എന്റെ മുൻജന്മങ്ങളിലൊന്ന് 29 വയസ് വരെ മാത്രം, കഴിഞ്ഞ ജന്മത്തിലെ സ്ഥലത്ത് പോയപ്പോൾ: ലെന

വർഷങ്ങളായി ആത്മീയപാതയിലാണ് നടി ലെന. ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡ് എന്ന പുസ്തകത്തിലൂടെ ആത്മീയതിൽ തനിക്കുള്ള അനുഭവങ്ങളും അറിവും ജനങ്ങളിലേക്കെത്തിക്കാനും ലെനയ്ക്ക് സാധിച്ചു. ആദ്യമായി ഒരു അഭിമുഖത്തിൽ ലെന ആത്മീയതയെക്കുറിച്ച് തുറന്ന് സംസാരിച്ചപ്പോൾ പലർക്കും കൗതുകമായിരുന്നു. ലെനയെ അത് വരെ അങ്ങനെ ജനം കണ്ടിരുന്നില്ല. ആഴത്തിലുള്ള ആത്മീയകാര്യങ്ങൾ ലെന പറഞ്ഞെങ്കിലും ഭൂരിഭാ​ഗം പേർക്കും മനസിലായില്ല. ‌പകരം ട്രോളുകളാണ് വന്നത്.

ഇപ്പോഴിതാ തന്റെ പൂർവജന്മങ്ങളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ലെന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡസ് എന്ന പുസ്തകം എഴുതാമെന്ന് കരുതിയെങ്കിലും ഇത് വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് ലെന പറയുന്നു. ബെെജു എം നായരുടെ യൂട്യൂബ് ചാനലിലാണ് പരാമർശം.

Actress Lena

"ഓട്ടോ ബയോ​ഗ്രഫി ഓഫ് ​ഗോഡ് എന്ന പുസ്തകം സ്പിരിച്വാലിറ്റിയിലേക്കുള്ള അഞ്ച് വഴികൾ പറയുന്ന എളുപ്പത്തിലുള്ള ലോജിക്കൽ സിസ്റ്റമാണ്. അതിനിടയിൽ ഞാൻ എന്റെ കഥകൾ പറഞ്ഞ് പോയിട്ടുണ്ട്. പക്ഷെ ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡസ് എഴുതണമെങ്കിൽ അതിൽ എന്റെ ലോജിക്കലല്ലാത്തതും റേഷണൽ അല്ലാത്തതുമായ സ്പിരിച്വൽ അനുഭവങ്ങൾ എഴുതണം. എനിക്ക് മുൻജന്മങ്ങൾ ഓർമയുണ്ട്. എനിക്ക് മൂന്ന് രീതിയിലാണ് ഞാൻ പാസ്റ്റ് ലെെഫിനെ കാണുന്നത്. അതൊക്കെ പറഞ്ഞ് കഴിയുമ്പോൾ ഒരുപക്ഷെ ആൾക്കാരെ അത് വഴി തെറ്റിക്കുമോ എന്ന ആശങ്കയുണ്ട്. സ്പിരിച്വാലിറ്റി പേഴ്സണലാണ്"

"ഞാൻ എന്റെ അനുഭവം പറഞ്ഞാൽ ഇത് കുറേ പേരെ സ്വാധീനിക്കുമോ എന്ന പേടികാെണ്ട് ആ ബുക്ക് ഞാൻ മുന്നോട്ട് എഴുതുന്നില്ല. ഓട്ടോബയോ​ഗ്രഫി ഓഫ് ​ഗോഡ് ഒരുപാട് പേരെ സ്വാധീനിച്ചു എന്നത് ഇമെയിലുകളിൽ നിന്നും മെസേജുകളിൽ നിന്നുമാണ് ഞാൻ അറിഞ്ഞത്. എനിക്ക് കിട്ടിയ ഇമെയിലുകൾ കണ്ടാൽ ഞെട്ടിപ്പോകും. നീണ്ട എസ്സേ പോലെയുള്ള ഇമെയിലുകളാണ്. ഈ പുസ്തകം വായിച്ച ആൾക്കാർ തന്നെ അടുത്തത് വായിക്കുമ്പോൾ എനിക്കും ഇത് പോലെയുള്ള അത്ഭുതകരമായ അനുഭവങ്ങൾ വേണമെന്ന് ബ്രെയിൻ ഓട്ടോമാറ്റിക്കലി പറയും"

Actress Lena

"അതെനിക്ക് വാ​ഗ്ദാനം ചെയ്യാൻ പറ്റില്ല. എല്ലാവർക്കും മുൻജന്മ അനുഭവങ്ങൾ ഓർമ വരണമെന്നില്ല. അപ്പോൾ അവരുടെ മനസ് കള്ളക്കഥ മാനുഫാക്ച്വർ ചെയ്യും. എന്റെ മുൻ ജന്മത്തിൽ ബാക്കിയുള്ള എക്സ്പീരിയൻസുകളും ഈ ജന്മത്തിൽ ബാക്കിപത്രം എന്നത് പോലെ തീർന്നു. കഴിഞ്ഞ ജന്മത്തിൽ ഞാൻ സ്ത്രീ അല്ലായിരുന്നു. 63 വയസുള്ള ബുദ്ധ സന്യാസിയായിരുന്നു. നേപ്പാൾ, ടിബറ്റ് സെെഡിലായിരുന്നു അത്. അതിന് മുമ്പ് 29 വയസ് വരെ ജീവിച്ച കാലം ഉണ്ട്. അത് ഇന്ത്യയിലായിരുന്നു. അവിടത്തെ കാര്യങ്ങൾ വളരെ ക്ലിയർ ആയി എനിക്കോർമയുണ്ട്. അതുകൊണ്ടാണ് ഞാൻ മൊട്ടയടിച്ച് നേപ്പാളിൽ പോയി രണ്ട് മാസം ഒറ്റയ്ക്ക് ട്രാവൽ ചെയ്തത്"

"പഴയ ജന്മത്തിലെ സ്ഥലങ്ങൾ കാണാൻ ഞാൻ നിന്നില്ല. ജോംസോങ് എന്ന സ്ഥലം കടക്കണം. ഞാനത് കടക്കാതെ ബെെപ്പാസ് ചെയ്തിങ്ങ് പോന്നു. അങ്ങോ‌ട്ട് പോകാൻ എനിക്ക് തോന്നുന്നില്ലായിരുന്നു. മാപ്പിൽ നോക്കിയപ്പോൾ ജോംസോങ് ആണ്. അത് കടന്ന് മാർഫ ആണ് ആ സ്ഥലം. എന്റെ മുൻജന്മത്തിലെ ഓർമയിൽ ആദ്യം വന്ന പേരിതാണ്. ഞാനവിടെ പോയില്ല" എന്നും ലെന പറയുന്നു.

More from Filmibeat

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X