ഇതൊന്നും യഥാർ‍ത്ഥ ഞാനല്ലെന്ന് ലെന! നടിയുടെ വ്യത്യസ്ത മേക്കോവർ ചിത്രങ്ങൾ വൈറലാകുന്നു...

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ലെന. മിനിസ്ക്രീനിലൂടെ ചുവട് വെച്ച താരം വളരെ പെട്ടെന്ന് തന്നെ ബിഗ് സ്ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ലെനയുടെ കഥാപാത്രങ്ങൾ പോലെ തന്നെ നടിയുടെ ഗെറ്റപ്പുകളും മേക്കോവറും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലെന. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് നടി പോസ്റ്റ് ചെയ്ത ചിത്രമാണ്.. ഇൻസ്റ്റഗ്രമിൽ ഒരു കൊളാഷാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തിനിടെ തനിക്ക് സംഭവിച്ച മാറ്റങ്ങളാണ് ലെന ചിത്രത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.

lena

ഇതൊന്നും യഥാർത്ഥ ഞാൻ അല്ലെന്ന് കുറിച്ച് കൊണ്ടായിരുന്നു ലെന കൊളാഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മള്‍ എല്ലാദിവസവും മാറിക്കൊണ്ടിരിക്കുകയും നിങ്ങളുടെ മൊബൈലിലെ ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫെസിലിറ്റി നിങ്ങളാകാൻ സാധ്യതയുള്ള 21 പേരെ കാണിച്ചുതരുന്ന അവസ്ഥ... ചിത്രത്തിനൊപ്പം ലെന കുറിച്ചു, 2018 മുതൽ 2020 കാലഘട്ടത്തിലെ വ്യത്യസ്ത ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ലെനയുടെ പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്. സിനിമ താരങ്ങളും ലെനയുടെ കൊളാഷ് ഏറ്റെടുത്തിട്ടുണ്ട്. നീ ജനിച്ചിരിക്കുന്നത് തന്നെ ഇതിനാണ്, ഒത്തിരി ഇഷ്ടം എന്നാണ് നടി കവിതാ നായർ കുറിച്ചത്.

ഓരോ വേഷപ്പകർച്ചയോടും നൂറുശതമാനം നീതി പുലർത്തുന്ന ആളോട് അത്രയേറെ ഇഷ്ടം എന്നാണ് മറ്റൊരു ആരാധകന്‍റെ കമന്‍റ്. ഓരോ വർഷം തീരുമ്പോൾ ഇങ്ങൾക്കു വയസ്സ് കുറഞ്ഞു വരാണല്ലോ, കുമ്പിടിയാ കുമ്പിടി, ഏജ് ഇൻ റിവേഴ്സ് തുടങ്ങി വേറേയും എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് കൊറോണ സ്പെഷൽ ഹെയർ സ്റ്റൈലുമായി താരം രംഗത്തെത്തിയിരുന്നു. പുതിയ ലുക്കിൽ നിരവധി ചിത്രങ്ങളും പുറത്തു വന്നിരുന്നു. ലെനയുടെ ഡ്രസ്സിങ്ങ് സ്റ്റൈലും ഹെയർ സ്റ്റൈലുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്.

സിനിമയിൽ എത്തിയിട്ട് 22 വർഷങ്ങൾ പിന്നിടുകയാണ് ലെന. ഇതിനോടകം തന്നെ തന്നെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരമൂല്യം നോക്കാതെ കഥാപാത്രത്തെ നോക്കിയാണ് ലെന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് . അതുകൊണ്ടാണ് ഒരുമടിയും കൂടാതെ അമ്മ വേഷങ്ങൾ നടി സ്വീകരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലെനയുടെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മേപ്പടിയാൻ, ബ്ലാക്ക് കോഫി, സാജൻ ബേക്കറി സിൻസ് 1962, ആർട്ടിക്കിൾ 21, ആടുജീവിതം, നാൻസി റാണി തുടങ്ങിയ സിനിമകളാണ് ലെനയുടേതായി അണിയറയിൽ തയ്യാറെടുക്കുന്നത്. അഭിനേത്രി എന്നതിൽ ഉപരി സോളോ ട്രാവലർ കൂടിയാണ് ലെന.

ലെനയുടെ മേക്കോവർ ചിത്രം

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X