twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    By Aswini
    |

    ഇപ്പോള്‍ രണ്ട് ദിവസമായി മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. മമ്മൂട്ടി ടെലിവിഷന്‍ താരങ്ങളെ ആക്ഷേപിച്ചു, മമ്മൂട്ടി മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു, മമ്മൂട്ടി പ്രതിഫലം കൂട്ടിയെന്ന് പറഞ്ഞു അങ്ങനെ അങ്ങനെ ഒരുപാട്.

    എന്നാല്‍ മൂന്ന് പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങളുണ്ട്. അതെ, മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില കൗതുക കാര്യങ്ങളാണ് ഇനി താഴെ പറയുന്നത്.

    കമല്‍ ഹസനൊപ്പം അഭിനയിച്ചില്ല

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    മലയാളത്തിലും തമിഴിലും കമല്‍ ഹസനും മമ്മൂട്ടിയും ഒരുപോലെ സ്റ്റാര്‍സ് ആണ്. മലയാളത്തില്‍ മോഹന്‍ലാല്‍, ജയറാം അടക്കമുള്ളവര്‍ക്കൊപ്പം അഭിനയിച്ച കമല്‍ ഇതുവരെ ഒരു ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കൈ കോര്‍ത്തിട്ടില്ല. അതുപോലെ തമിഴില്‍ പ്രഭു, രജനികാന്ത് ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം അഭിനയിച്ച മമ്മൂട്ടിയ്ക്ക് ഒരു ചിത്രത്തില്‍ കമലിനൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല.

    നാല് വര്‍ഷത്തിനിടെ 120 ല്‍പരം ചിത്രങ്ങള്‍

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    തുടക്കകാലത്ത് വാരിക്കോരി ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടി നാല് വര്‍ഷത്തിനിടെ 120 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1983 നും 86 നും ഇടയിലായിരുന്നു അത്.

    മീശ വടിക്കാന്‍ തയ്യാറല്ലാത്ത മമ്മൂട്ടി

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    മമ്മൂട്ടിയ്ക്ക് മൂന്നാമതായി ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത അംബേദ്ക്കര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം താരം വിസമ്മതിച്ചിരുന്നു. അംബേദ്ക്കറിന്റെ ജീവിതം ആസ്പദമാക്കി അതേ പേരില്‍ ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് സമയമില്ലെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ പിന്നീടൊരു അഭിമുഖത്തില്‍, അന്ന് മീശ വടിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ടാണ് മമ്മൂട്ടി ചിത്രം നിഷേധിച്ചതെന്ന് പട്ടേല്‍ പറഞ്ഞിരുന്നു.

    ദേശീയ പുരസ്‌കാരങ്ങള്‍

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    മൂന്ന് തവണ മമ്മൂട്ടി ദേശീയ പുരസ്‌കാരം നേടി. കമല്‍ ഹസനും അമിതാഭ് ബച്ചനും ലഭിച്ചതും മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ്.ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ ചിത്രങ്ങള്‍ പരിഗണിച്ചാണ് ആദ്യം ദേശീയ പുരസ്‌കാരം ലഭിച്ചത്. വിധേയന്‍, പൊന്തന്‍മാട എന്നീ ചിത്രങ്ങളെ പരിഗണിച്ച് രണ്ടാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. ഡോ ബാബാസാഹേബ് അംബേദ്ക്കര്‍ എന്ന ചിത്രത്തിനാണ് മൂന്നാമത് ലഭിച്ചത്.

     ആറ് ഭാഷകളില്‍

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    ആറ് ഭാഷകളില്‍ അഭിനയിച്ച ചരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി. ശിക്കാര്‍ എന്ന കന്നട ചിത്രത്തില്‍ കൂടെ അഭിനയിച്ചതോടെയാണ് ഇത് ആറ് തികഞ്ഞത്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്

    സീരിയല്‍ നിര്‍മാതാവ്

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    മമ്മൂട്ടി ഇപ്പോള്‍ സീരിയല്‍ താരങ്ങളെ ആക്ഷേപിച്ചു എന്നാണ് വാര്‍ത്ത. എന്നാല്‍ ഇതേ മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സീരിയല്‍ നിര്‍മിച്ചിട്ടുണ്ട്. മെഗാബൈറ്റ്‌സ് ബാനറിന്റെ കീഴില്‍ ജ്വാലയായി എന്ന സീരിയല്‍ നിര്‍മിച്ചത് മമ്മൂട്ടിയാണത്രെ. മമ്മൂട്ടി ടെക്‌നോട്ടിമെന്റ് എന്ന പേരില്‍ താരത്തിനൊരു വിതരണ കമ്പനിയും ഉണ്ടായിരുന്നത്രെ.

    സാമൂഹ്യ സേവനം

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    63 കാരനായ മമ്മൂട്ടി ഒത്തിരി ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും അത്തരം സംഘടനകളുടെ അംബാസിഡര്‍ കൂടെയാണ്

    മമ്മൂട്ടി എന്ന എഴുത്തുകാരന്‍

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    തന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച മമ്മൂട്ടി എഴുതിയ ആദ്യത്തെ പുസ്തകമാണ് കാഴ്ചപ്പാട്

    സിനിമയിലും കൂളിഗ്ലാസ്

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    വ്യക്തി ജീവിതത്തില്‍ മമ്മൂട്ടിയ്ക്ക് കണ്ണടയോടുള്ള ഭ്രമം നാട്ടില്‍ പാട്ടാണ്. തമിഴില്‍ കൂളിങ് ഗ്ലാസുകള്‍ അഭിനയിക്കുമ്പോള്‍ ഉപയോഗിക്കുമെങ്കിലും കന്നടയിലൊന്നും അത്തരമൊരു രീതിയേ ഇല്ല. മമ്മൂട്ടി സിനിമയില്‍ പോലും കൂളിങ് ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ട്. ചട്ടമ്പിനാടൊക്കെ അതിന് ഉദാഹരണം

    ഇരട്ട വേഷങ്ങള്‍

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഇരട്ടവേഷങ്ങള്‍ ചെയ്ത നടന്‍ പ്രേം നസീറാണ്. 39 സിനിമകളില്‍ അദ്ദേഹം ഇരട്ടവേഷമിട്ടു. ഒമ്പത് ചിത്രങ്ങളില്‍ ഇതുവരെ മമ്മൂട്ടി ഇരട്ടവേഷങ്ങള്‍ ചെയ്തു.

    സ്മാര്‍ട് സിറ്റി കേരളത്തില്‍

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    ഗള്‍ഫ് ബെയ്‌സിഡ് ബിസിനസുമാന്‍ യൂസഫ് അലിയുമായി ചേര്‍ന്ന് സ്മാര്‍ട്ട് സിറ്റി ഔദ്യോഗികമായി കേരളത്തില്‍ എത്തിക്കാന്‍ ശ്രമിച്ച നടനാണ് മമ്മൂട്ടി. 2007 ല്‍ ഇത് സംബന്ധിച്ച് ഇരുവരും ദുബായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

    വോളിബോള്‍ കളിക്കാരന്‍

    മമ്മൂട്ടിയെ കുറിച്ച് അധികമാരും അറിയാത്ത ചില സത്യങ്ങള്‍

    മമ്മൂട്ടിയൊരു വോളിബോള്‍ കളിക്കാരനാണെന്ന് എത്രപേര്‍ക്ക് അറിയാം. മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു ഒരു വോളിബോള്‍ കളിക്കാരനാകുക എന്നത്. എന്ത് തന്നെയായാലും ഇപ്പോള്‍ കേരള വോളിബോള്‍ ലീഗിന്റെ ബ്രാന്റ് അംബാസിഡറാണ് മമ്മൂട്ടി

    വിവരങ്ങള്‍ക്ക് കടപ്പാട്: ടോപ്മൂവി റാങ്കിങ്‌

    English summary
    Lesser Known facts about Megastar Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X