അമ്മ രണ്ടാമത് വിവാഹം ചെയ്ത് അമേരിക്കയിലേക്ക്, അച്ഛൻ അമലയ്ക്കൊപ്പം; അമ്മയോട് അകലം കാണിച്ചതല്ലെന്ന് ചൈതന്യ

ഏറെ ജനശ്രദ്ധ ലഭിച്ച വിവാഹമാണ് നാ​ഗ ചൈതന്യയുടേതും ശോഭിത ധുലപാലയുടേതും. ബുധനാഴ്ച നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. മകന്റെ വിവാഹത്തിലെ സന്തോഷം പിതാവ് നാ​ഗാർജുന കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂ‌ടെ പങ്കുവെച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം തകർന്നപ്പോൾ നാ​ഗ ചൈതന്യക്കുണ്ടായ നിരാശയെക്കുറിച്ചും നാ​ഗാ​ർജുന നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

നാ​ഗാർജുനയുടെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകനാണ് നാ​ഗ ചൈതന്യ. ലക്ഷ്മി ദ​ഗുബതി എന്നാണ് നാ​ഗാർജുനയുടെ ആദ്യ ഭാര്യയുടെ പേര്. 1984 ലായിരുന്നു വിവാഹം. 1986 ൽ നാ​ഗ ചൈതന്യ ജനിച്ചു. എന്നാൽ ഈ വിവാഹ ബന്ധം നീണ്ടു നിന്നില്ല. 1990 ൽ ഇരുവരും വേർപിരിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം നാ​ഗാർജുന സിനിമാ രം​ഗത്തേക്ക് ശ്രദ്ധ കൊടുത്തതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. അതേസമയം ലക്ഷ്മി ടോളിവുഡിലെ പ്രബല സിനിമാ കുടുംബത്തിലെ അം​ഗമാണ്.

Naga Chaitanya

പ്രശസ്ത ഫിലിം മേക്കർ ദ​ഗുബതി രാമനായ്ഡുവിന്റെ മകളാണ് ലക്ഷ്മി. പ്രമുഖ തെലുങ്ക് താരം വെങ്കടേഷ് ലക്ഷ്മിയുടെ സഹോദരനാണ്. എന്നാൽ സിനിമാ രം​ഗത്തോട് ലക്ഷ്മിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇന്റീരിയർ ഡിസെെനറാണ് ലക്ഷ്മി ദ​ഗുബതി. ലക്ഷ്മിയുമായി പിരിഞ്ഞ ശേഷം നാ​ഗാർജുന നടി അമലയെ വിവാഹം ചെയ്തു.

മറുവശത്ത് ലക്ഷ്മി ദ​ഗുബതിയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. ബിസിനസുകാരനായ ശരത് വിജയരാഘവനെയാണ് ലക്ഷ്മി വിവാഹം ചെയ്തത്. വിവാഹ ശേഷം ലക്ഷ്മി യുഎസിൽ സെറ്റിൽഡായി. ലക്ഷ്മി ഇന്റീരിയർസ് എന്ന കമ്പനിക്കും ലക്ഷ്മി തുടക്കമിട്ടു. അമ്മയുടെ രണ്ടാം വിവാഹത്തിൽ നാ​ഗ ചൈതന്യക്ക് എതിർപ്പുണ്ടായിരുന്നെന്നും ഇക്കാരണത്താലാണ് നടൻ‌ അമ്മയിൽ നിന്ന് അകലം പാലിക്കുന്നതെന്നും ഒരിക്കൽ അഭ്യൂഹങ്ങൾ വന്നിരുന്നു.

Naga Chaitanya

എന്നാൽ നാ​ഗ ചൈതന്യ ഇത് നിഷേധിച്ചു. വർക്കുള്ളത് കാരണമാണ് ഹൈദരാബാദിൽ നിൽക്കുന്നത്. യുഎസിലേക്ക് പോകുമ്പോഴെല്ലാം അമ്മയെ കാണാറുണ്ടെന്ന് നാ​ഗ ചൈതന്യ വ്യക്തമാക്കി. അച്ഛനും അമ്മയും രണ്ട് ജീവിതത്തിലേക്ക് കടന്നെങ്കിലും മകന്റെ കാര്യത്തിൽ ഇവർ ശ്രദ്ധ നൽകിയിട്ടുണ്ട്. നാ​ഗ ചൈതന്യക്കൊപ്പം സമയം കണ്ടെത്താൻ നാ​ഗാർജുന എപ്പോഴും ശ്രമിച്ചു.

നാ​ഗ ചെെതന്യയെക്കുറിച്ച് ഒരിക്കൽ അമല അക്കിനേനി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. അവൻ എനിക്കൊപ്പമല്ല വളർന്നത്. ചെന്നെെയിൽ അവന്റെ അമ്മയ്ക്കൊപ്പമായിരുന്നു. ഇടയ്ക്കിടെ ഇങ്ങോ‌ട്ട് വരും. കൂടുതൽ സമയവും അച്ഛനൊപ്പമാണ് അവൻ ചെലവഴിച്ചിരുന്നത്. നല്ല വ്യക്തിത്വമുള്ള കുട്ടിയായിരുന്നു അവൻ. അഖിൽ അക്കിനേനിയുമായി അവന് വലിയ അടുപ്പമാണ്. കുട്ടിയായിരിക്കുമ്പോൾ നാ​ഗ ചൈതന്യ വരാൻ വേണ്ടി അഖിൽ കാത്തിരിക്കും. അവന്റെ പിന്നാലെയായിരുന്നു അഖിലെന്നും അമല അക്കിനേനി ഓർത്തു.

അമലയുടെ മകൻ അഖിൽ അക്കിനേനിയുടെ വിവാഹം അ‌ടുത്ത വർഷമുണ്ടാകും. അടുത്തിടെയാണ് വിവാഹനിശ്ചയം കഴിഞ്ഞത്. നാ​ഗ ചെെതന്യ രണ്ടാമത് വിവാഹിതനായിരിക്കെ സോഷ്യൽ മീഡിയയിൽ നടന്റെ ആദ്യ വിവാഹം പലരും ചർച്ചയാക്കുന്നുണ്ട്. മുൻ ഭാര്യ നടി സമാന്ത ഇന്ന് കരിയറിലെ തിരക്കുകളിലാണ്.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X