മോഹൻലാൽ ജീവിതം ആഘോഷിക്കുന്നത് പോലെ വേറെ ആരും ഇല്ല, വെളിപ്പെടുത്തി യുവനടിമാർ
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. സഹപ്രവർത്തകരോടും ആരാധകരോടുമെല്ലാം വളരെ അടുത്ത ബന്ധമാണ് നടൻ കാത്തു സൂക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് മോഹൻലാൽ. തന്റെ ആരാധകർക്കായി ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും നടൻ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലം വൈറൽ ആകാറുമുണ്ട്. നടന്റെ വിശേഷങ്ങൾ പങ്കവെയ്ക്കുന്നതിനോടൊപ്പം തന്നെ തന്റെ ആരാധകരുടെ വിശേഷങ്ങളും മോഹൻലാൽ ചോദിച്ച് അറിയാറുണ്ട്.
ലോക്ക് ഡൗൺ കാലത്ത് തന്റെ സഹപ്രവർത്തകരുടെ ക്ഷേമം അന്വേഷിച്ച് താരം രംഗത്ത് എത്തിയിരുന്നു. വീഡിയോ കോളിലൂടേയു ഫോണിലൂടേയുമാണ് താരം തന്റെ സഹപ്രവർത്തകരെ ബന്ധപ്പെട്ടത്. കൂടാതെ കേരളത്തിലെ ജനങ്ങൾക്ക് ഒരു കൈ സഹായവുമായി എത്തുകയും ചെയ്തിരുന്നു. ലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിലൂടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കൻ താരം നേരം കണ്ടെത്താറുണ്ട്. ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള യാത്ര ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്. കൂടാതെ പാചക വീഡിയോയുമായും ഇടയ്ക്ക് മോഹൻലാൽ എത്താറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. ഇത് സഹപ്രവർത്തകർ തന്നെ പല അവസരത്തിലും പറഞ്ഞിട്ടുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിനെ കുറിച്ച് യുവതാരങ്ങളായ ലിയോണ ലിഷോയിയുടേയും ശാന്തി പ്രിയയുടേയും വാക്കുകളാണ്. ലാലേട്ടൻ ജീവിതം ആഘോഷിക്കുന്ന പോലെ വേറെ ആരും ഇല്ല എന്നാണ് ഇവർ പറയുന്നത്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ കുറിച്ച് ഒറ്റ വാക്കിൽ എന്ത് പറയും എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇരുവരും മോഹൻലാൽ ചിത്രത്തിന്റെ ഭാഗാമയിട്ടുണ്ട്.

നടൻ വളരെ അത്ഭുതകരമായ മനുഷ്യനാണെന്നാണ് ശാന്തി പ്രിയ പറഞ്ഞത്. ജീവിതത്തിലെ ഒരോ നിമിഷവും ആഘോഷിക്കുന്ന ആളാണ് മോഹൻലാൽ എന്നാണ് ലിയോണ പറയുന്നത്. ജീവിതത്തില ഓരോ നിമിഷവും അദ്ദേഹം ആഘോഷിക്കുകയാണ്. കൂടെയുള്ളവരോടും അദ്ദേഹം പറയാറുണ്ടെന്നും ശാന്തി പ്രിയ പറയുന്നു. ഓരോ സെക്കന്ഡറു താരം എൻജോയ് ചെയ്യുകയാണെന്നും നടി കൂട്ടിച്ചർത്തു. നാടിമാരുടെ വാക്ക് ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. വളരെ കൂളായിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ.

മോഹൻലാൽ ചിത്രം ദൃശ്യം 2 ലെ ശാന്തി പ്രിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . റിയൽ ലൈഫിൽ വക്കീലായ താരം സിനിമയിലും അഡ്വക്കേറ്റ് കഥാപാത്രത്തെ തന്നെയായിരുന്നു അവതരിപ്പിച്ചത്. ജോർജ്ജ്കുട്ടിയെ കേസിൽ നിന്ന് രക്ഷപ്പെടുന്ന വാക്കിലായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആമസോൺ പ്രൈമിൽ ഒ.ടി.ടി റലീസായിട്ടാണ് ചിത്രം എത്തിയത്. ചിത്രം വലിയ വിജയം നേടിയിരുന്നു.

നടൻ ലിഷോയിയുടെ മകളാണ് ലിയോണ. കളിക്കളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ക്യാരക്ടർ റോളിലാണ് നടി അധികവും പ്രത്യക്ഷപ്പെടുന്നത്. ലിയോണയുടെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇഷ്കിലെ കഥാപാത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. മോഹൻലാൽ ചിത്രമായ റാമിൽ ഒരു പ്രധാനകഥാപാത്രത്തെ നടി അവതരിപ്പിക്കുന്നുണ്ട് അശ്വതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ലിയോണ അഭിനയിച്ച നിരവധി ചിത്രങ്ങൾ റിലീസിനായി ഒരുങ്ങുന്നുണ്ട്.

ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. ദൃശ്യം 2 ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മോഹൻലാൽ ചിത്രം. പ്രിയദർശൻ ചിത്രമായ മരയ്ക്കാർ, ആറാട്ട്, റാം, ബറോസ്, ബ്രോ ഡാഡി, ലൂസിഫർ 2 എന്നിവയാണ് ഇനി പുറത്ത് വരാനുള്ള ചിത്രങ്ങൾ. മരയ്ക്കാർ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. നിലവിൽ ബ്രോ ഡാഡിയിലാണ് നടൻ അഭിനയിക്കുന്നത്.
വീഡിയോ; കടപ്പാട്(കൗമുദി ടിവി)


Click it and Unblock the Notifications











