യാദൃശ്ചികമായി കണ്ടു! മിണ്ടി, ഒന്നായി! പ്രശാന്തിനൊപ്പമുള്ള വിവാഹ ശേഷം ജീവിതം മാറിയതിനെക്കുറിച്ച് ലെന
ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് ലെന. വിവാഹ ശേഷം വിദേശത്ത് സെറ്റിലായി, സിനിമ ഉപേക്ഷിച്ചു എന്നായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. ഞാന്‍ നാട്ടിലേക്ക് തിരികെ വന്നുവെന്നും, ഇനി സിനിമയില്‍ സജീവമാവാനാണ് പ്ലാന്‍ എന്നും വ്യക്തമാക്കി ലെന എത്തിയിരുന്നു. ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനും മലയാളികള്‍ക്ക് പരിചിതയാണ്. ഗഗന്‍യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനെക്കുറിച്ചും, തന്റെ ലൈഫിനെക്കുറിച്ചും, ലെനയുടെ സപ്പോര്‍ട്ടിനെക്കുറിച്ചും പറഞ്ഞുള്ള പ്രശാന്തിന്റെ അഭിമുഖങ്ങളും വൈറലായിരുന്നു. മിസിസ് കമാന്‍ഡര്‍ എന്നായിരുന്നു ആനി ലെനയെ സംബോധന ചെയ്തത്. ആനീസ് കിച്ചണിലേക്ക് അതിഥിയായി എത്തിയപ്പോഴായിരുന്നു ഇത്. ജീവിത വിശേഷങ്ങളും, ആത്മീയതയെക്കുറിച്ചും, സിനിമകളെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിച്ചിരുന്നു.
പ്രശാന്തിന്റെ ജീവിതപങ്കാളിയാവാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നത്. 360 ഡിഗ്രിയില്‍ ജീവിതം ചെയ്ഞ്ചാവുക എന്ന് പറയുന്നത്, ഞാനിതേക്കുറിച്ച് വിശ്വസിച്ച ആളാണ്. അത് സാധ്യമാവും എന്ന് എനിക്ക് അറിയില്ലായിരുന്നു. നടക്കുമോ, ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു. സ്‌ക്രിപ്റ്റ് റൈറ്റിംഗ് രീതിയില്‍ വരെ അതേക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പ്ലോട്ട് പോലെ ഡെവലപ് ചെയ്യുന്നത്. റിയല്‍ ലൈഫില്‍ നമുക്ക് പരീക്ഷിച്ച് നോക്കാന്‍ പറ്റാത്ത കാര്യമാണല്ലോ ഇതൊക്കെ. എല്ലാവര്‍ക്കും, അവരുടെ ഈക്വലന്റ് ആന്‍ഡ് ഓപ്പോസിറ്റുണ്ടായിരിക്കണം ഈ ലോകത്ത്. നമ്മളൊരു ജെന്‍ഡറിലാണെങ്കില്‍ അതിന്റെ ഈക്വലന്റ് ആന്‍ഡ് ഓപ്പോസിറ്റ് വേണ്ടേ. ഇങ്ങനെയൊരു തീം മനസിലുണ്ടായിരുന്നു. 14 വര്‍ഷത്തോളം ഞാന്‍ ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു. എനിക്കങ്ങനെയൊരാളെ കണ്ടുകിട്ടിയില്ല. ഇനിയൊന്നും നടക്കുമെന്ന് ഞാന്‍ വിചാരിച്ചതല്ല.

വളരെ യാദൃശ്ചികമായാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹത്തെക്കുറിച്ച് തീരുമാനം എടുക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കും സമ്മതമായിരുന്നു ഞങ്ങള്‍ ഒന്നിക്കുന്നത്. നമ്മളിലൂടെ ഒരു കാര്യം ലോകം മാനിഫെസ്റ്റ് ചെയ്യുകയാണ്. അല്ലാതെ ഞാനായിട്ട് മാനിഫെസ്റ്റ് ചെയ്തതല്ല. എന്റെ ഉള്ളിലെ ചെയ്ഞ്ച് പെട്ടെന്നുണ്ടായതല്ല. 16 വയസിലാണ് സിനിമയിലേക്ക് വന്നത്. 24ാം വയസിലാണ് എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുന്നത്. അന്നത്തെ അറിവില്ലായ്മ കൊണ്ട് ചെയ്ത കാര്യം എന്റെ ജീവിതത്തില്‍ പോസിറ്റീവായി മാറി. അതിന് കാരണം എന്റെ സ്പിരിച്വാലിറ്റിയാണ്. കുറേ ഡിഫിക്കല്‍ട്ടീസൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിലേക്ക് അത് വന്ന വഴി ശരിയാണെന്ന് ഞാന്‍ പറയില്ല. പക്ഷേ, ആ കിട്ടിയ അറിവ് ഞാന്‍ കൃത്യമായി വിനിയോഗിച്ചു എന്ന് ലെന പറയുന്നു.
ഓഷോയുടെ ബുക്കുകളൊക്കെ വായിച്ചിരുന്നു. മെഡിറ്റേഷന്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സൈക്കോളജി പഠിക്കുന്ന സമയത്ത് തന്നെ ചില കാര്യങ്ങളില്‍ ക്യൂരിയോസിറ്റിയുണ്ടായിരുന്നു. അങ്ങനെയാണ് വിശദമായി മനസിലാക്കുന്നത്. അറിവുകള്‍ വെച്ച് അന്ന് ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അന്ന് 23 വയസായിരുന്നു. വിവാഹം കഴിഞ്ഞ സമയമായിരുന്നു. മെഡിറ്റേഷനിലൂടെയായിരുന്നു കൃത്യമായ അറിവ് കിട്ടിയത്. ഇന്നര്‍ വോയ്‌സിന് സൗണ്ടില്ല. അത് അങ്ങനെ പറയുന്നു എന്നേയുള്ളൂ. ഇന്നര്‍ വോയ്‌സിലൂടെ ലഭിക്കുന്നത് പ്യൂയര്‍ അറിവാണ്, നമ്മളെന്താണോ ആഗ്രഹിക്കുന്നത്, അത് എവിടെ നിന്നാണ് വരുന്നതെന്ന് ആലോചിക്കുക. എങ്ങനെ പോയാലും ഡെപ്ത്തിലോട്ട് പോയാലേ മതിയാവൂ.
സ്പിരിച്വാലിറ്റിയിലേക്ക് നമ്മളൊരാളെ വലിച്ചിഴയ്ക്കില്ല. ആരും നിങ്ങളെ നിര്‍ബന്ധിക്കാനില്ല. അതിലെന്തോ വലിയ ശരിയും, നമ്മള്‍ ചെയ്യുന്നതില്‍ തെറ്റും എന്നില്ല. എന്നാല്‍ നമ്മളില്‍ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുണ്ടെങ്കില്‍ അതിന് ഉത്തരം തേടുകയാണെങ്കില്‍, അതെങ്ങനെയാണെന്നാണ് ഞാന്‍ പറയുന്നത് എന്നും ലെന വിശദീകരിച്ചിരുന്നു. സാധാരണക്കാരിയായ വീട്ടമ്മ എന്ന നിലയില്‍ ആനി ചോദിച്ച സംശയങ്ങള്‍ക്ക് കൃത്യമായി തന്നെ ലെന മറുപടി നല്‍കിയിരുന്നു. ലെന പറഞ്ഞ് തീര്‍ന്നതിന് ശേഷം ചോദ്യങ്ങള്‍ മതിയെന്നായിരുന്നു കമന്റുകള്‍.


Click it and Unblock the Notifications
















