ട് അഭിനയം പോലെ തന്നെ താരത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്.

  കഥാപാത്രത്തിന്റെ രൂപത്തിനായി എന്ത് ചെയ്യാനും ലെന മടി കാണിക്കാറില്ല. തന്നാൽ കഴിയുന്നതിന്റെ പരമാവധി ചെയ്യാറുണ്ട്സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഏറെ ചർച്ച വിഷയമായിരുന്നു ആർട്ടിക്കിൾ 21 ലെ ലെനയുടെ ലുക്ക്. ചിത്രത്തിൽ താമര എന്ന തമിഴ് സ്ത്രീയെ ആണ് ലെന അവതരിപ്പിക്കുന്നത്. നടിയുടെ ഇതുവരെ കണ്ടതിൽവെച്ച് ഏറെ വ്യത്യസ്തമായ ഗെറ്റപ്പായിരുന്നു ഇത് . താമര ആകാൻ ലെനയ്ക്ക് തന്റെ ശരീര ഭാരം കുറയ്ക്കേണ്ടി വന്നിരുന്നു. സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് താമര എന്നാണ് ലെന പറയുന്നത്. ആക്രിപെറുക്കി ജീവിക്കുന്ന ഒരു തമിഴ് സ്ത്രീയാണിവർ. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇവരുടെ ഒരു ഇമോഷണൽ സ്റ്റോറിയാണ് ചിത്രം. സംവിധായകൻ ലെനിൽ ബാലകൃഷ്ണന്റെ ഒരുപാട് കാലത്തെ പഠനത്തിന്ഡറേയും അധ്വാനത്തിന്റേയും ഫലമാണ് ഈ ചിത്രം.

  കഥാപാത്രത്തിന് വേണ്ടി തടി കുറയ്ക്കണമെന്ന് സംവിധായകൻ നിർദ്ദേശിച്ചിരുന്നു. നാല് ദിവസം വെള്ളം മാത്രം കുടിച്ച് കൊണ്ട് പട്ടിണി കിടന്നു. കൂടാതെ താമരയെ പോലെ ഒരുപാട് സ്ത്രീകളെ നിരീക്ഷിച്ചതിന് ശേഷമാണ് കഥാപാത്രം ചെയ്തത്. യഥാർഥ ആക്രി ഗോഡൗണിലായിരുന്നു ചിത്രീകരണം നടന്നത്. പ്രത്യേക തരം മേക്കപ്പായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചത്. തല മുതൽ കാല് വരെ പ്രത്യേക ടോണിലുള്ള മേക്കപ്പായിരുന്നു. ആളുകളുടെ ഇടയിലൂടെ അനയാസം സഞ്ചരിക്കാനയി. പല കടകളിലും കയറ സാധനങ്ങൾക്ക് വില പേശി വാങ്ങിച്ചു ചിലർ എന്നെ ഇറക്കി വിട്ടു. ആരും എന്നെ തിരിച്ചറിഞ്ഞില്ലായിരുന്നു.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  താമരയുടെ മോഡേൺ ലുക്ക് ഏറെ വൈറലായിരുന്നു. സ്റ്റാർ ആൻഡ് സ്റ്റൈലിനു വേണ്ടിയുളള ഫോട്ടോഷൂട്ടായിരുന്നു അത്. ഇത് ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മദ്യപാനത്തിനോടും പുകവലിയോടും എപ്പോഴും നോ പറയണമെന്നും അഭിമുഖത്തിൽ വായനക്കാരോടായി ലെന പറയന്നുണ്ട്.. ഇവ രണ്ടും എന്റെ ശീലങ്ങളല്ല. ഇതുവരെ ചെയ്തിട്ടുമില്ല. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന ആളാണ് ഞാൻ. ഫോട്ടോ ഷൂട്ടിലെ വസ്ത്രധാരണവും മേക്കപ്പും എല്ലാവർക്കും പരീക്ഷിക്കാം എന്നാൽ മദ്യവും സിഗരറ്റും ഉപയോഗിക്കരുത്-ലെന പറയുന്നു.

  തനിയ്ക്ക് ചേരുന്നത് ധരിക്കുക എന്നതാണ് ലെനയുടെ ഫാഷൻ സങ്കൽപം. ട്രെന്റുകൾ അധികം ശ്രദ്ധിക്കാറില്ലെന്നും ലെന കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ട്രെന്റ് എന്താണെന്ന് പോലും എനിയ്ക്ക് അറിയില്ല. എന്നാൽ വളരെ കഷ്ടപ്പെട്ട് വസ്ത്രം ധരിക്കാൻ പറ്റില്ലെന്നും ലെന പറഞ്ഞു. ഫാഷൻ എന്തായാലും തനിയ്ക്ക് ചേരുന്ന രീതിയിൽ ധരിക്കണമെന്നാണ് ആഗ്രഹമെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു.. എന്ത് ഫാഷനായാലും സുഖകരമായി തനിയ്ക്ക് വസ്ത്രം ധരിക്കണം. എന്താണ്. എന്നാൽ എനിയ്ക്ക് മിക്സ് ചെയ്ത് മാച്ച് ചെയ്ത് ധരിക്കാനാണ് ഏറ്റവും ഇഷ്ടം ലെന പറഞ്ഞിരുന്നു.

  Read more about: lena
  English summary
  4 Days Only Drinking Water Lena About Article 21 Makeover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X