ആദ്യം രസമായിരിക്കും, പിന്നെ മനസിലായിക്കോളും; ലെനയുടെ വിവാഹജീവിതത്തിൽ ഉപദേശവുമായി സ്ത്രീകൾ
ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് നടി ലെന ഇന്ന് കടന്ന് പോകുന്നത്. ആത്മീയതയിലേക്ക് ആഴ്ന്നിറങ്ങിയ ലെന ഇതേക്കുറിച്ച് ഒരു പുസ്തകവും എഴുതി. ഇന്ന് വിവാഹ ജീവിതം നയിക്കുകയാണ് ലെന. പ്രശാന്ത് നായർ എന്നാണ് ലെനയുടെ ഭർത്താവിന്റെ പേര്. ഗഗൻയാൻ മിഷൻ സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനാണ് പ്രശാന്ത് നായർ. ലെനയുടെ രണ്ടാം വിവാഹമാണിത്. പ്രശാന്ത് നായർ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം തനിക്ക് വലിയ മാറങ്ങൾ വന്നെന്നാണ് ലെന പറയുന്നത്.
ഏറെക്കാലം ഒറ്റയ്ക്ക് ജീവിച്ചിരുന്ന ലെന ഇന്ന് ഭർത്താവിന് പാചകം ചെയ്ത് കൊടുത്ത് അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കി ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീയാണ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ലെന ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. "വല്ലപ്പോഴും കുക്ക് ചെയ്തിരുന്ന ഞാൻ ദിവസവും രാവിലെ എഴുന്നേറ്റ് മൂന്ന് മീൽസ് കുക്ക് ചെയ്യും. അതും കുറേ വിഭവങ്ങളുള്ള മീൽസ്. ആസ്ട്രോനെറ്റ്സിന് ഹെൽത്തിന്റെയും ഫിറ്റ്നെസിന്റെയും ഭാഗമായി ഭക്ഷണം വലിയൊരു ഘടകമാണ്. വളരെ ന്യൂട്രീഷ്യസും ഹെൽത്തിയുമായി മീൽസ് കുക്ക് ചെയ്യാൻ പഠിച്ചു. പ്രശാന്തേട്ടൻ ഫുഡിയാണ്" എന്നും ലെന പറഞ്ഞു.

മറ്റൊരു അഭിമുഖത്തിലും ലെന ഭാര്യയായ ശേഷമുള്ള മാറ്റത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. തന്റെ മാറ്റത്തിന് കാരണം പ്രശാന്തേട്ടൻ ആണെന്നാണ് ലെന പറയുന്നത്. "ഇപ്പോഴായിരിക്കും എല്ലാവരും സ്ത്രെെണതയുള്ള ലെനയെ കാണുന്നത്. 14 വർഷമായി ലെനയെന്ന സ്ത്രീയെ സംരക്ഷിക്കുന്ന ലെന എന്ന മസ്കുലിൻ സെെഡ് ഉണ്ടായിരുന്നു. എല്ലാവരിലും സ്ത്രീത്വവും ആണത്തവും ഉണ്ട്. അച്ഛന് മക്കളോട് തോന്നുന്ന സ്നേഹം അവരുടെ സ്ത്രീ സെെഡിൽ നിന്നാണ്. സിനിമാ രംഗത്ത് ഒറ്റയ്ക്ക് പിടിച്ച് നിൽക്കുന്ന വളരെ ബോൾഡായ ലേഡിയായിരുന്നു ഞാൻ"
"ഈ ബോൾഡ്നെസ് കാരണമാണ് പൊലീസ് വേഷങ്ങളൊക്കെ എന്നെ തേടി വന്നിരുന്നത്. ആ ലെനയെ സംരക്ഷിക്കാൻ വേണ്ടിയുള്ള സ്വഭാവങ്ങളാണ് ഇതുവരെ ലോകം കണ്ടിരുന്നത്. തന്റേടം കാണിക്കുന്ന ലെനയുടെ അടുത്ത് ആരും ഒരു നോൺസെൻസിനും വരില്ല. ഇപ്പോൾ എനിക്കതിന്റെ ആവശ്യം ഇല്ല. ചോദിക്കാനും പറയാനും ആളുണ്ട്" എന്നും ലെന വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ലെനയുടെ വാക്കുകളെക്കുറിച്ച് പല അഭിപ്രായങ്ങളും വരുന്നുണ്ട്. സ്നേഹം ലഭിച്ചതാണ് ലെനയുടെ മാറ്റങ്ങൾക്ക് കാരണമെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം വിവാഹ ജീവിതത്തിലെ ആദ്യ നാളുകൾ പാചകം ചെയ്യാനും വീട്ടു ജോലികൾ ചെയ്യാനും തോന്നും, എന്നാൽ മുന്നോട്ട് പോകുമ്പോൾ അങ്ങനെയായിരിക്കില്ല സാഹചര്യമെന്നും ചിലർ അഭിപ്രായപ്പെട്ടു. "ആദ്യമൊക്കെ നല്ല രസമായിരിക്കും. പിന്നെ ശരിയായിക്കോളും", "കുറച്ച് നാൾ കഴിഞ്ഞാൽ അയ്യോ ഞാനീ അടുക്കളയിൽ എന്തിനാണ് പണിക്കാരിയായി നിൽക്കുന്നത്, ഇയാൾക്ക് സ്വയം ഉണ്ടാക്കി കഴിച്ച് കൂടേ എന്ന് തോന്നും" എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
അതേസമയം വിവാഹ ജീവിതം എന്തെങ്കിലും ഒരാവശ്യത്തിന് വേണ്ടിയായി കാണുന്നത് തന്റെ ഐഡിയോളജി അല്ലെന്ന് ലെന വ്യക്തമാക്കിയതാണ്. ഒറ്റപ്പെടൽ കാരണം കല്യാണം കഴിച്ചാൽ അയാളെ നമ്മൾ കൂട്ടിലിട്ട പോലെയാകും. പൊസസീവ് ആകും. എപ്പോഴും ഡിമാന്റിംഗ് ആയിരിക്കും. അതൊരിക്കലും സംഭവിക്കാൻ പാടില്ലെന്ന് തനിക്ക് നിർബന്ധമായിരുന്നെന്നും ലെന വ്യക്തമാക്കിയാണ്. കരിയറിൽ ശ്രദ്ധേയ സിനിമകൾ ലഭിച്ച നടിയാണ് ലെന. എന്നാൽ അടുത്ത കാലത്തായി നടി ലെനയെ തുടരെ സിനിമകളിൽ കാണാറില്ല.


Click it and Unblock the Notifications