'പത്ത് വർഷം നീണ്ട ബന്ധം, പിരിയുന്നതായിരുന്നു നല്ലത്'; ലിയോണയുടെ തീരുമാനത്തിൽ വേദന തോന്നിയെന്ന് പിതാവും

മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിത ആണ് നടി ലിയോണ ലിഷോയ്. മായാനദി, ഇഷ്ക്, ചതുരം, ആൻ മരിയ കലിപ്പിലാണ്, ട്വൽത്ത് മാൻ തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ലിയോണ ചെയ്തു.

നടൻ ലിഷോയുടെ മകൾ ആണ് ലിയോണ. നായികാ വേഷത്തേക്കാൾ കൂടുതൽ സഹനായിക വേഷമാണ് ലിയോണ കരിയറിൽ ചെയ്തിരിക്കുന്നത്. എന്നാൽ ഇവയിൽ ഭൂരിഭാ​ഗവും ശ്രദ്ധിക്കപ്പെട്ടു.

മായാനദിയിൽ ചെയ്ത വേഷമാണ് കൂടുതൽ ജനപ്രിയമായത്. ഇപ്പോഴിതാ തന്റെ ബ്രേക്ക് അപ്പിനെക്കുറിച്ച് ലിയോണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിലെ പ്രോ​ഗ്രാമിൽ സംസാരിക്കവെ ആണ് ലിയോണ ഇതേപറ്റി സംസാരിച്ചത്. നടിയുടെ പിതാവ് ലിഷോയും പ്രോ​ഗ്രാമിൽ പങ്കെടുത്തിരുന്നു.

അച്ഛൻ ഇതൊന്നും കാര്യമാക്കിയിരുന്നില്ല

'റിലേഷൻഷിപ്പിനെക്കുറിച്ച് അച്ഛന്റെ മുന്നിൽ വെച്ച് പറയാൻ മടിയാെന്നുമില്ല. പക്ഷെ സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പറയാൻ പേടി ആയിരുന്നു. കുറേ പ്രാവശ്യം നുണ പറഞ്ഞിട്ടുണ്ട്'

'പക്ഷെ അമ്മ അപ്പോൾ തന്നെ പിടിക്കും. അച്ഛൻ ഇതൊന്നും കാര്യമാക്കിയിരുന്നില്ല. അതൊന്നും അറിയില്ലായിരുന്നു. ഒരിക്കൽ ഇന്റർനാഷണൽ കോളുകൾ ചെയ്തതിന്റെ ബിൽ കൂട്ടി വെച്ചിട്ടുണ്ടായിരുന്നു'

'അപ്പോഴാണ് അച്ഛൻ കാര്യം അറിഞ്ഞത്. ഒരു ഇന്റർനാഷണൽ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. മലയാളി തന്നെയായ എൻആർഐ. പക്ഷെ അത് ബ്രേക്ക് അപ്പായി. അതും അച്ഛന് അറിയാം. അതിന്റെ വിഷമങ്ങളും അച്ഛൻ കണ്ടിട്ടുണ്ട്'

ബന്ധം തകർന്നതിന് പല കാരണങ്ങളും ഉണ്ടാവും

'പത്ത് വർഷത്തോളം നീണ്ട ബന്ധം ആയിരുന്നു. കോളേജ് കാത്ത് തുടങ്ങിയത്. എല്ലാവർക്കും അറിയാമായിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ട് പോലെ ആയിരുന്നു. ഇപ്പോഴും ഞങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ട്. എന്നെ നന്നായി അറിയാവുന്ന കുറച്ച് പേരിൽ ഒരാളാണ് പുള്ളി'

'വേർപിരിയുന്നതായിരുന്നു നല്ലത്. ബന്ധം തകർന്നതിന് പല കാരണങ്ങളും ഉണ്ടാവും. എഫേർട്ട് എടുക്കാൻ രണ്ട് പേർക്കും ഒരുപോലെ തോന്നണം. അതിന് പറ്റുന്നില്ലെങ്കിൽ അവിടെ എന്തോ പ്രശ്നമുണ്ട്'

അങ്ങനെ എന്തിനാണ് അഡ്ജസ്റ്റ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നാറ്

'അ‍ഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് കഴിഞ്ഞ ജനറേഷനോടെ കഴിഞ്ഞെന്ന് തോന്നുന്നു. അങ്ങനെ എന്തിനാണ് അഡ്ജസ്റ്റ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നാറ്. എനിക്ക് എപ്പോഴും ഞാനായിത്തന്നെ ഇരിക്കണം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം'

'പാർടണറെയും പിന്തുണയ്ക്കാൻ പറ്റണം.
അവന് ഇഷ്ടമുള്ള കാര്യങ്ങൾ അവനും ചെയ്യണം. അങ്ങനെ ഒരു മ്യൂച്ചൽ സപ്പോർട്ട് വേണം. അതിന് പറ്റുന്നില്ലെങ്കിൽ തുടരാതിരിക്കുന്നതാണ് നല്ലത്'

അന്ന് സിനിമാ ലോകം എനിക്കും കൺഫ്യൂഷൻ ആയിരുന്നല്ലോ

'സിനിമാ കരിയർ തുടക്കത്തിൽ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. പക്ഷെ പിന്നീട് കുഴപ്പമുണ്ടായില്ല. അന്ന് സിനിമാ ലോകം എനിക്കും കൺഫ്യൂഷൻ ആയിരുന്നല്ലോ. പിന്നീട് ഞാൻ സിനിമ തന്നെ മതി ഇതാണ് എന്റെ കരിയർ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം മനസ്സിലാക്കി'

 മകൾ ആ ബന്ധം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ലിഷോയും സംസാരിച്ചു

'അച്ഛനോടും അമ്മയോടും തുറന്ന് പറഞ്ഞിട്ടുണ്ട്. ചേട്ടൻ വന്ന് കഴിഞ്ഞാൽ ഓപ്പൺ കോൺവർസേഷന്റെ ഘോഷയാത്ര ആണ് വീട്ടിൽ. മകൾ ആ ബന്ധം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ലിഷോയും സംസാരിച്ചു. എനിക്കൊരു വേദന തോന്നി. ഇത്രയും കാലം കൊണ്ട് നടന്നിട്ട് പെട്ടെന്ന് ഇങ്ങനെ ആയതിൽ വിഷമം തോന്നിയിരുന്നു. പിന്നെ അവളുടെ തീരുമാനമല്ലേ ഏറ്റവും വലുത്,' ലിഷോയ് പറഞ്ഞു. പ്രേമിച്ച് മാത്രമേ കല്യാണം കഴിക്കുള്ളൂ എന്നും ലിയോണ വ്യക്തമാക്കി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X