അച്ഛൻ നടിക്കൊപ്പം പോയി, അമ്മ രണ്ടാം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക്; നാഗ ചെെതന്യ വളർന്ന നാളുകൾ
നടൻ നാഗ ചെെതന്യയുടെ ജീവിതം കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. നടി സമാന്തയുമായി വേർപിരിഞ്ഞ ശേഷം നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്ത നാഗ ചെെതന്യയെ വിവാഹം ചെയ്ത ചെെതന്യ ഇന്ന് സന്തോഷകരമായ ജീവിതം നയിക്കുന്നു. എന്നാൽ സമാന്തയുമായി പിരിഞ്ഞതിന്റെ പേരിൽ നടന് വലിയ തോതിൽ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വന്നു. സമാന്തയോട് ചെെതന്യ ആത്മാർത്ഥത കാണിച്ചില്ലെന്നായിരുന്നു കുറ്റപ്പെടുത്തലുകൾ.
എന്നാൽ ഒരുമിച്ച് മുന്നോട്ട് പോകാനാകാഞ്ഞതോടെ പിരിഞ്ഞതാണെന്ന് വ്യക്തമാക്കിയ നാഗ ചെെതന്യ മറ്റൊരു കാര്യവും പറഞ്ഞു. തന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. ഒരു തകർന്ന കുടുംബത്തിൽ നിന്ന് വരുന്നതിനാൽ വേർപിരിയൽ എന്ന തീരുമാനം എടുക്കും മുമ്പ് 1000 തവണ ചിന്തിക്കുമെന്നാണ് നാഗ ചെെതന്യ പറഞ്ഞത്. കുട്ടിക്കാലത്ത് അനുഭവിച്ച വിഷമം നാഗ ചെെതന്യയുടെ വാക്കുകളിലുണ്ട്.

മാതാപിതാക്കളായ നാഗാർജുനയും ലക്ഷ്മി ദഗുബതിയും വേർപിരിഞ്ഞ് രണ്ട് ജീവിതങ്ങളിലേക്ക് കടന്നു. ചെറുപ്രായത്തിലേ ജീവിതം മാറി മറിയുന്നത് നാഗ ചെെതന്യ കണ്ടതാണ്. 1984 ൽ വിവാഹിതതരായ നാഗാർജുനയും ലക്ഷ്മി ദഗുബതിയും 1990 ലാണ് വേർപിരിയുന്നത്. 1992 ൽ നാഗാർജുന നടി അമലയെ വിവാഹം ചെയ്തു. ഇവർക്ക് അഖിൽ അക്കിനേനി എന്ന മകനും പിറന്നു. ലക്ഷ്മി ബിസിനസുകാരനായ ശരത് വിജയരാഘവനെ വിവാഹം ചെയ്തു. സുന്ദരം മോട്ടോർസിന്റെ കോർപറേറ്റ് എക്സിക്യൂട്ടീവ് ആണ് ശരത് വിജയ രാഘവൻ.
ഭർത്താവിനൊപ്പം അമേരിക്കയിലാണ് ലക്ഷ്മി ദഗുബതി താമസിക്കുന്നത്. ഇരുവർക്കും ഒരു മകനുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ലക്ഷ്മി ഇന്റീരിയേർസ് എന്ന കമ്പനി ലക്ഷ്മിക്ക് അമേരിക്കയിലുണ്ട്. നാഗ ചെെതന്യ അമ്മയ്ക്കൊപ്പം അമേരിക്കയിലേക്ക് താമസം മാറിയിരുന്നില്ല. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും അന്ന് വന്നിരുന്നു. അമ്മയുടെ രണ്ടാം വിവാഹത്തിൽ നാഗ ചെെതന്യക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും അമ്മയുമായി നടൻ അകൽച്ചയിലാണെന്നുമായിരുന്നു ഗോസിപ്പ്.

എന്നാൽ ഈ വാദം നാഗ ചെെതന്യ തള്ളിക്കളഞ്ഞു. വർക്കുകൾ കാരണമാണ് താൻ ഹെെദരാബാദിൽ തുടരുന്നത്. അമേരിക്കയിലേക്ക് പോകുമ്പോഴൊക്കെ അമ്മയെ കാണാറുണ്ടെന്നും നാഗ ചെെതന്യ അന്ന് വ്യക്തമാക്കി. നാഗ ചെെതന്യയുടെ രണ്ട് വിവാഹങ്ങൾക്കും ലക്ഷ്മി ദഗുബതിയും ഭർത്താവും എത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം നാഗ ചെെതന്യയുടെ മുൻഭാര്യ സമാന്തയുമായി വലിയ അടുപ്പം ലക്ഷ്മി ദഗുബതിക്കുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള പഴയ ഫോട്ടോകൾ ഇപ്പോഴും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
വിവാഹമോചനം താരങ്ങളെ പോലെ ഇവരുടെ കുടുംബത്തിലും നിരാശയുണ്ടാക്കിയ സംഭവമാണ്. നാഗ ചെെതന്യയുടെ ചില കുടുംബാംഗങ്ങളുമായി സമാന്തയ്ക്കുള്ള അടുപ്പം ഇന്നും നിലനിൽക്കുന്നുണ്ട്. ലക്ഷ്മി ദഗുബതിയുടെ സഹോദരന്റെ മകനാണ് നടൻ റാണ ദഗുബതി. ഇന്നും റാണയ്ക്ക് സമാന്തയുമായി സൗഹൃദമുണ്ട്. പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നാഗ ചെെതന്യ. മുൻ വിവാഹബന്ധവും വേർപിരിയലും ഇത്രമാത്രം ചർച്ചയാകുന്നതിൽ നടന് അതൃപ്തിയുണ്ട്.
ശോഭിതയ്ക്കൊപ്പമുള്ള ഫോട്ടോകൾ അപൂർവമായേ ചെെതന്യ പങ്കുവെക്കാറുള്ളൂ. ഒരിക്കൽ ഫോട്ടോ പങ്കുവെച്ചപ്പോൾ താരത്തിന് കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ടി വന്നു. സമാന്തയുടെ ആരാധകർ ഇപ്പോഴും ശോഭിതയെയും നാഗ ചെെതന്യയെയും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ ശോഭിതയല്ല വിവാഹ മോചനത്തിന് കാരണമെന്ന് നാഗ ചെെതന്യ വ്യക്തമാക്കിയതാണ്. വളരെ സ്വാഭാവികമായുണ്ടായ ബന്ധമാണ് ശോഭിതയുമായി. തന്റെ കഴിഞ്ഞ കാലവുമായി ശോഭിതയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും നാഗ ചെെതന്യ വ്യക്തമാക്കി.


Click it and Unblock the Notifications











