നിസാരമായതല്ല മനുഷ്യശരീരം, അത് അദ്ദേഹത്തിന് അറിയാം; ആഗ്രഹിക്കുന്നത് നേടാൻ മോഹൻലാൽ കഴിയുന്നതിന് പിന്നിൽ!

ജീവിതത്തിൽ ഏറ്റവും സക്സസ്ഫുള്ളായ മനുഷ്യനെന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്നൊരാളാണ് മോഹൻലാൽ. മഹാനടൻ, താരമൂല്യുള്ള സൂപ്പർ താരം, ബിസിനസ്മാൻ തുടങ്ങി മോഹ​ൻലാലിന് വിശേഷങ്ങൾ ഏറെയാണ്. അറുപത്തിയഞ്ച് വർഷത്തെ ജീവിതത്തിനിടയിൽ പലതവണ ജയവും പരാജയവും നടന് നേരിടേണ്ടി വന്നു. പക്ഷെ എവിടേയും അദ്ദേഹം തളർന്നിരിക്കുന്നതായി ആരും കണ്ടിട്ടില്ല.

അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആരും തന്നെ കൊഴിഞ്ഞ് പോയിട്ടുമില്ല. ഇന്നും മോഹ​ൻലാലിന്റെ സ്റ്റാർഡം തൊടാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല. വിജയം വന്നാലും പരാജയം സംഭവിച്ചാലും അമിതമായി സന്തോഷിക്കുകയോ സങ്കടപ്പെടുകയോ അദ്ദേഹം ചെയ്യാറില്ല. എല്ലാത്തിനേയും പക്വതയോടെയാണ് സമീപിക്കാറുള്ളത്.

Mohanlal
Photo Credit: Mohanlal fans / instagram

ആ​ഗ്രഹിക്കുന്നതെല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ആരോ വെച്ച് കൊടുക്കുന്നത് പോലെ... ആഗ്രഹിക്കുന്നത് നേടാൻ മോഹൻലാൽ കഴിയുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് ലൈഫ് കോച്ച് ഷാ​ഹിദ ഷൈയ്ഖ് സംസാരിക്കുകയാണ് അബാക്ക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ. ലോ ഓഫ് അട്രാക്ഷൻ വഴി എങ്ങനെയാണ് സ്വപ്നങ്ങൾ കൈവരിക്കുന്നത് എന്നതിനെ കുറിച്ചും ഷാഹിദ സംസാരിച്ചു.

ലോ ഓഫ് അട്രാക്ഷനെ കുറിച്ച് സംസാരിക്കുമ്പോൾ അതിനൊപ്പം ലോ ഓഫ് റെസ്പോൺസിബിലിറ്റി, ലോ ഓഫ് പാഷൻ എന്നിവയെ കുറിച്ചും സംസാരിക്കേണ്ടി വരും. റെസ്പോൺസിബിലിറ്റി ഏറ്റെടുക്കാൻ തയ്യാറാകണം, നാണം ഒഴിവാക്കണം. ഇത് രണ്ടും ചെയ്താൽ മാത്രമെ നിങ്ങൾക്ക് പറ്റുന്നതും പറ്റാത്തതുമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ കഴിയൂ.

ആക്ഷന് റിയാക്ഷൻ കിട്ടുന്ന ലോ ഓഫ് അട്രാക്ഷൻ നമ്മളിൽ വർക്ക് ചെയ്യാൻ വേണ്ടി എന്ത് ആക്ഷനാണ് അവിടെ ആ ഉത്തരവാദിത്വത്തിൽ നിന്ന് കൊടുക്കാൻ കഴിയുക എന്നുള്ളതിനെ മനസിലാക്കിയാൽ റെസ്പോൺസിബിലിറ്റിയിലേക്ക് എത്താൻ സാധിക്കും. ഒപ്പം പാഷൻ വർക്ക് ചെയ്യും. എനിക്ക് ഇന്നതിനോട് പാഷനുണ്ട് വാസനയുണ്ടെന്ന് പറയുന്നതിനോട് കാര്യമില്ല. എന്താണെന്ന് തിരിച്ചറിയുക.

നമ്മളെല്ലാവരും സ്കൂൾ പഠന കാലത്ത് അധ്യായന വർഷത്തിൽ നല്ല മാർക്ക് വാങ്ങുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിച്ചത് അല്ലാതെ ജീവിതം പഠിച്ചില്ല. എന്നാൽ ഇന്നത്തെ ചില കുട്ടികളിൽ റെസ്പോൺസിബിലിറ്റി ഏറ്റെടുക്കാൻ തയ്യാറാവുന്ന മനോഭാവമുണ്ട്. നമ്മുടെ കാര്യങ്ങൾ നടന്ന് കിട്ടാൻ ലോ ഓഫ് അട്രാക്ഷനെ എങ്ങനെ ഉപയോ​ഗിക്കാം എന്നതാണ് നമ്മുടെ ചോദ്യം. ആ​ഗ്രഹങ്ങൾ മനസിൽ ക്രിയേറ്റ് ചെയ്യപ്പെടുമ്പോൾ അത് എഴുതുകയും ഒപ്പം വിഷ്വലൈസ് ചെയ്യുകയും ചെയ്യുക.

Mohanlal
Photo Credit: Mohanlal fans / instagram

ആ​ഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നത് പോലെ സ്വപ്നങ്ങൾ കാണുക. ഞാൻ കാണുന്ന സ്വപ്നങ്ങളുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുമെന്ന് തീരുമാനിക്കുക. ഫോ​ഗി മൈന്റ് വരാതിരിക്കാൻ ശ്രദ്ധിക്കുക. ആ സമയത്ത് സ്മാർട്ട് ബ്രെയിൻ വർക്ക് ചെയ്യില്ല. ലോ ഓഫ് അട്രാക്ഷൻ വർക്ക് ചെയ്യുകയുമില്ല. ആ​ഗ്രഹിക്കുന്നതിൽ വിശ്വാസം അർപ്പിക്കുക. മെഡിറ്റേഷനുശേഷം മനസിൽ വിഷ്വലൈസ് ചെയ്യുക. ഹ്യൂമൺ എനർജിക്ക് വളരെ അധികം പവറുണ്ട്.

മോഹൻലാൽ പറയാറുള്ളത് ഞാനും ഒന്നും ആ​ഗ്രഹിക്കാറില്ല. അങ്ങനെ ആ​ഗ്രഹിച്ചാൽ അത് എന്നിലേക്ക് വരും എന്നാണ്. അ​ദ്ദേഹം ആ​ഗ്രഹിക്കുന്ന വിഷയത്തിൽ അത്രത്തോളം കോൺഫിഡൻസ് കൊടുക്കുന്നു. പോസിറ്റിവിറ്റി, ക്രിയേറ്റീവ്സൈഡ് എന്നിവയിൽ അ​​ദ്ദേഹം വിശ്വാസം അർപ്പിച്ച് വിഷ്വലൈസ് ചെയ്യുന്നു. വെറുതെ ഒന്നും പറഞ്ഞ് വിടുകയല്ല. അദ്ദേഹത്തിന്റെ വിശ്വാസം അങ്ങനെയായിരിക്കുമ്പോൾ ഡയറക്ടലി യൂണിവേഴ്സുമായി കണക്ടാകും. മനുഷ്യശരീരവും പ്രകൃതിയും തമ്മിൽ വളരെ അധികം കണക്ടാണ്.

നിസാരമായി കാണേണ്ടതല്ല മനുഷ്യശരീരം. നമ്മുടെ ശക്തിയും കഴിവും നമ്മൾ അറിയുന്നില്ല. അ​ദ്ദേഹം അത് ശരിക്ക് മനസിലാക്കി. താൻ എവിടെ റെസ്പോൺസിബിലിറ്റി കൊടുക്കണമെന്ന് അദ്ദേഹത്തിന് അറിയാം. ഒരു സ്ക്രിപ്റ്റ് കിട്ടുമ്പോൾ പോലും വളരെ പാഷനേറ്റായി കണ്ടുകൊണ്ട് അദ്ദേഹം അതിനെ സമീപിക്കുന്നു. അതോടെ ലോ ഓഫ് അട്രാക്ഷൻ അവിടെ വർക്കാകും. ഒന്നും ചെയ്യാതിരുന്നാൽ ലോ ഓഫ് അട്രാക്ഷൻ വർക്കാവില്ലെന്നും ഷാഹിദ പറയുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X