'ചടങ്ങ് നടന്നിട്ട് ദിവസങ്ങളായിട്ടും ചിത്രങ്ങൾ പുറത്ത് വിടാൻ വൈകി..?'; അർജുന്റെ മകൾ ഐശ്വര്യയുടെ വിവാഹനിശ്ചയം!

ലോജിക്ക് നോക്കാതെ സിനിമ ആസ്വദിച്ചിരുന്ന കാലത്ത് മലയാളികളുടെ അടക്കം ഹൃദയം കവർന്ന ആക്ഷൻ ഹീറോയായിരുന്നു തെന്നിന്ത്യയ്ക്ക് പ്രിയങ്കരനായ അർജുൻ സർജ. ഇന്നും വലിയ ഒരു ആരാധകവൃന്ദം അർജുനുണ്ടെങ്കിലും താരത്തെ നായകനാക്കി സിനിമകൾ വരുന്നത് വളരെ വിരളമാണ്.

പ്രതിനായക വേഷങ്ങളിലാണ് അർജുൻ ഇപ്പോൾ കൂടുതലായും തിളങ്ങുന്നത്. ലിയോ തിയേറ്ററുകൾ നിറഞ്ഞോടുന്ന സന്തോഷത്തിലാണ് അർജുനും. ചിത്രത്തിൽ ഹെറാൾ‌ഡ് ദാസ് എന്ന കഥാപാത്രത്തെയാണ് അർ‌ജുൻ അവതരിപ്പിക്കുന്നത്.

ലിയോയുടെ വിജയത്തിന്റെ സന്തോഷത്തോടൊപ്പം മറ്റൊരു സന്തോഷവും അർജുനിപ്പോഴുണ്ട്. മൂത്ത മകളും നടിയുമായ ഐശ്വര്യയുടെ വിവാഹ​നിശ്ചയം കഴിഞ്ഞുവെന്നതാണ് അർജുന്റെയും കുടുംബത്തിന്റെയും മറ്റൊരു സന്തോഷം. ഐശ്വര്യ അര്‍ജുന്‍ വിവാഹിതായാകാന്‍ പോകുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ മുതൽ പ്രചരിക്കുന്നുണ്ടായിരുന്നു.

Arjun Sarja

തമിഴ് ഹാസ്യതാരം തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് ഐശ്വര്യയെ വിവാഹം ചെയ്യാൻ പോകുന്നത്. വിവാഹത്തിന് മുന്നോടിയാണ് മനോ​ഹരമായി ഒരു വിവാഹ​നിശ്ചയവും മോതിരം മാറൽ ചടങ്ങും ഇരുകുടുംബങ്ങളും ചേർന്ന് നടത്തിയത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയം.

വിവാഹ നിശ്ചയ ചടങ്ങിന്റെ ഏതാനും ചിത്രങ്ങള്‍ ഐശ്വര്യയും ഉമാപതിയും സോഷ്യൽമീഡിയ വഴി പുറത്തുവിട്ടു. പീച്ചും സ്വർണ്ണ നിറവും കലർന്ന സാരിയും അതിന് ഇണങ്ങുന്ന ഹെവി വർക്കുള്ള ബ്ലൗസും നെക്ലേസുമായിരുന്നു ഐശ്വര്യ ധരിച്ചിരുന്നത്. സിംപിൾ ബൺ ഹെയർസ്റ്റൈലിൽ‌ താരം അതീവ സുന്ദരിയായിരുന്നു.

പീച്ച് നിറത്തിലുള്ള ഷർവാണിയായിരുന്നു വരൻ ഉമാപതിയുടെ വേഷം. കോവിലിലെ വി​ഗ്രഹത്തിന് മുമ്പിൽ നിന്ന് ഉമാപതി ഐശ്വര്യയുടെ വിരലിൽ മോതിരം അണിയിക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇരുവരും വിവാഹിതരായോ എന്ന സംശയവും ആരാധകർക്കുണ്ടായി. കാരണം ഇരുവരും വിവാഹ​ത്തിലേത് എന്നതുപോലെ ഹാരം അണിഞ്ഞിരുന്നു.

ഒരു മോതിരത്തിന്റെയും രണ്ട് കൈകളുടെയും ചിത്രം പങ്കിട്ടാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഐശ്വര്യ പങ്കിട്ടത്. എന്നാൽ ചടങ്ങ് നടന്നിട്ട് ദിവസങ്ങളായി എന്നും താരകുടുംബം കാര്യം പരസ്യപ്പെടുത്താനും ചിത്രങ്ങൾ പങ്കിടാനും വൈകിയതാണെന്നും റിപ്പോർട്ടുണ്ട്.

Arjun Sarja

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽഡമീഡിയയിൽ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്ന് തുടങ്ങിയതോടെയാണ് താരകുടുംബം ചിത്രങ്ങൾ പങ്കിട്ട് എത്തിയത്. വിവാഹം 2024 ഫെബ്രുവരിയില്‍ ഉണ്ടാവും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ചെന്നൈയിൽ ആ‍ഞ്ജനേയന്റെ ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. ഒരു ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്തപ്പോഴാണ് ഉമാപതി ഐശ്വര്യയെ കാണുകയും പ്രണയത്തിലാവുകയും ചെയ്തത്.

ഇരുവരും പ്രണയത്തിലായിരിക്കെ വിവാഹത്തെ കുറിച്ച് വീട്ടുകാരോട് സംസാരിച്ച് ഉടൻ നടത്താനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഐശ്വര്യ മൂന്ന് സിനിമകളിലാണ് ഇതുവരെ അഭിനയിച്ചത്. പട്ടത്ത് യാനെയായിരുന്നു ആദ്യ ചിത്രം. വിശാൽ ആയിരുന്നു നായകൻ.

ശേഷം ഒരു കന്നഡ സിനിമയിലും സൊല്ലിവിടവ എന്ന തമിഴ് സിനിമയിലും ഐശ്വര്യ അഭിനയിച്ചു. തലൈവി, വേലൻ, മഹാ തുടങ്ങിയവയാണ് തമ്പി രാമയ്യ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. രണ്ട് മക്കളാണ് താരത്തിനുള്ളത്. അതിലൊരാളായ ഉമാപതി തമിഴിലെ യുവനടനാണ്. തിരുമണം അടക്കമുള്ള സിനിമകളിൽ നായകനായിരുന്നു.

നിലവിൽ ഒരു ടെലിവിഷൻ ഷോയാണ് ഉമാപതി ചെയ്യുന്നത്. തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് ആക്ഷന്‍ കിങ് എന്നാണ് അര്‍ജുന്‍ സര്‍ജ അറിയപ്പെടുന്നത്. അർജുൻ‌ ലിയോയുടെ ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നതിനാലാണ് വിവാഹനിശ്ചയം വൈകിയത്. 'കുട്ടികൾ ഭൂമിയിലേക്ക് വന്നത് നമ്മൾക്ക് വേണ്ടിയല്ല.'

'നമ്മളിലൂടെയാണെന്നെയുള്ളു. അവരുടെ ആഗ്രഹങ്ങൾ അംഗീകരിച്ച് നടത്തി കൊടുക്കണം. ഐശ്വര്യ എനിക്ക് മറ്റൊരു മകളാണ്. അതുപോലെ ഉമാപതി അർജുൻ സാറിനും വീട്ടിലെ മറ്റൊരു മകനാണ്', എന്നാണ് തമ്പി രാമയ്യ അടുത്തിടെ പറഞ്ഞത്.

More from Filmibeat

Read more about: arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X