twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മുടെ ഇൻഡസ്ട്രി ശരിയാവാൻ മാസങ്ങൾ എടുക്കുമല്ലേ ഇക്കാ; വേദനയോടെ മോഹൻലാൽ

    |

    കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ വ്യാപിച്ച ഒരു മേഖലയായിരുന്നു സിനിമ. വൈറസ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ തിയേറ്ററുകൾ അടച്ചിടുകയും സിനിമ - സീരിയൽ ഷൂട്ടിങ്ങ് നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. പത്തോളം ബിഗ് ബജറ്റ് ചിത്രങ്ങളുടെ ചിത്രീകരണവും പ്രദർശനവും മുടങ്ങി കിടക്കുകയാണ്. വൈറസ് വ്യാപനം സിനിമയിലെ ദിവസവേതനത്തൊഴിലാളികൾക്കിടയിൽ സാമമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇവർക്ക് സഹായവുമായി താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളത്തിലെ പ്രമുഖ നിർമ്മാതാവും തീയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.‌‌

    mohanlal

     അമ്മയെ പോലെയല്ല അച്ഛനെ പോലെ തന്നെ, ചെറു പ്രായത്തിലെ പ്രേക്ഷകരെ ഞെട്ടിച്ച് താരപുത്രൻ അമ്മയെ പോലെയല്ല അച്ഛനെ പോലെ തന്നെ, ചെറു പ്രായത്തിലെ പ്രേക്ഷകരെ ഞെട്ടിച്ച് താരപുത്രൻ

    പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മോഹൻലാൽ വിളിച്ചതിന് ശേഷമാണ് ലിബർട്ടി ബഷീർ ഓഡിയോ ക്ലിപ് പുറത്തു വിട്ടിരിക്കുന്നത്. സുഖ വിവരങ്ങൾ അന്വേഷിക്കുന്നതിനോടൊപ്പം മോഹൻലാൽ ചോദിച്ച ഒരു ചോദ്യം തന്റെ മനസ്സിവെ വല്ലാതെ സ്പർശിച്ചുവെന്നും ലൂബർട്ടി ബഷീർ പറയുന്നു.നമ്മുടെ ഇൻഡസ്ട്രി ശരിയാവാൻ ഇനിയും മൂന്നു- നാലു മാസങ്ങൾ എടുക്കുമല്ലേ ഇക്കാ എന്നാണ് മോഹൻലാൽ ചോദിച്ചത് എന്ന് ലിബർട്ടി ബഷീർ പറയുന്നു. മലയാള സിനിമാ ഇന്ഡസ്ട്രിയോടുള്ള മോഹൻലാലിന്റെ മുഴുവൻ സ്നേഹവും കരുതലും ആ വാക്കുകളിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞ വേദന തനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു എന്നും നിർമ്മാതാവ് പറയുന്നുണ്ട്.

    ഇനി ബിക്കിനിയില്ല ട്രിക്കിനി, ഇപ്പോൾ ഇതാണ് പറ്റിയതെന്ന് താരം,നടിയുടെ ചിത്രം വൈറലാകുന്നുഇനി ബിക്കിനിയില്ല ട്രിക്കിനി, ഇപ്പോൾ ഇതാണ് പറ്റിയതെന്ന് താരം,നടിയുടെ ചിത്രം വൈറലാകുന്നു

    തന്റെ തീയേറ്ററുകൾ പ്രതിസന്ധിയിലായപ്പോൾ തനിക്കു സഹായവുമായി വന്ന രണ്ടേ രണ്ടു പേർ മോഹൻലാലും ആന്റണി പെരുമ്പാവൂരും ആണെന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. അവരോടുള്ള നന്ദി തനിക്കു എന്നുമുണ്ടാകുമെന്നും ബഷീർ ഓഡിയോയിൽ പറയുന്നു. ലോക്ക് ഡൗൺ പ്രമാണിച്ച് താരങ്ങളുടേയും മറ്റ് സിനിമയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരോടും ഫോണിലൂടെ ക്ഷേമാന്വേഷണം നടത്താറുണ്ട്. ന നടൻ സന്തോഷ് കീഴാറ്റൂർ , പി ശ്രീകുമാർ എന്നിവ ർ താരം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

    ക്രിക്കറ്റ് മാത്രമല്ല നെഞ്ചിനുള്ളിൽ, അനുഷ്ക പറഞ്ഞതിൽ തിരുത്ത് , കോലിയുടെ ഹൃദയം ഇവർക്കൊപ്പമാണ്...ക്രിക്കറ്റ് മാത്രമല്ല നെഞ്ചിനുള്ളിൽ, അനുഷ്ക പറഞ്ഞതിൽ തിരുത്ത് , കോലിയുടെ ഹൃദയം ഇവർക്കൊപ്പമാണ്...

    സിനിമ പ്രതിസന്ധിയെ കുറിച്ച് സംസാരിക്കാതെ കുടുംബാംഗങ്ങളെ കുറിച്ചായിരുന്നു താരം അന്വേഷിച്ചത്. സിനിമയെക്കാള്‍ നമുക്കിപ്പോള്‍ പ്രധാനം മനുഷ്യജീവനാണെന്നുള്ള മോഹൻലാലിന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. മമ്മൂട്ടിയും സഹ്രവർത്തകരുമായി

    English summary
    Liberty Basheer Says About Mohanlal Phne Call
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X