ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

By Soorya Chandran

മഹാത്മ ഗാന്ധിയെന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതത്തെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവന്ന പ്രതിഭയെന്നാകും ഇന്ത്യ റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്ന ചലച്ചിത്ര പ്രവര്‍ത്തകനെ ഇന്ത്യ വിലയിരുത്തുക. ഏതൊരു ഇന്ത്യക്കാരനേക്കാളും അദ്ദേഹം ഗാന്ധിജിയെ ഇഷ്ടപ്പെട്ടിരുന്നിരിക്കണം.

നീണ്ട 20 വര്‍ഷങ്ങളാണ് ഗാന്ധി എന്ന സിനിമക്കായി അദ്ദേഹം ചെലവഴിച്ചത്. അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. എട്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ആ സിനിമക്ക് ലഭിച്ചത്. മികച്ച നിര്‍മാതാവിനും സംവിധായകനും ഉള്ള പുരസ്‌കാരം ആറ്റന്‍ബറോ തന്നെ സ്വന്തമാക്കി.

ഹോളിവുഡ് സിനിമയിലെ ആറ്റന്‍ബറോ യുഗത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ആറ്റന്‍ബറോയുടെ ജീവിതത്തിലൂടെ....

റിച്ചാര്‍ഡ് ആറ്റന്‍ബറോ

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോ ബാരന്‍ ആറ്റന്‍ബറോ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 1923 ല്‍ കേംബ്രിഡ്ജിലായിരുന്നു ജനനം.

നടന ബിരുദം

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ നിന്ന് ബിരുദം നേടിയതിന് ശേഷമാണ് ആറ്റന്‍ബറോ സിനിമയിലെത്തുന്നത്.

ആദ്യ സിനിമ

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

1942 ല്‍ പുറത്തിറങ്ങിയ ഇന്‍ വിച്ച് വി സെര്‍വ് എന്ന ചിത്രത്തിലൂടെയായിരുന്നു ആറ്റന്‍ബറോയുടെ അരങ്ങേറ്റം. അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നില്ല ഈ സിനിമയില്‍ ആറ്റന്‍ബറോ ചെയ്തത്.

ബ്രൈറ്റന്‍ റോക്ക്

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

1947 പുറത്തിറങ്ങിയ ബ്രൈറ്റന്‍ റോക്ക് ആണ് റിച്ചാര്‍ഡ് ആറ്റന്‍ബറോയെ തിരക്കുള്ള നടനാക്കി മാറ്റിയത്.

സിനിമ നിര്‍മാണം

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

അഭിനയത്തില്‍ സജീവമായിരിക്കെ തന്നെ ആറ്റന്‍ബറോ സിനിമ നിര്‍മാണത്തിലേക്കും തിരിഞ്ഞു. 1960 ദ ആംഗ്രി സൈലന്‍സ് എന്ന സിനിമ നിര്‍മിച്ചു. ഈ സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

 സംവിധാനം

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

1969 ല്‍ ആണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഓ! വാട്ട് എ ലവ്‌ലി വാര്‍ ആയിരുന്നു ചിത്രം. ഈ സിനിമ നിര്‍മ്മിച്ചതും അദ്ദേഹം തന്നെ. എന്നാല്‍ ചിത്രത്തില്‍ അഭിനിയിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

ഗാന്ധി

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

1982 ല്‍ ആണ് ആറ്റന്‍ബറോ മഹാത്മ ഗാന്ധി.ുടെ ജീവിത കഥ സിനിമയാക്കുന്നത്. 20 വര്‍ഷത്തോളം ഈ സിനിമക്ക് വേണ്ടി തയ്യാറെടുപ്പികള്‍ നടത്തി.

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

എട്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ഗാന്ധി എന്ന ചിത്രം സ്വന്തമാക്കിയത്.

പ്രധാന സിനിമകള്‍

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

ബ്രൈറ്‌റന്‍ റോക്ക്, ദ ഗ്രേറ്റ് എസ്‌കേപ്പ്, 10 റോളിങ്ടണ്‍ പ്രേസ്, മിറാക്കിള്‍ ഓണ്‍ തേര്‍ട്ടിഫോര്‍ത്ത് സട്രീറ്റ്, ജുറാസിക് പാര്‍ക്ക്- ദ ലോസ്റ്റ് വേള്‍ഡ് എന്നിവയാണ് ആറ്റന്‍ബറോയുടെ പ്രധാന സിനിമകള്‍

ജീവിതാന്ത്യം വീല്‍ ചെയറില്‍

ആരായിരുന്നു റിച്ചാര്‍ഡ് ആറ്റന്‍ബറോ

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ചെറുതായൊന്ന് വീഴുകയുണ്ടായി. എന്നാല്‍ ഇതോടെ ജീവിതം വീല്‍ ചെയറിലായി. മരണം വരെ എഴുന്നേറ്റ് നില്‍ക്കാന്‍ അദ്ദേഹത്തിനായില്ല

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X