രാത്രിമഴയും മകരമഞ്ഞും സമ്മാനിച്ച സംവിധായകന്‍!സംസ്ഥാന പുരസ്‌കാരം നേടിയ ലെനിന്‍ രാജേന്ദ്രന്‍ സിനിമകള്‍

By Midhun Raj

കലാമൂല്യമുളള സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ പ്രതിഭയായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ മേഖലയ്ക്ക് തീരാനഷ്ടം തന്നെയാണ്. കച്ചവട സിനിമകള്‍ ഒന്നൊന്നായി പുറത്തിറങ്ങുമ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന് സിനിമയെടുത്ത സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. പ്രേക്ഷക മനസുകളില്‍നിന്നും മായാത്ത നിരവധി ചിത്രങ്ങള്‍ ലെനിന്‍ രാജേന്ദ്രന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

1981ല്‍ വേനല്‍ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ അദ്ദേഹം മികച്ച സംഭാവനങ്ങള്‍ മലയാള സിനിമയ്ക്കായി നല്‍കി. പുതുമയുളള പ്രമേയങ്ങള്‍ അവതരിപ്പിച്ചായിരുന്നു തന്റെ സിനിമകള്‍ ഏക്കാലവും അദ്ദേഹം ഒരുക്കിയിരുന്നത്. ചലച്ചിത്ര മേളകളിലടക്കം അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ടായിരുന്നു. നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ലെനിന്‍ രാജേന്ദ്രന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത സിനിമകളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ...

സ്വാതി തിരുനാള്‍

സ്വാതി തിരുനാള്‍

ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു സ്വാതി തിരുനാള്‍. സ്വാതി തിരുനാളിന്റെ ജീവിതം പറഞ്ഞ ചിത്രത്തില്‍ ആനന്ദ് നാഗ് പ്രധാന വേഷത്തിലെത്തി. ശ്രീവിദ്യ, നെടുമുടി വേണു, മുരളി,അംബിക,ബാബു നമ്പൂതിരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അത്. ലെനിന്‍ രാജേന്ദ്രന്‍ തന്നെയായിരുന്നു സംവിധാനത്തിനുപുറമെ സിനിമയുടെ തിരക്കഥയും ഒരുക്കിയിരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സിനിമയ്ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു.

ദൈവത്തിന്റെ വികൃതികള്‍

ദൈവത്തിന്റെ വികൃതികള്‍

രഘുവരനും ശ്രീവിദ്യയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ദൈവത്തിന്റെ വികൃതികള്‍. 1992ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. രഘുവരന്റെ പ്രകടനമായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹം ദേശീയ പുരസ്‌കാരത്തിനും പരിഗണിക്കപ്പെട്ടിരുന്നു. രാജന്‍ പി ദേവ്,തിലകന്‍,മാളവിക അവിനാഷ്,വിനീത് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി.

കുലം

കുലം

ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും ഭാനുപ്രിയയും മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു കുലം. 1997ല്‍ പുറത്തിറങ്ങിയ സിനിമ പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സിവി രാമന്‍പിളളയുടെ മാര്‍ത്താണ്ഡ വര്‍മ്മ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയിരുന്നത്. വിജയരാഘവന്‍,ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. കുലത്തിനും മികച്ച സിനിമയ്ക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

രാത്രി മഴ

രാത്രി മഴ

ലെനിന്‍ രാജേന്ദ്രന്റെ രാത്രിമഴ പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. വിനീതും മീരാ ജാസ്മിനുമായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചത്. ചിത്രത്തിലൂടെ മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ലെനിന്‍ രാജേന്ദ്രന് ലഭിച്ചിരുന്നു. 2007ലായിരുന്നു രാത്രിമഴ പുറത്തിറങ്ങിയിരുന്നത്. ഗോവന്‍ അന്താരാഷ്ട ചലച്ചിത്ര മേളകളിലടക്കം സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളുമാണ് സിനിമ സ്വന്തമാക്കിയിരുന്നത്.

മകരമഞ്ഞ്

മകരമഞ്ഞ്

സന്തോഷ് ശിവനും കാര്‍ത്തികാ നായരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു മകരമഞ്ഞ്. ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം രാജാ രവിവര്‍മ്മയുടെ ജീവിതം ആസ്പദമാക്കിയായിരുന്നു ഒരുക്കിയിരുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X