വിവാ​ഹം ചെയ്തില്ലെങ്കിലും കു‌ട്ടികളില്ലെങ്കിലും പ്രായമാകുമ്പോൾ എനിക്കുറപ്പുള്ള കാര്യം: ലിയോണ ലിഷോയ്

അഭിനയ രം​ഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമാണ് നടി ലിയോണ ലിഷോയ്. കരിയറിൽ നിരവധി ശ്രദ്ധേയമായ റോളുകൾ ലിയോണയ്ക്ക് ചെയ്യാനായി. ചെറുതും വലുതുമായ റോളുകൾ ലിയോണ കരിയറിൽ ചെയ്തിട്ടുണ്ട്. 34 കാരിയായ ലിയോണ അവിവാഹിതയാണ്. താൻ വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലിയോണ. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഇപ്പോഴാണ് ആശ്വാസമായത്! സ്വാസിക നാട്ടിലെത്തിയ സന്തോഷം പങ്കിട്ട് പ്രേം! പാനിക് ആയിരുന്നു! ശരിക്കും പേടിച്ചു
ഇപ്പോഴാണ് ആശ്വാസമായത്! സ്വാസിക നാട്ടിലെത്തിയ സന്തോഷം പങ്കിട്ട് പ്രേം! പാനിക് ആയിരുന്നു! ശരിക്കും പേടിച്ചു

സിനിമ ഇല്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരെ നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നത് വരെ അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമാണ്. പക്ഷെ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്രം വേണം.

Leona Lishoy

വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിം​ഗ് മാത്രമേ നിലനിൽക്കൂ. വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്. ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നെനിക്ക് തോന്നും.

ദിവ്യയുടെ ഗ്രാജുവേഷന് അച്ഛന്റെ സ്ഥാനത്ത് നിന്നത് സഞ്ജയ്, മാതാപിതാക്കളോടും അവ​ഗണന, തൃഷയ്ക്കായി സമയം കണ്ടെത്തും!
ദിവ്യയുടെ ഗ്രാജുവേഷന് അച്ഛന്റെ സ്ഥാനത്ത് നിന്നത് സഞ്ജയ്, മാതാപിതാക്കളോടും അവ​ഗണന, തൃഷയ്ക്കായി സമയം കണ്ടെത്തും!

പക്ഷെ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാ​ഹം ചെയ്യരുതായിരുന്നെന്ന് തോന്നും. ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷെ വളരെ ക്ലോസ് ആയ ആളുകൾ വിവാ​​ഹം ചെയ്തത് കൊണ്ട് മാത്രം നേരിടുന്ന കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ലെന്നും ലിയോണ പറഞ്ഞ.

More from Filmibeat

Read more about: leona lishoy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X