ശ്രീവിദ്യാമ്മയുടെ മുഖത്തടി, അവരുടെ ടെക്നിക്കായിരുന്നു; എല്ലാം പഠിപ്പിച്ചത് അവർ: ലെന

കരിയറിൽ വലിയ പാഠങ്ങൾ നൽകിയ അനുഭവങ്ങൾ പങ്കുവെച്ച് നടി ലെന. മോഹൻലാൽ, അന്തരിച്ച നടി ശ്രീവിദ്യ എന്നിവർക്കൊപ്പമുള്ള അനുഭവമാണ് ലെന പങ്കുവെച്ചത്. മെെൽസ്റ്റോൺമേക്കേർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ചെകിടത്ത് അടിക്കുന്ന സീനുണ്ട്. പേടിക്കേണ്ട, എന്റെ കെെ മുഖത്ത് തൊടും, അത് നിന്നെ വേദനിപ്പിക്കില്ലെന്ന് ശ്രീവിദ്യാമ്മ പറഞ്ഞു. ശിവാജി ​ഗണേശനോ ശിവാജി ​ഗണേശനോ ആണ് അവരെ ഈ ടെക്നിക് പഠിപ്പിച്ചത്. കെെ ഓങ്ങി മുഖത്ത് തൊട്ട് പോകും. എന്നാൽ വേദനിക്കുകയേ ഇല്ല. കണ്ടാൽ ഭയങ്കര ഇംപാക്ട് ആണ്. നല്ല സൗണ്ട് ഉണ്ടാകും.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയൽ തനിക്ക് അഭിനയം മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ടെന്നും ലെന പറയുന്നു. സിനിമയിൽ ആക്ടിം​ഗ് പോളിഷ് ചെയ്യാനുള്ള സമയമൊന്നും കിട്ടുന്നില്ല. മസ്കാര ഇടുന്നത് മുതൽ, എങ്ങനത്തെ ഫുഡ് സെലക്ട് ചെയ്യണം, എങ്ങനെയുള്ള ഡ്രസിം​ഗ്, ആക്ടിം​ഗ് ഇതൊക്കെ പഠിപ്പിച്ചത് ശ്രീവിദ്യാമ്മയാണെന്നും ലെന പറയുന്നു. സ്പരിറ്റ് എന്ന സിനിമയിൽ നീണ്ട ഡയലോ​ഗ് പഠിക്കാൻ ശ്രമിക്കുമ്പോൾ മോഹൻലാൽ എളുപ്പത്തിൽ ഡയലോ​ഗ് പഠിക്കാനുള്ള വഴി പറഞ്ഞ് തന്നെന്നും ലെന വ്യക്തമാക്കി.

Lena

സ്പിരിറ്റ് എന്ന സിനിമയിൽ എനിക്ക് അവസാന മിനുട്ടിലാണ് രണ്ട് പേജ് ഡയലോ​ഗ് കിട്ടുന്നത്. പൊലീസ് സ്റ്റേഷനിലെ സീൻ. ലാലേട്ടന് ആ സീനിൽ ഡയലോ​ഗില്ല. ഞാൻ ഇത് പെട്ടെന്ന് പഠിച്ച് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ലാലേട്ടൻ വിളിച്ച് എന്താ പരീക്ഷയുണ്ടോ എന്ന് ചോദിച്ചു. പരീക്ഷയല്ല, പരീക്ഷയേക്കാളും കഷ്ടമാണ്, ലാലേട്ടന് മുന്നിൽ ഞാൻ പറയേണ്ട ഡയലോ​ഗുകളാണ് ഇതൊക്കെയെന്ന് ഞാൻ. സീൻ താ എന്ന് പറഞ്ഞ് ഇതെങ്ങനെയാണ് പഠിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

വായിച്ച് പഠിക്കുകയാണെന്ന് പറഞ്ഞപ്പോൾ അങ്ങനെയല്ല, പാർട്ടുകളാക്കി മാറ്റി പഠിക്കാൻ പറഞ്ഞു. ഫുൾ ടെക്നിക് എനിക്ക് പറഞ്ഞ് തന്നു. ഇതൊക്കെ പഠിക്കാൻ പറ്റും, പക്ഷെ ഞാൻ ലാലേട്ടന്റെ മുഖത്ത് നോക്കി ഇത്രയും റഫ് ആയി സംസാരിക്കേണ്ടേ എന്ന് ഞാൻ ചോദിച്ചു. ഒരു കാര്യം ചെയ്യാം, ഞാൻ താഴേക്ക് നോക്കി നിന്നോളാം എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സീൻ എടുത്തതെന്നും ലെന പറയുന്നു.

Lena

മോഹൻലാലുമായി ആത്മീയപരമായ സംസാരങ്ങൾ സെറ്റിൽ അധികം ഉണ്ടായിട്ടില്ലെന്നും ലെന പറയുന്നുണ്ട്. സെറ്റിൽ അങ്ങനെയുള്ള സീരിയസ് സംസാരത്തിന് ലാലേട്ടനെ കിട്ടില്ല. വളരെ ലെെറ്റായി തമാശയൊക്കെ സംസാരിക്കുന്ന ആളാണ്. സ്പിരിച്വാലിറ്റി ഓരാളുടെ സ്വകാര്യ കാര്യമാണെന്നും ലെന പറയുന്നു.

"സ്പിരിച്വാലിറ്റിയാണ് നമ്മുടെ ലെെഫിൽ ഏറ്റവും പ്രെെെവറ്റായ കാര്യം. വേറെ ആരുമായും ബന്ധമില്ലാത്ത ഒരേയൊരു കാര്യം നമ്മുടെ സ്പിരിച്വാലിറ്റിയാണ്. അച്ഛനോ അമ്മയോ ഭർത്താവോ കുട്ടികളോ ആരുമായും സ്പിരിച്വാലിറ്റിക്ക് ബന്ധമില്ല. നമ്മളും ദെെവവും തമ്മിലുള്ളതാണ്. 23 വയസിലാണ് എനിക്കീ മാറ്റം വന്നത്. അതിന് മുമ്പേ സെെക്കോളജിയിൽ താൽപര്യമുണ്ടായിരുന്നു. ജന്മനാ സീക്കർ ആയിരുന്നു ഞാൻ. എനിക്ക് അനുഭവമാണ് എല്ലാം" ലെന പറഞ്ഞതിങ്ങനെ.

സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടി ലെനയ്ക്ക് കരിയറിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ലഭിച്ചിട്ടുണ്ട്. കുറേ വർഷങ്ങളായി ആത്മീയതയുടെ പാതയിലാണ് ലെന. അടുത്തിടെ ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡ് എന്ന പുസ്തകം പുറത്തിറക്കുകയും ചെയ്തു നടി. ആഴത്തിലുള്ള ആത്മീയ കാര്യങ്ങളാണ് പുസ്തകത്തിൽ. അഭിമുഖങ്ങളിൽ ആത്മീയ കാര്യങ്ങൾ ലെന ഇന്ന് സംസാരിക്കാറുണ്ട്.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X