അച്ഛന്‍ എന്നെ തള്ളി വിട്ടതാണ്! അന്നൊക്കെ കരച്ചിലും പിഴിച്ചിലുമൊക്കെ ആയിരുന്നെന്ന് ലിയോണ ലിഷോയി

നടന്‍ ലിഷോയിയുടെ മകളായി സിനിമയിലേക്ക് എത്തിയ ലിയോണ ഇപ്പോള്‍ മുന്‍നിര നായികമാരില്‍ ഒരാളാണ്. ആന്‍മരിയ കലിപ്പിലാണ്, ഇഷ്‌ക്, മായനദി, എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടി ചുരുങ്ങിയ കാലം കൊണ്ടാണ് ജനശ്രദ്ധ നേടി എടുത്തത്. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ആളായിരുന്നെന്ന് പറയുകയാണ് ലിയോണ ഇപ്പോള്‍. ഡേ വിത്ത് സ്റ്റാര്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു നടി മനസ് തുറന്നത്.

'എല്ലാവരും ചോദിക്കുന്നു സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന്. നീ എന്നാല്‍ പോയി അഭിനയിച്ചോളൂ എന്നും പറഞ്ഞ് അച്ഛന്‍ എന്നെ തള്ളി വിട്ടതാണ്. ഞാന്‍ നോ എന്ന് പറഞ്ഞു. നോ പറയുന്നത് ഒന്നും അറിഞ്ഞിട്ടല്ല. നൂറ് പേര്‍ നില്‍ക്കുന്ന സ്ഥലത്ത് പോയി കോപ്രായം കളിക്കാനൊന്നും എനിക്ക് പറ്റില്ല. ഞാന്‍ ഭയങ്കര കോണ്‍ഷ്യസ് ആയിരുന്നു.

leona

എന്റെ കംഫര്‍ട്ട് സോണിനൊപ്പുറം ഞാന്‍ പോകില്ല. എനിക്ക്ഭയങ്കര അണ്‍ കംഫര്‍ട്ടബിളായിരുന്നു. കുറേ ഓഫറുകള്‍ വന്നപ്പോള്‍ പിടിച്ചിരുത്തി നോക്കി നോക്കൂ, എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ലെന്നും നിനക്ക് പറ്റില്ലെങ്കില്‍ നിര്‍ത്തിക്കോ എന്നൊക്കെ അദ്ദേഹം പറഞ്ഞു. വയ്യച്ഛ, വേണ്ടച്ഛ എന്നൊക്കെ പറഞ്ഞ് കരച്ചിലും പിഴിച്ചിലുമൊക്കെയായിരുന്നു. പിന്നെ അച്ഛന്റെ സുഹൃത്താണ് സംവിധാനം ചെയ്യുന്നത്. അങ്ങനെ അഭിനയിക്കാന്‍ പോയി എന്നും ലിയോണ പറയുന്നു.

കലികാലം എന്ന് പറഞ്ഞ സിനിമയായിരുന്നു ആദ്യം ചെയ്തത്. അച്ഛന്‍ കൂടെ വരാമെന്ന് ഒക്കെ പറഞ്ഞാണ് പോയത്. ആദ്യം കിട്ടിയത് പാട്ട് സീനായിരുന്നു. അത്ര അധികം സപ്പോര്‍ട്ട് നല്‍കിയൊരു ക്രൂ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. എല്ലാവരും നോക്കി നില്‍ക്കുന്നതായിരുന്നു എന്റെ പ്രശ്‌നം. എന്നാലിപ്പോള്‍ അത് മാറി. സിനിമയിലെ കഥാപാത്രങ്ങളുടെ പേര് വിളിച്ചാണ് മറ്റുള്ളവരിപ്പോള്‍ വരുന്നത്. അത് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും നടി പറയുന്നു'.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X