ഇനി ആവര്‍ത്തിക്കില്ല.... മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചതാണെന്ന് ലെന !
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലെന, ശക്തമായ സ്ത്രീ കഥാപാത്രവുമായിട്ടാണ ലെന എപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്താറുള്ളത്. കഥാപാത്രങ്ങൾ പോലെ തന്നെ ലെനയുട സ്റ്റൈലും ലുക്കും എപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലെന. തന്റെ സിനിമ വിശേഷങ്ങളും യാത്ര വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം താരത്തിന്റെ പണി പാളിയ മേക്കോവർ ചിത്രമാണ്.

കഴിഞ്ഞ വര്‍ഷം ഇതേസമയം ഞാന്‍ മുടിയൊന്ന് ചുരുട്ടാന്‍ ശ്രമിച്ചു..ഇനി ആവര്‍ത്തിക്കില്ല" എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റ ചിത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. ഷോക്കടിച്ചോ എന്നാണ് അധികം ലഭിക്കുന്ന കമന്റും. ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. താരത്തിന്റെ ചിത്രത്തെ നന്ദനത്തിലെ ജഗതിയുടെ കഥാപാത്രമായ കുമ്പിടിയുടെ ഹെയർ സ്റ്റൈലുമായി താരതമ്യ ചെയ്യുന്നുണ്ട്.ബ്യൂട്ടി വേഴ്‌സസ് സൈക്കോ, കൊറോണ ഹെയര്‍സ്റ്റൈല്‍ എന്നൊക്കെയുള്ള കമന്റുകളും വരുന്നുണ്ട്. ലെനയുടെ ഹെയർസ്റ്റൈൽ വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് നടി ശ്രിന്ദ കമന്റ് ചെയ്തിരിക്കതുന്നത്.
കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ലെന തന്റെ ഫാഷൻ സങ്കൽപ്പത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. . വളരെ കഷ്ടപ്പെട്ട് വസ്ത്രം ധരിക്കാൻ തനിയ്ക്ക് പറ്റില്ലെന്നാണ് താരം പറയുന്നത്. . ഫാഷൻ എന്തായാലും തനിയ്ക്ക് ചേരുന്ന രീതിയിൽ ധരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്ത് ഫാഷനായാലും സുഖകരമായി തനിയ്ക്ക് വസ്ത്രം ധരിക്കണമെന്നും നടി പറഞ്ഞിരുന്നു. ഫാഷനെ കുറിച്ച് അധികം ചിന്തിക്കാത്ത ആളാണ്. എന്താണ് ഇപ്പോഴത്തെ ട്രെന്റിങ്ങെന്ന് പോലും എനിയ്ക്ക് അറിയില്ല. എന്നാൽ എനിയ്ക്ക് മിക്സ് ചെയ്ത് മാച്ച് ചെയ്ത് ധരിക്കാനാണ് ഏറ്റവും ഇഷ്ടം ലെന കൂട്ടിച്ചേർത്തു.,
സിനിമയിൽ നിന്ന് വിട്ട് നിന്നപ്പോഴാണ് സിനിമയുടെ വില മനസ്സിലാക്കിയതെന്നും ലെൻന അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ലെന നേരത്തെ വ്യക്തമാക്കിയിരുന്നു. ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ട് സിനിമ ചെയ്യുന്ന ആളല്ല. ആദ്യം ഫോണില്‍ കൂടി വണ്‍ലൈന്‍ മാത്രമാണ് കേള്‍ക്കുന്നത് ആ വണ്‍ലൈന്‍ കേള്‍ക്കുമ്പോള്‍ തന്നെ സിനിമയെ കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടും. അതുപോലെ ഈ കഥ സംവിധായകനോ തിരക്കഥകൃത്തുമാണ് പറയുന്നതെങ്കില്‍ നമുക്ക് അവര്‍ക്ക് ഈ സിനിമയോടുള്ള കോണ്‍ഫിഡന്‍സ് എത്രത്തോളമാണെന്ന് മനസ്സിലാകും. ആ കേട്ട വണ്‍ലൈനില്‍ നിന്നാണ് പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നാണ് ലെന പറഞ്ഞത്.
1998ല്‍ 'സ്‌നേഹം' എന്ന മലയാള സിനിമയിലൂടെയാണ് ലെന ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ദേവദൂതന്‍, ബിഗ് ബി, ഡാഡി കൂള്‍, ട്രാഫിക്, ചാപ്‌റ്റേഴ്‌സ്, ബാച്ചിലര്‍ പാര്‍ട്ടി, മാറ്റിനി, സ്പിരിറ്റ്, അയാള്‍, വെള്ളിമൂങ്ങ, എന്നു നിന്റെ മൊയ്തീന്‍, ഹണി ബീ 2 എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications