അമ്മ ഒറ്റയ്ക്ക് വളർത്തിയ മകൾ, ചെറുപ്പത്തിലേ മോഡലിം​ഗ്, ജമീന്ദാർ കുടുംബം; തരിണിയുടെ സമ്പാദ്യങ്ങൾ

സിനിമാ ലോകത്ത് മറ്റൊരു താര വിവാഹം നടക്കാൻ പോകുകയാണ്. നടൻ കാളിദാസ് ജയറാമാണ് ഡിസംബർ എട്ടിന് വിവാഹിതനാകുന്നത്. തരിണി കലിം​ഗരായർ എന്നാണ് കാളിദാസിന്റെ വധുവിന്റെ പേര്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. സഹോദരി മാളവിക ജയറാമിന്റെ വിവാഹത്തിന് പിന്നാലെയാണ് കാളിദാസ് വിവാഹ ജീവിതത്തിലേക്ക് ക‌ടക്കുന്നത്. മോഡലായ തരിണി മലയാളികൾക്ക് സുപരിചിതയല്ല. ചെന്നെെയിലാണ് തരിണി ജനിച്ച് വളർന്നത്. 24 കാരിയാണ് തരിണിയെന്നാണ് റിപ്പോർട്ടുകൾ.

ജമീന്ദാർ കുടുംബമാണ് തരിണിയുടേത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം തരിണിയെയും സഹോദരിയെയും വളർത്തിയത് അമ്മ ഒറ്റയ്ക്കാണ്. പ്രതിസന്ധികൾ തരണം ചെയ്താണ് തരിണിയുടെ അമ്മ രണ്ട് പെൺമക്കളെയും വളർത്തി വലുതാക്കിയത്. ചെന്നെെയിൽ തന്നെയാണ് തരിണി പഠിച്ചതും. ഭവൻ രാജാജി വിദ്യാശ്രമത്തിലെ വിദ്യഭ്യാസത്തിന് ശേഷം എംഒപി വൈഷ്ണവ് കോളേജ് ഫോർ വുമണിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.

Tarini Kalingarayar  Kalidas Jayaram

പഠിത്തത്തിനൊപ്പം മോഡലിം​ഗിലേക്കും തിരിഞ്ഞു. 16ാം വയസിലാണ് തരിണി മോഡലിം​ഗ് കരിയറിലേക്ക് ക‌ടക്കുന്നത്. 2021 ൽ മിസ് ദിവ മത്സരത്തിൽ പങ്കെടുത്തു. മൂന്നാം റണ്ണർ അപ്പാവുകയും ചെയ്തു. അതിന് മുമ്പ് 2019 ൽ മിസ് തമിഴ്നാട് മത്സരത്തിൽ വിജയിയായി. ഇതേ വർഷം മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായി.

റിപ്പോർട്ടുകൾ പ്രകാരം ഒരു കോടി രൂപയുടെ ആസ്തി തരിണിക്കും കുടുംബത്തിനുമുണ്ട്. പരസ്യങ്ങളാണ് തരിണിയുടെ പ്രധാന വരുമാന ശ്രോതസ്സ്. ചെന്നെെയിൽ ലക്ഷ്വറി വീടും ഓഡി കാറും തരിണിക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് തരിണി. 2022 ൽ കാളിദാസ് ജയറാമിന്റെ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് തരിണിയെ ആദ്യം കാളിദാസിന്റെ ആരാധകർ കാണുന്നത്.

Tarini Kalingarayar  Kalidas Jayaram

അന്ന് ഇവർ പ്രണയത്തിലാണെന്ന് ആരാധകർക്ക് അറിയില്ലായിരുന്നു. തൊട്ടടുത്ത മാസം കാളിദാസും തരിണിയും ദുബായിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രം പുറത്ത് വന്നു. ഇതോടെയാണ് കാളിദാസിന്റെ പ്രണയിനിയാണ് തരിണിയെന്ന് വ്യക്തമായത്. വിവാഹ ആഘോഷങ്ങൾ കാളിദാസിന്റെ വീട്ടിൽ തു‌ടങ്ങിക്കഴിഞ്ഞു. 30 കാരനായ കാളിദാസ് കരിയറിൽ തിരക്കേറിയ ഘട്ടത്തിലാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

നേരത്തെ തരിണിയുമായി പ്രണയത്തിലായതിനെക്കുറിച്ച് കാളിദാസ് സംസാരിച്ചിട്ടുണ്ട്. ഇനിയൊരിക്കലും ഒരു റിലേഷൻഷിപ്പിലേക്ക് പോകേണ്ടെന്ന് കരുതിയ ഘ‌ട്ടത്തിലാണ് അവളെ കാണുന്നത്. അവളും അങ്ങനെയൊരു ഘട്ടത്തിലായിരുന്നു. ഒരു ദിവസം ഞങ്ങൾ സുഹൃത്തുക്കൾ ചെന്നെെയിൽ പുറത്ത് പോയി. അവളെ കണ്ടു. ഞാൻ റിവേഴ്സ സൈക്കോളജിയെടുത്തു. അവളോട് സംസാരിച്ചില്ല. എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് അവൾക്ക് തോന്നി.

പിന്നീട് ഞാൻ ന്യൂ ഇയർ പാർട്ടി വെച്ചു. അവളെ ക്ഷണിക്കാൻ വേണ്ടിയാണ് പാർട്ടി നടത്തിയത്. അവൾ വന്നു. സംസാരിച്ചു. അങ്ങനെയാണ് അടുപ്പം തുടങ്ങിയതെന്ന് കാളി​ദാസ് ജയറാം വ്യക്തമാക്കി. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യം ക്രിക്കറ്റാണ്. തരിണി വന്ന ശേഷം തനിക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും കാളിദാസ് പറഞ്ഞു.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X